പുതിയ ‘സ്റ്റീവ് ജോബ്‌സ്’ ചിത്രത്തെക്കുറിച്ച് പ്രതീക്ഷയുണര്‍ത്തുന്ന 5 കാര്യങ്ങള്‍

282

sj
സ്റ്റീവ് ജോബ്‌സ് എന്ന പേര് കേള്‍ക്കാത്തവര്‍ ആരുമുണ്ടാവില്ല സൈബര്‍ ഇടങ്ങളില്‍. ആപ്പിള്‍ ഉല്‍പന്നങ്ങള്‍ സാധാരണക്കാരുടെ ഇടയില്‍ അതിന്റെ വില കൊണ്ട് അത്ര സുലഭം അല്ലെങ്കിലും എല്ലാവര്‍ക്കും ആപ്പിള്‍ എന്താണെന്നും ഐപോഡും ഐപാഡും ഐഫോണുമൊക്കെ പുതിയ മോഡല്‍ എപ്പോളാണ് പുറത്തിറക്കുകഎന്നും അറിയാം. അവിടെയാണ് ആപ്പിള്‍ എന്ന ബ്രാന്‍ഡിന്റെയും അതിന്റെ വിജയത്തിന് പിന്നിലെ ശക്തിയായ സ്റ്റീവ് ജോബ്‌സ് എന്ന മനുഷ്യന്റെയും പ്രസക്തി.

സ്റ്റീവ് ജോബ്‌സ് തങ്ങളുടെ ജോലിയില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഒരു മാതൃക തന്നെയാണ്. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒട്ടേറെ പുസ്തകങ്ങള്‍ ഇറങ്ങുന്നതും അതുകൊണ്ടാണ്. 2013ല്‍ സ്റ്റീവ് ജോബ്‌സിന്റെ ജീവിതം ആദ്യമായി ‘ജോബ്‌സ്’ എന്ന പേരില്‍ സിനിമ ആയിരുന്നു. എന്നാല്‍, യഥാര്‍ത്ഥ സ്റ്റീവ് ജോബ്‌സിനെ വരച്ചുകാട്ടാന്‍ ആ ചിത്രം പരാജയപ്പെട്ടപ്പോള്‍ ആളുകള്‍ ചിത്രം കൈയ്യൊഴിഞ്ഞു. അവിടേയ്ക്കാണ് പുതിയ ജോബ്‌സ് ചിത്രം എത്തുന്നത്. അതുതന്നെയാണ് പുതിയ ചിത്രം നേരിടുന്ന പ്രധാന വെല്ലുവിളിയും.

എന്നാല്‍, ‘സ്റ്റീവ് ജോബ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലറും അണിയറപ്രവര്‍ത്തകരുടെ പേരുകളും കാണുമ്പോള്‍ ഇത്തവണ നിരാശരാകേണ്ടി വരില്ല എന്ന സൂചനയാണ് ലഭിക്കുന്നത്. എന്തുകൊണ്ടാണ് പുതിയ ചിത്രം അത് പുറത്തിറങ്ങും മുന്‍പുതന്നെ ഒരു വിജയമാകും എന്ന് ആളുകള്‍ വിശ്വസിക്കുന്നത്? ആ കാരണങ്ങളിലേയ്ക്ക് നമ്മുക്കൊന്ന് കടന്നുചെല്ലാം.

 1. സംവിധായകന്‍ ഡാനി ബോയില്‍

  View post on imgur.com


  സ്ലംഡോഗ് മില്ല്യണയറും ട്രെയിന്‍സ്‌പോട്ടിങ്ങും ഷാലോ ഗ്രേവുമെല്ലാം സംവിധാനം ചെയ്ത ദാനില്‍ ബോയില്‍ ആണ് പുതിയ ജോബ്‌സ് ചിത്രത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത് എന്നത് തന്നെയാണ് ചിത്രത്തെക്കുറിച്ച് ഇത്രയേറെ പ്രതീക്ഷകള്‍ ഉണ്ടാകുവാന്‍ കാരണം.

