പുനര്‍ചിന്ത

295

ഓരോ മഴതുള്ളികള്‍ക്കും അന്ന് പറയാനുണ്ടായിരുന്നത്
പ്രണയത്തിന്‍ വാക്കുകളായിരുന്നു.. വഴിയിലെവിടെയോ പ്രണയം നഷ്ടമായി.
പിന്നീടു ഞാന്‍ കണ്ട മഴതുള്ളികല്‍ക്കെല്ലാം പറയാനുള്ളത് വിരഹത്തിന്‍ വേദനകളായിരുന്നു.
പിന്നെയും ഞാന്‍ പല പല മഴത്തുള്ളികളെ കണ്ടു. അവയെല്ലാം പ്രണയവും വിരഹവും മാറി മാറി പറഞ്ഞു തന്നു.
ഓളങ്ങളില്‍ വീണുടഞ്ഞു അലിഞ്ഞു ചേരുന്ന മഴത്തുള്ളികളെ ഒരു പാട് ഞാന്‍ കണ്ടു. ഓരോ മഴത്തുള്ളിയും മറ്റു പലതിലേക്കും വീണലിഞ്ഞു ചേരുന്നത് കണ്ടു.
മഴതുള്ളികളെല്ലാം നിമിഷ നേരത്തെ സന്തോഷങ്ങലനെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും എന്റെയുള്ളിലെ മഴ ശമിച്ചിരുന്നു.
പിന്നീടുള്ള മഴയൊന്നും കാണുവാന്‍ എന്റെ ഹൃദയം തുടിച്ചില്ല.
ചുറ്റിനും കണ്ണുനീര്‍ തുള്ളികള്‍ മാത്രം…

Advertisements
Previous articleപുനര്‍ജനിയുടെ പുസ്തകം
Next articleആ രാത്രി
ജന്മം കൊണ്ട് ഒരു തോന്നക്കല്‍ നിവാസി, ഇപ്പോള്‍ പ്രവാസി, സ്വപ്‌നങ്ങള്‍ ആകാശത്തിനും മേലെ, ലക്‌ഷ്യം അംബാനിക്കും മുകളില്‍... ഒരു പാട് വായിച്ചപ്പോള്‍ (അത്രക്കൊന്നും വായിച്ചിട്ടില്ല) എന്തെങ്കിലുമൊക്കെ എഴുതണമെന്നു തോന്നി. എന്നെ സഹിക്കാമെങ്കില്‍ വായിച്ചോളൂ.... http://basheertnkl.blogspot.com