Featured
പുരുഷനെ വെറുപ്പിക്കുന്ന അഞ്ചു കാര്യങ്ങള്‍
നിരവധി സഹോദരിമാരുടെ മെസ്സേജുകളും മറ്റും എനിക്ക് കിട്ടുന്നുണ്ട് . പലരുടെയും പ്രോബ്ലെംസ് പലതാണ്. വിവാഹ ജീവിതത്തിലെ ചില പ്രശ്നങ്ങള്‍ അനുഭവിക്കുന്ന സഹോദരിമാരുടെ അനുഭവങ്ങള്‍ എനിക്ക് ശരിക്കും ഫീല്‍ ചെയ്യുന്നുണ്ട്. അതിനാല്‍ അങ്ങിനെ ഉള്ള പ്രോബ്ലെംസ് ആദ്യം അഡ്രസ്സ് ചെയ്യാം. ആദ്യമായി ചില കാര്യങ്ങള്‍ പറയാം.ചിലപ്പോള്‍ നമ്മളുടെ ഭര്ത്താക്കന്മാരുടെ കുഴപ്പങ്ങള്‍ മാത്രം ആയിരിക്കില്ല ദാമ്പത്യത്തിലെ പ്രോബ്ലംസിന്റെ കാരണം. നമ്മളുടെ പെരുമാറ്റങ്ങളും കുഴപ്പങ്ങള്‍ ഉണ്ടാക്കാമല്ലോ. അതാണ് ഞാനിവിടെ പറയാന്‍ പോകുന്നത്. ഈ പറയാന്‍ പോകുന്ന അഞ്ചു കാരണങ്ങള്‍ നിങ്ങള്‍ സഹോദരിമാര്‍ പ്രത്യേകമായി ശ്രദ്ധിക്കുക.
144 total views

സംയമനം പാലിക്കണം, സമയം കൊടുക്കണം
നമ്മള് പൊതുവേ എല്ലാ കാര്യങ്ങളിലും സംയമനം പാലിക്കണം. എടുത്തുചാടി കാര്യങ്ങള്‍ ചെയ്യുവാന്‍ ഭര്ത്താക്കന്മാരെ നിര്‍ബ്ബന്ധിക്കുന്നവര്‍ ഉണ്ട്. അത് ശരിയാണോ? പുരുഷന്മാര്ക്ക് നമ്മള് ഇതു കാര്യത്തിനും അല്പം സമയം കൊടുക്കണം. എടുത്തു ചാടി അവരെക്കൊണ്ടു കാര്യങ്ങള്‍ ചെയ്യിപ്പിക്കുവാന്‍ ധൃതി കാണിക്കരുതേ. പ്രത്യേകിച്ചും ഇപ്പോള്‍ ദാമ്പത്യം തുടങ്ങിയവര്‍ക്ക് ഇത് ബാധകമായിരിക്കും. നമ്മളെ വേണ്ട രീതിയില്‍ മനസ്സിലാക്കാന്‍ പുരുഷന് സമയം കൊടുക്കണം.
സാമ്പത്തിക കാര്യങ്ങളില്‍ നമ്മളും ശ്രദ്ധിക്കണം
പണ്ടൊക്കെ ആയ്രുന്നു പുരുഷന്മാര് മാത്രം ജോലി ചെയ്തിരുന്നത്. ഇന്ന് ചിലപ്പോള്‍ രണ്ടറ്റവും കൂട്ടി മുട്ടിക്കുവാന്‍ സ്ത്രീകളും ജോലി ചെയ്യേണ്ടതായി വരും. അനാവശ്യമായി ഓരോ ആവശ്യങ്ങള്‍ നമ്മള് ഭര്‍ത്താവിനോട് പറയുമ്പോള്‍ രണ്ട് പ്രാവശ്യമെങ്കിലും ആലോചിക്കണം. അനാവശ്യ സാമ്പത്തിക ബാധ്യത ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
എല്ലാം കുറ്റം ആയി കാണരുത്
ചില ഭാര്യമാര്‍ ഭര്ത്താക്കന്മാരുടെ എല്ലാ കാര്യങ്ങളിലും കുറ്റം കണ്ടുപിടിക്കാറുണ്ട്. ഇക്കാര്യം നമ്മള് ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളിലും കുറ്റം കാണാന്‍ നോക്കുന്ന ഭാര്യയെ ഭര്‍ത്താവ് വെറുത്തു എന്ന് വരാം. കുറ്റം പറയാന്‍ നില്‍ക്കാതെ കാര്യങ്ങള്‍ അണ്ടര്‍സ്ടാണ്ട് ചെയ്യിപ്പിക്കുക.
ഭര്‍ത്താവിനെ മറ്റു പുരുഷന്മാരുമായി താരതമ്യം ചെയ്യരുത്
ഭര്‍ത്താവിനെ കുറ്റം പറയുമ്പോള്‍ ചില സഹോദരിമാര്‍ തങ്ങള്‍ക്ക് അറിയാവുന്ന മറ്റു പുരുഷമാരുമായി അവരെ തട്ടിച്ചു നോക്കാറുണ്ട്. അത് കേള്‍ക്കാന്‍ ഒരു ഭര്‍ത്താവും ഒട്ടും ഇഷ്ടപ്പെടില്ല എന്ന് ഞാന്‍ നിങ്ങളോട് പറയേണ്ടുന്ന കാര്യം ഇല്ലല്ലോ. അത് കേള്‍ക്കുന്ന ഭര്ത്താക്കന്മാര്ക്ക് നിങ്ങളോട് ദേഷ്യം ഉണ്ടായില്ലെങ്കില്‍ മാത്രമേ അതില്‍ അത്ഭുതപ്പെടേണ്ടതായി ഉള്ളു. ഇത്തരം സന്ദര്‍ഭങ്ങള്‍ അവോയിഡ് ചെയ്യുക.
അതിമോഹം പാടില്ല
ചില ഭാര്യമാര്‍ക്ക് അതിമോഹം കൂടുതലായി കാണും. അവര്‍ ഭര്‍ത്താവിന്റെ കാര്യങ്ങളില്‍ ലീസ്റ്റ് കണ്സേന്ട് ആയിരിക്കും. ഒരു വണ്‍ സൈഡട് ബന്ധം ആയിരിക്കും ഇവര്‍ക്ക് ഉള്ളത്. ഭര്‍ത്താവിനെ ആവശ്യങ്ങള്‍ സാധിക്കുവാന്‍ മാത്രം ഉള്ള ഒരു ഉപകരണം ആയി ഇവര്‍ കണ്ടു എന്നും വരാം. അത് പാടില്ല . ഭര്‍ത്താവിനെ സ്നേഹിക്കുക. ഒരുമിച്ച് ജീവിക്കുന്നവര്‍ തമ്മില്‍ ഗെയിമുകള്‍ പാടില്ല. ലാഭം നോക്കാതെ ആത്മാര്‍ഥമായി ഭര്‍ത്താവിനെയും കുടുംബത്തെയും സ്നേഹിക്കുന്നതാണ് ഒരു നല്ല ഭാര്യയുടെ കടമ.
145 total views, 1 views today