fbpx
Connect with us

Featured

പുസ്തകച്ചന്തയും ചന്തപ്പുസ്തകങ്ങളും

Published

on

സി.പി.രാജശേഖരൻ

സുഹൃത്തേ, ‘പുസ്തകച്ചന്ത’ എന്ന ഓമനപ്പേര് പ്രസാധകര്‍ ഇറക്കിയത് എണ്‍പതുകളുടെ അന്ത്യവര്‍ഷങ്ങളിലാണ്. അന്നേ ഇക്കാര്യത്തില്‍ പ്രതികരിച്ചതാണ്. ഫലമുണ്ടായില്ല എന്നുമാത്രമല്ല പുസ്തകച്ചന്തകള്‍ എല്ലാ വഴിയോരങ്ങളിലും കോട്ട മൈതാനികളിലും കൂടുതല്‍ വ്യാപരിയ്ക്കുകയാണുണ്ടായത്. 50 ശതമാനം മുതല്‍ 90 ശതമാനം വരെ വിലകുറച്ച് പുസ്തകങ്ങള്‍’ എന്ന പരസ്യം കണ്ട് ഞാനും വെന്തുവിറങ്ങളിച്ചുപോയിട്ടുണ്ട്.

എന്റെ ഒരു പുസ്തകം സി.ബി.എസ്സ്.ഇ സിലബസ് ടെക്സ്റ്റായും മറ്റൊരു പുസ്തകം സാഹിത്യ അക്കാദമി അവാര്‍ഡിന് ഇരയായും വന്ന കാലഘട്ടത്തിലാണ് ‘പുസ്തകച്ചന്ത’ എന്ന ഓമനപ്പേരും നാട്ടിലിറങ്ങിയത് എന്നത് വെറും യാദൃശ്ചികം മാത്രം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഒരു കൃതി 50 ശതമാനം മുതല്‍ തൊണ്ണൂറു ശതമാനംവരെ ഡിസ്‌കൗണ്ടിലിട്ട് വഴിയോരത്ത് വില്‍ക്കേണ്ടുന്ന ഗതികേടോര്‍ത്ത് ഞാനുടന്‍ എന്‍.ബി.എസ്സിലേക്കു വിളിച്ചു; എന്റെ പുസ്തകവും ഈ ലേലം വിളിയില്‍
പെട്ടിട്ടുണ്ടോ എന്നറിയാനാണ് വിളിച്ചതു.  ഭാഗ്യം! ആ പുസ്തകം പെട്ടിട്ടില്ല. അവാര്‍ഡു പുസ്തകമായതുകൊണ്ടാണോ എന്ന് വീണ്ടും ചോദിച്ചു. ‘അല്ല’,  ഓരോ പുസ്തകത്തിനും ഒരു കാലാവധി വച്ചിട്ടുണ്ട്. ആ കാലാവധിയ്ക്കകം വിറ്റുതീരാത്തതാണ്  പുസ്തകച്ചന്തയില്‍ ഡിസ്‌കൗണ്ട് സെയിലിനിടുത്ത്
എന്ന് എന്‍.ബി.എസ് സ്‌നേഹപൂര്‍വ്വം എന്നെ അറിയിച്ചു.

