പുസ്തകങ്ങളുമായി ഒഡീഷയിലെ ആദിവാസി ഗ്രാമങ്ങളില്‍ ഒറ്റക്കൊരു പെണ്‍കുട്ടി

inoksha_boolokam
‘തുടങ്ങിക്കിട്ടുവാനാണ് ബുദ്ധിമുട്ട്. ആദ്യം എനിക്ക് ഒരുതരം ഭയമായിരുന്നു. ഒരു കുട്ടി എനിക്കൊപ്പം ചേര്‍ന്നു. അത് കഴിഞ്ഞപ്പോള്‍ പലരും വന്നു തുടങ്ങി’

അധ്യാപനത്തോടും പുസ്തകങ്ങളോടുമുള്ള നിനോഷ്‌കയുടെ പ്രണയം അവരെ എത്തിച്ചത് ഒഡീഷയിലെ ആദിവാസി ഗ്രാമങ്ങളിലാണ്. 2012ല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ നിനോഷ്‌ക കുറച് കാലത്തെ അധ്യാപനത്തിന് ശേഷം ഒഡീഷയിലെ കൊയ്പൂരിലേക്ക് വണ്ടി കയറി.

അത്ര എളുപ്പമായിരുന്നില്ല ഈ ഗോവക്കാരിക്ക് അവിടെ പിടിച്ചു നില്‍ക്കുക എന്നത്. അതിനായി ഒറിയയും അവിടുത്തെ പ്രാദേശിക ഭാഷയും ഈ മിടുക്കി കൈപ്പിടിയിലാക്കി. ചെറിയ പാട്ടും കളികളുമായി കുട്ടികളിലേക്കിറങ്ങി. വൈകാതെ തന്നെ തുടര്‍ച്ചയായ ക്ലാസ്സുകളും തുടങ്ങി.

ഈ പെണ്‍കുട്ടിയുടെ ഒറ്റയാള്‍പോരാട്ടം ഇങ്ങനെയും അവസാനിക്കുന്നില്ല. ഒരു ചെറിയ സൈക്കിളില്‍ ചുറ്റിക്കറങ്ങി കുട്ടികളില്‍ നിനോക്ഷ പുസ്തകങ്ങള്‍ എത്തിക്കുന്നു. ഇന്ന് നാല്‍പ്പതിലധികം ആദിവാസി കുട്ടികളാണ് ഈ പെണ്‍കുട്ടിയിലൂടെ അക്ഷരങ്ങളുടെ ലോകത്തെത്തുന്നത്.

ചോദിക്കുന്നവരോട് പറയാന്‍ ഈ പെണ്‍കുട്ടിക്ക് മറ്റൊരു കാര്യം കൂടിയുണ്ട് . ‘ ഈ യാത്ര മാറ്റിമറിക്കുന്നത് ഇവരുടെ ജീവിതങ്ങള്‍ മാത്രമല്ല നമ്മുടെ ജീവിതവും കൂടിയാണ്.

Advertisements