 2. തിരക്കഥാകൃത്ത് ആരോണ്‍ സോര്‍ക്കിന്‍
   

  View post on imgur.com

   
  2013ല്‍ ‘ജോബ്‌സ്’ പരാജയം രുചിച്ചപ്പോള്‍ ഫേസ്ബുക്കിനെക്കുറിച്ച് ഇറങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്ന ചിത്രം ഒരു വിജയമായി മാറി. സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ രചന നിര്‍വഹിച്ച ആരോണ്‍ സോര്‍ക്കിന്‍ തന്നെയാണ് പുതിയ സ്റ്റീവ് ജോബ്‌സ് ചിത്രത്തിന് വേണ്ടിയും തൂലിക ചലിപ്പിക്കുന്നത്.

 3. ഐസക്ക്‌സണിന്റെ ബുക്കില്‍ അധിഷ്ടിതം
   

  View post on imgur.com

   
  ഒരുപക്ഷെ, സ്റ്റീവ് ജോബ്‌സിനോളം പ്രശസ്തമാണ് വാള്‍ട്ടര്‍ ഐസക്ക്‌സണ്‍ ‘സ്റ്റീവ് ജോബ്‌സ്’ എന്ന പേരില്‍ത്തന്നെ എഴുതിയ അദ്ദേഹത്തിന്റെ ജീവചരിത്രം. സിനിമയുടെ കഥ വലിയൊരു അളവില്‍ ഐസക്ക്‌സണിന്റെ ബുക്കിനെ ആസ്പദമാക്കി ആയിരിക്കും.

 4. ലിസ ബ്രണ്ണന്‍ ജോബ്‌സിന്റെ പങ്ക്
   

  View post on imgur.com

   
  സിനിമയുടെ കഥാരചനയില്‍ സ്റ്റീവ് ജോബ്‌സിന്റെ മകളായ ലിസാ ബ്രണ്ണന്‍ ജോബ്‌സിന്റെ ഓര്‍മകളും കൂടി ചേര്‍ത്തിട്ടുണ്ട്. ഇത് സിനിമയെ കൂടുതല്‍ വസ്തുനിഷ്ടമാക്കുമെന്ന് ഉറപ്പിക്കാം.

 5. ജോബ്‌സായി മൈക്കിള്‍ ഫാസ്‌ബെന്‍ഡര്‍

  View post on imgur.com


  മൈക്കിള്‍ ഫാസ്‌ബെന്‍ഡര്‍ എന്ന് കേട്ടാല്‍ അറിയാത്തവര്‍ക്ക് പക്ഷേ എക്‌സ്‌മെന്‍ സീരിസിലെ ചെറുപ്പക്കാരന്‍ മാഗ്‌നെറ്റോ എന്ന് പറഞ്ഞാല്‍ ആളെ പിടികിട്ടും. 12 ഇയേഴ്‌സ് എ സ്ലേവ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്‌കാര്‍ നോമിനേഷനും ലഭിച്ചു. ഇന്‍ഗ്ലോറിയസ് ബാസ്റ്റഡ്‌സ്, പ്രോമിത്തിയൂസ്, ഷെയിം എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍.

ആദ്യ ജോബ്‌സ് ചിത്രം നമ്മെ നിരാശരാക്കിയെങ്കില്‍ ഈ ചിത്രം ആദ്യത്തേതിന്റെ കുറവുകള്‍ കൂടി പരിഹരിച്ച് വന്‍ വിജയം നേടും എന്ന സൂചനയാണ് ഇപ്പോള്‍ ഇറങ്ങിയ ട്രെയിലര്‍ നല്‍കുന്നത്. ആ ട്രെയിലര്‍ നമ്മുക്കൊന്ന് കണ്ടുനോക്കാം.