സി.ബി.എസ്സ്.ഇ സിലബസ്സിലുള്‍പ്പെട്ട മറ്റൊരു പുസ്തകത്തിന്റെ നാല് എഡീഷനുകള്‍ തീര്‍ന്നിരുന്നു. പുസ്തകം ലഭ്യമല്ലെന്ന് പല സ്‌കൂളുകളും അറിയിച്ചതിനെ തുടര്‍ന്ന് അഞ്ചാം എഡീഷന്‍ ഞാന്‍ തന്നെ ഇറക്കി. വെറും 5000 കോപ്പി. വ്യാപാരമനസ്സ് അന്നു ഇന്നും എനിക്ക് അജ്ഞാതമായതിനാല്‍ എഴുത്തുകാരന് പറ്റുന്ന വന്‍വിഡ്ഢിത്തങ്ങളില്‍ ഒന്നായിത്തീര്‍ന്നു ആ പ്രസാധനം. പിറ്റേക്കൊല്ലം പുസ്തകം സി.ബി.എസ്.ഇ മാറ്റി. മുന്‍കൊല്ലത്തെ ദൗര്‍ലഭ്യമായിരുന്നു കാരണം എന്നെനിയ്ക്ക് വൈകിയാണ് മനസ്സിലായത്. എന്തായാലും അവനെ ചന്തയിലിടാതെ
ബാക്കിവന്ന രണ്ടായിരം കോപ്പി ഞാന്‍ തന്നെ തിരിച്ചെടുത്ത് എന്റെ വീട്ടില്‍ എലിക്കും പൂച്ചയ്ക്കും കടിപിടി കൂടി കളിയ്ക്കാനും സ്ഥലം
മെനക്കെടുത്താനുമായി സൂക്ഷിച്ചിട്ടുണ്ട്.

ചിന്നിയും പിന്നിയും പൊടിപിടിച്ചും ആത്മാവും ജീവനും തീര്‍ന്നുകൊണ്ടിരിയ്ക്കുന്ന ആ കടലാസു കെട്ടുകള്‍ എന്നെ നോക്കി പുച്ഛിയ്ക്കുന്നുണ്ട്. എടാ വിഡ്ഢി, 10 ശതമാനമെങ്കിലും ക്യാഷായി നിന്റെ കയ്യില്‍ കിട്ടുമായിരുന്നില്ലേ; ഇപ്പോള്‍ 90 അല്ല നൂറുശതമാനവും പോക്കായില്ലേ? എന്നായിരിയ്ക്കും ആ കടലാസുകെട്ട് എന്നോട് ചോദിക്കുന്നത്. നിങ്ങളും ഒരുപക്ഷേ അതായിരിയ്ക്കും ചോദിയ്ക്കുക. ഒരു പുസ്തകത്തിന് 50 മുതല്‍ 90 ശതമാനംവരെ വിലയിടിഞ്ഞു എന്നുതന്നെയാണ് ഞാന്‍ മനസ്സിലാക്കുന്ന അര്‍ത്ഥം. ഒന്നാലോചിച്ചാല്‍ എഴുത്തുകാരനെക്കാള്‍ എത്ര നല്ലവരാണ് നമ്മുടെ കൃഷിക്കാര്‍. കൃഷി നഷ്ടം സംഭവിക്കുന്നതോടെ, അഥവാ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിടിയുന്നതോടെ, നമ്മുടെ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്ന വാര്‍ത്തയാണല്ലോ, നാം ദിവസവും വായിക്കുന്നത്.

എന്നാല്‍ ചപ്പും ചവറും എഴുതി അത് വഴിയോരങ്ങളില്‍ കിടന്ന് ചവിട്ടും തുപ്പും ഏറ്റിട്ടും നമ്മുടെ നാട്ടിലെ ഒരെഴുത്തുകാരന്‍പോലും ആത്മഹത്യ ചെയ്യുന്നില്ല എന്നത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായി നാം കാണേണ്ടതല്ലേ. ഓ, ആദ്യത്തെ ഏഴ് അത്ഭുതംപോലും ഇന്ന് അത്ഭുതമല്ലാത്ത സ്ഥിതിക്ക്, ഇതിലെന്തോന്ന് അത്ഭുതം എന്ന് ചിന്തിച്ചാലും തെറ്റില്ല. അതൊക്കെ പോട്ടെ, മൂത്ത വെണ്ടയ്ക്കയും മൂക്കാത്ത ഏത്തക്കായും ജനത്തിന്റെ കണ്ണുവെട്ടിച്ച് വില്‍ക്കുന്ന പോലെ, പുസ്തകങ്ങള്‍ വില്‍ക്കാനും എന്തെല്ലാം വിപണനതന്ത്രമാണുള്ളത്. ഏതെങ്കിലും ഒരു മാധ്യമവും അതിലെ രണ്ട് മൂന്ന് പൂവാലന്മാരും കൂടെയുണ്ടെങ്കില്‍ എന്തുപരസ്യവും സുസാദ്ധ്യം. അങ്ങിനെ പരസ്യം ചെയ്തും പ്രചരിപ്പിച്ചും സിനിമാ കൊട്ടകയിലേയ്ക്ക് ആളെ വിളിച്ചുകൂട്ടും പോലെ നാമിന്ന് പുസ്തകച്ചന്തയിലേയ്ക്ക് ആളെ കൂട്ടാന്‍ യത്‌നിച്ചു കൊണ്ടിരിയ്ക്കുകയാണ്.

