പുതിയ ഹോണ്ട യുണികോണ്‍ എത്തി..

337

unicron160

ഹോണ്ട ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച ബൈക്ക് ആയിരുന്നു ഹോണ്ട യുണികോണ്‍. അന്ന് മുതല്‍ ഇന്നു വരെ കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇല്ലാതെ തുടര്‍ന്ന വാഹനവും ഇത് തന്നെ. ഹോണ്ടയുടെ സില്‍ക്കി സ്മൂത്ത്‌ എഞ്ചിനും മോണോ സസ്പെന്‍ഷനും യുണികോണിനെ വിപണിയിലെ താരമാക്കി. ഇന്നും ഒരു 150 cc ബൈക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ ലിസ്റ്റില്‍ ഒരു ഹോണ്ട യുണികോണ്‍ ഉണ്ടാകും. ഇപ്പോള്‍ ഇതാ വിപണിയിലെ കടുത്ത മത്സരം നേരിടാന്‍ വേണ്ടി യുണികോണും മാറുകയാണ്.

ഹോണ്ട യുണികോണ്‍ സി ബി 160 ഇന്നു ഇന്ത്യയില്‍ അവതരിപ്പിച്ചു. 162.71cc എയര്‍ കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് പ്രധാന വ്യതാസം. കൂടാതെ ഡിജിറ്റല്‍ സ്പീഡോ മീറ്റര്‍ , പുതിയ റെയില്‍ ലാംബ് എന്നിവ ഉണ്ട്, സ്പീഡോ മീറ്റര്‍ ട്രിഗ്ഗര്‍ എന്ന മോഡലില്‍ നിന്നും കടം കൊണ്ടതാണ്. ഡിസൈന്‍ കാര്യമായ വ്യത്യാസം പറയുവാന്‍ സാധിക്കില്ല എങ്കിലും മികച്ച ഒരു ഫീല്‍ നില നിര്‍ത്താന്‍ സാധിക്കുന്നുണ്ട്. 8000 rpm ഇല്‍ 14.71 PS ആണ് മാക്സിം പവര്‍. പഴയതില്‍ നിന്നും കാര്യമായ വ്യത്യാസം ഇല്ലെന്നു തന്നെ പറയാം. എന്നാല്‍ ടോര്‍ക്ക് കാര്യമായി പുരോഗതി കാണിക്കുന്നുണ്ട്. 6000 rpm ഇല്‍ 14.61 Nm. കാര്‍ബരേട്ടര്‍ തന്നെയാണ് ഉപയോഗിക്കുന്നത് ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സംവിധാനം കൊണ്ട് വരാമായിരുന്നു എന്ന് തോന്നി. 5 സ്പീഡ് ഗിയര്‍ ബോക്സ് ഹോണ്ടയുടെ പാരമ്പര്യം കാത്തു സൂക്ഷിക്കും എന്ന് തന്നെ കരുതാം. ടാങ്ക് കപ്പാസിറ്റി 12 ലിറ്റര്‍, ടയര്‍ പ്രൊഫൈല്‍ മുന്നില്‍ 80/100-17, പിന്നില്‍ 110/80-17 ഉം ആണ്. ബ്രേക്കിംഗ് മുന്‍പില്‍ 240 mm ഡിസ്ക് ബ്രേക്ക്, പിന്നില്‍ 130 mm ഡ്രം ബ്രേക്ക്. ഹോണ്ട കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം ഓപ്ഷണല്‍ ആയി ലഭിക്കും. വില 70,000 മുതല്‍ 74,599 രൂപ വരെ ആയിരിക്കും.