Advertisementപുസ്തകച്ചന്തയില്‍ ചെന്നാലോ പ്രസാധകരുടെ വിലനിലവാരപ്പട്ടിക നോക്കിയാലോ നമുക്കൊരുപിടിയും കിട്ടില്ല; ഇവനോക്കെയാരെട, എന്ന് അറിയാതെ ചോദിച്ചുപോകും. എഴുത്തുകാര്‍ ആരുമായിക്കോട്ടെ കണ്ടന്റ് എന്താണെന്ന് മറിച്ചുനോക്കാം എന്നു വിചാരിച്ചാല്‍ അതും പിടികിട്ടില്ല. പുസ്തകപ്പേജിന്റെ ഇരുവശവും ധാരാളം മാര്‍ജിനിട്ട്, നമുക്ക് മാത്രം അച്ചടിച്ചുവച്ചവ കവിതയെന്നും, പേജ് നിറയെ അടിച്ചുവച്ചവ ഗദ്യമെന്നും വകതിരിയ്ക്കുന്നതാണ് നല്ലത്. ഗദ്യപദ്യങ്ങളുടെ ഗുണമോ ദോഷമോ വിചാരണചെയ്ത് ഇവനെതരം തിരിയ്ക്കാനാവില്ല. ഈ കൊച്ചുകേരളത്തില്‍ ഏതാണ്ട് അയ്യായിരത്തിനും പതിനായിരത്തിനും ഇടയ്ക്ക് എഴുത്തുകാരുണ്ടെന്നും അവരുടെയൊക്കെ മിനിമം മൂന്നോ നാലോ ടൈറ്റിലുകള്‍ പുസ്തകച്ചന്തയിലുണ്ടെന്നും തിരിച്ചറിയുമ്പോഴാണ് ഈ കേരളത്തെക്കുറിച്ച്, നമുക്ക് ഒരു ചുക്കും അറിയില്ല.’ എന്ന് ബോധ്യം വരുന്നത്. മൂന്നും നാലും ഏഴ് എന്ന് നിശ്ചയമില്ലാത്തവര്‍ പോലും കവികളായും കഥാകൃത്തുക്കളായും പുസ്തകങ്ങള്‍ ഇറക്കിയിട്ടുണ്ട്. കവികള്‍ക്ക് അക്ഷരമറിയണമെന്നില്ല. പാര്‍ട്ടിയെ സ്തുതിയ്ക്കാന്‍ അറിയണം. അഥവാ വഴിയോരത്തു കള്ളും കുടിച്ച് ബോധമില്ലാതെ വീണുകിടക്കണം. എന്തായാലും ഇവരില്‍ നിന്ന് ചന്തപ്പുസ്തകങ്ങളും ധാരാളം ഇറങ്ങുന്നുണ്ട്.

പ്രസാധകരുടെ എണ്ണം കൂടിയത് സഹിയ്ക്കാം. എഴുത്തുകാരില്‍ പലരും പ്രസാധകരാണെന്നുള്ളത് നമ്മില്‍ എത്രപേര്‍ക്കറിയാം. അതേന്നേയ്, ഞാന്‍ എഴുതുന്നു; ഞാന്‍ തന്നെ കടലാസും മഷിയും അച്ചടിക്കൂലിയും വഹിയ്ക്കുന്നു. അച്ചടിയ്ക്കുന്നു. വിതരണം, അതായത് മാര്‍ക്കറ്റിംഗ്, ഏതെങ്കിലും  ഒരു സംഘത്തെ ഏല്‍പ്പിക്കുന്നു. എഡിറ്റിംഗ് എന്ന പ്രക്രിയ പണ്ടേ നാം ഉപേക്ഷിച്ചിരിയ്ക്കയാണല്ലോ. പുസ്തകത്തില്‍ മാത്രമല്ല മാസികകളിലും വാരികകളിലുമെല്ലാം എഡിറ്റര്‍ എന്ന തസ്തികയുണ്ടെങ്കിലും എഡിറ്റിംഗ് ആരും നിര്‍വ്വഹിയ്ക്കുന്ന പണിയല്ല. എന്നെ ചൊറിയുന്നവനെ ഞാനും ചൊറിയുക. എന്നെ കടിയ്ക്കുന്നവനെ ഞാനും കടിയ്ക്കുക. അങ്ങിനെ പരസ്പരം ചൊറിഞ്ഞുകടിച്ച് പുണ്ണായി മാറിയ ചന്തപ്പുസ്തകങ്ങള്‍ പരസ്പരം പറയുന്നു, ‘വായനക്കാര്‍ കുറയുന്നു’ എന്ന്. എന്റെ വായനക്കാരാ, നീ രക്ഷപ്പെട്ടു. ഇതൊന്നും തുറന്നുനോക്കാന്‍ കൊള്ളില്ല എന്ന് നീ അറിയുന്നുണ്ടല്ലോ…

സുഹൃത്തേ, ‘പുസ്തകച്ചന്ത’ എന്ന ഓമനപ്പേര് പ്രസാധകര്‍ ഇറക്കിയത് എണ്‍പതുകളുടെ അന്ത്യവര്‍ഷങ്ങളിലാണ്. അന്നേ ഇക്കാര്യത്തില്‍ പ്രതികരിച്ചതാണ്.
ഫലമുണ്ടായില്ല എന്നുമാത്രമല്ല പുസ്തകച്ചന്തകള്‍ എല്ലാ വഴിയോരങ്ങളിലും കോട്ട
മൈതാനികളിലും കൂടുതല്‍ വ്യാപരിയ്ക്കുകയാണുണ്ടായത്. 50 ശതമാനം മുതല്‍ 90
ശതമാനം വരെ വിലകുറച്ച് പുസ്തകങ്ങള്‍’ എന്ന പരസ്യം കണ്ട് ഞാനും
വെന്തുവിറങ്ങളിച്ചുപോയിട്ടുണ്ട്.

എന്റെ ഒരു പുസ്തകം സി.ബി.എസ്സ്.ഇ സിലബസ് ടെക്സ്റ്റായും മറ്റൊരു പുസ്തകം സാഹിത്യ അക്കാദമി അവാര്‍ഡിന് ഇരയായും വന്ന കാലഘട്ടത്തിലാണ് ‘പുസ്തകച്ചന്ത’ എന്ന ഓമനപ്പേരും
നാട്ടിലിറങ്ങിയത് എന്നത് വെറും യാദൃശ്ചികം മാത്രം. കേരള സാഹിത്യ
അക്കാദമി അവാര്‍ഡ് നേടിയ ഒരു കൃതി 50 ശതമാനം മുതല്‍ തൊണ്ണൂറു ശതമാനംവരെ
ഡിസ്‌കൗണ്ടിലിട്ട് വഴിയോരത്ത് വില്‍ക്കേണ്ടുന്ന ഗതികേടോര്‍ത്ത് ഞാനുടന്‍
എന്‍.ബി.എസ്സിലേക്കു വിളിച്ചു; എന്റെ പുസ്തകവും ഈ ലേലം വിളിയില്‍
പെട്ടിട്ടുണ്ടോ എന്നറിയാനാണ് വിളിച്ചതു.  ഭാഗ്യം! ആ പുസ്തകം
പെട്ടിട്ടില്ല. അവാര്‍ഡു പുസ്തകമായതുകൊണ്ടാണോ എന്ന് വീണ്ടും ചോദിച്ചു.
‘അല്ല’,  ഓരോ പുസ്തകത്തിനും ഒരു കാലാവധി വച്ചിട്ടുണ്ട്. ആ കാലാവധിയ്ക്കകം
വിറ്റുതീരാത്തതാണ്  പുസ്തകച്ചന്തയില്‍ ഡിസ്‌കൗണ്ട് സെയിലിനിടുത്ത്
എന്ന് എന്‍.ബി.എസ് സ്‌നേഹപൂര്‍വ്വം എന്നെ അറിയിച്ചു.
സി.ബി.എസ്സ്.ഇ സിലബസ്സിലുള്‍പ്പെട്ട മറ്റൊരു പുസ്തകത്തിന്റെ നാല് എഡീഷനുകള്‍
തീര്‍ന്നിരുന്നു. പുസ്തകം ലഭ്യമല്ലെന്ന് പല സ്‌കൂളുകളും അറിയിച്ചതിനെ
തുടര്‍ന്ന് അഞ്ചാം എഡീഷന്‍ ഞാന്‍ തന്നെ ഇറക്കി. വെറും 5000 കോപ്പി.
വ്യാപാരമനസ്സ് അന്നു ഇന്നും എനിക്ക് അജ്ഞാതമായതിനാല്‍ എഴുത്തുകാരന്
പറ്റുന്ന വന്‍വിഡ്ഢിത്തങ്ങളില്‍ ഒന്നായിത്തീര്‍ന്നു ആ പ്രസാധനം. പിറ്റേക്കൊല്ലം
പുസ്തകം സി.ബി.എസ്.ഇ മാറ്റി. മുന്‍കൊല്ലത്തെ ദൗര്‍ലഭ്യമായിരുന്നു കാരണം
എന്നെനിയ്ക്ക് വൈകിയാണ് മനസ്സിലായത്. എന്തായാലും അവനെ ചന്തയിലിടാതെ
ബാക്കിവന്ന രണ്ടായിരം കോപ്പി ഞാന്‍ തന്നെ തിരിച്ചെടുത്ത് എന്റെ വീട്ടില്‍
എലിക്കും പൂച്ചയ്ക്കും കടിപിടി കൂടി കളിയ്ക്കാനും സ്ഥലം
മെനക്കെടുത്താനുമായി സൂക്ഷിച്ചിട്ടുണ്ട്.
ചിന്നിയും പിന്നിയും പൊടിപിടിച്ചും ആത്മാവും ജീവനും തീര്‍ന്നുകൊണ്ടിരിയ്ക്കുന്ന ആ കടലാസു
കെട്ടുകള്‍ എന്നെ നോക്കി പുച്ഛിയ്ക്കുന്നുണ്ട്. എടാ വിഡ്ഢി, 10
ശതമാനമെങ്കിലും ക്യാഷായി നിന്റെ കയ്യില്‍ കിട്ടുമായിരുന്നില്ലേ; ഇപ്പോള്‍ 90
അല്ല നൂറുശതമാനവും പോക്കായില്ലേ? എന്നായിരിയ്ക്കും ആ കടലാസുകെട്ട്
എന്നോട് ചോദിക്കുന്നത്. നിങ്ങളും ഒരുപക്ഷേ അതായിരിയ്ക്കും ചോദിയ്ക്കുക.
ഒരു പുസ്തകത്തിന് 50 മുതല്‍ 90 ശതമാനംവരെ വിലയിടിഞ്ഞു എന്നുതന്നെയാണ് ഞാന്‍
മനസ്സിലാക്കുന്ന അര്‍ത്ഥം. ഒന്നാലോചിച്ചാല്‍ എഴുത്തുകാരനെക്കാള്‍ എത്ര
നല്ലവരാണ് നമ്മുടെ കൃഷിക്കാര്‍. കൃഷി നഷ്ടം സംഭവിക്കുന്നതോടെ, അഥവാ
ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിടിയുന്നതോടെ, നമ്മുടെ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ
ചെയ്യുന്ന വാര്‍ത്തയാണല്ലോ, നാം ദിവസവും വായിക്കുന്നത്. എന്നാല്‍ ചപ്പും
ചവറും എഴുതി അത് വഴിയോരങ്ങളില്‍ കിടന്ന് ചവിട്ടും തുപ്പും ഏറ്റിട്ടും
നമ്മുടെ നാട്ടിലെ ഒരെഴുത്തുകാരന്‍പോലും ആത്മഹത്യ ചെയ്യുന്നില്ല എന്നത്
ലോകത്തിലെ എട്ടാമത്തെ അത്ഭുതമായി നാം കാണേണ്ടതല്ലേ. ഓ, ആദ്യത്തെ ഏഴ്
അത്ഭുതംപോലും ഇന്ന് അത്ഭുതമല്ലാത്ത സ്ഥിതിക്ക്, ഇതിലെന്തോന്ന് അത്ഭുതം
എന്ന് ചിന്തിച്ചാലും തെറ്റില്ല.
അതൊക്കെ പോട്ടെ, മൂത്ത വെണ്ടയ്ക്കയും മൂക്കാത്ത ഏത്തക്കായും ജനത്തിന്റെ
കണ്ണുവെട്ടിച്ച് വില്‍ക്കുന്ന പോലെ, പുസ്തകങ്ങള്‍ വില്‍ക്കാനും എന്തെല്ലാം
വിപണനതന്ത്രമാണുള്ളത്. ഏതെങ്കിലും ഒരു മാധ്യമവും അതിലെ രണ്ട് മൂന്ന്
പൂവാലന്മാരും കൂടെയുണ്ടെങ്കില്‍ എന്തുപരസ്യവും സുസാദ്ധ്യം. അങ്ങിനെ പരസ്യം
ചെയ്തും പ്രചരിപ്പിച്ചും സിനിമാ കൊട്ടകയിലേയ്ക്ക് ആളെ വിളിച്ചുകൂട്ടും
പോലെ നാമിന്ന് പുസ്തകച്ചന്തയിലേയ്ക്ക് ആളെ കൂട്ടാന്‍ യത്‌നിച്ചു
കൊണ്ടിരിയ്ക്കുകയാണ്.
പുസ്തകച്ചന്തയില്‍ ചെന്നാലോ പ്രസാധകരുടെ വിലനിലവാരപ്പട്ടിക നോക്കിയാലോ
നമുക്കൊരുപിടിയും കിട്ടില്ല; ഇവനോക്കെയാരെട, എന്ന് അറിയാതെ
ചോദിച്ചുപോകും. എഴുത്തുകാര്‍ ആരുമായിക്കോട്ടെ കണ്ടന്റ് എന്താണെന്ന്
മറിച്ചുനോക്കാം എന്നു വിചാരിച്ചാല്‍ അതും പിടികിട്ടില്ല. പുസ്തകപ്പേജിന്റെ
ഇരുവശവും ധാരാളം മാര്‍ജിനിട്ട്, നമുക്ക് മാത്രം അച്ചടിച്ചുവച്ചവ
കവിതയെന്നും, പേജ് നിറയെ അടിച്ചുവച്ചവ ഗദ്യമെന്നും വകതിരിയ്ക്കുന്നതാണ്
നല്ലത്. ഗദ്യപദ്യങ്ങളുടെ ഗുണമോ ദോഷമോ വിചാരണചെയ്ത് ഇവനെതരം
തിരിയ്ക്കാനാവില്ല. ഈ കൊച്ചുകേരളത്തില്‍ ഏതാണ്ട് അയ്യായിരത്തിനും
പതിനായിരത്തിനും ഇടയ്ക്ക് എഴുത്തുകാരുണ്ടെന്നും അവരുടെയൊക്കെ മിനിമം
മൂന്നോ നാലോ ടൈറ്റിലുകള്‍ പുസ്തകച്ചന്തയിലുണ്ടെന്നും തിരിച്ചറിയുമ്പോഴാണ്
ഈ കേരളത്തെക്കുറിച്ച്, നമുക്ക് ഒരു ചുക്കും അറിയില്ല.’ എന്ന് ബോധ്യം
വരുന്നത്. മൂന്നും നാലും ഏഴ് എന്ന് നിശ്ചയമില്ലാത്തവര്‍ പോലും കവികളായും
കഥാകൃത്തുക്കളായും പുസ്തകങ്ങള്‍ ഇറക്കിയിട്ടുണ്ട്.
കവികള്‍ക്ക് അക്ഷരമറിയണമെന്നില്ല. പാര്‍ട്ടിയെ സ്തുതിയ്ക്കാന്‍ അറിയണം. അഥവാ വഴിയോരത്തു കള്ളും കുടിച്ച് ബോധമില്ലാതെ വീണുകിടക്കണം. എന്തായാലും ഇവരില്‍ നിന്ന്
ചന്തപ്പുസ്തകങ്ങളും ധാരാളം ഇറങ്ങുന്നുണ്ട്. പ്രസാധകരുടെ എണ്ണം കൂടിയത്
സഹിയ്ക്കാം. എഴുത്തുകാരില്‍ പലരും പ്രസാധകരാണെന്നുള്ളത് നമ്മില്‍
എത്രപേര്‍ക്കറിയാം. അതേന്നേയ്, ഞാന്‍ എഴുതുന്നു; ഞാന്‍ തന്നെ കടലാസും മഷിയും
അച്ചടിക്കൂലിയും വഹിയ്ക്കുന്നു. അച്ചടിയ്ക്കുന്നു. വിതരണം, അതായത്
മാര്‍ക്കറ്റിംഗ്, ഏതെങ്കിലും  ഒരു സംഘത്തെ ഏല്‍പ്പിക്കുന്നു. എഡിറ്റിംഗ്
എന്ന പ്രക്രിയ പണ്ടേ നാം ഉപേക്ഷിച്ചിരിയ്ക്കയാണല്ലോ. പുസ്തകത്തില്‍
മാത്രമല്ല മാസികകളിലും വാരികകളിലുമെല്ലാം എഡിറ്റര്‍ എന്ന
തസ്തികയുണ്ടെങ്കിലും എഡിറ്റിംഗ് ആരും നിര്‍വ്വഹിയ്ക്കുന്ന പണിയല്ല. എന്നെ
ചൊറിയുന്നവനെ ഞാനും ചൊറിയുക. എന്നെ കടിയ്ക്കുന്നവനെ ഞാനും കടിയ്ക്കുക.
അങ്ങിനെ പരസ്പരം ചൊറിഞ്ഞുകടിച്ച് പുണ്ണായി മാറിയ ചന്തപ്പുസ്തകങ്ങള്‍
പരസ്പരം പറയുന്നു, ‘വായനക്കാര്‍ കുറയുന്നു’ എന്ന്. എന്റെ വായനക്കാരാ, നീ
രക്ഷപ്പെട്ടു. ഇതൊന്നും തുറന്നുനോക്കാന്‍ കൊള്ളില്ല എന്ന് നീ
അറിയുന്നുണ്ടല്ലോ…

Advertisement 222 total views,  6 views today

Continue Reading
Advertisement
Advertisement
Entertainment19 mins ago

എന്താണ് മുകേഷ്- ജഗദീഷ്- സിദ്ദിഖ് ത്രയം ഒരു കാലത്ത് മലയാളത്തിനു നൽകിയത് ?

condolence35 mins ago

മലയാള സിനിമാ ലോകത്തിന് മറ്റൊരു നഷ്ടം കൂടി. പാരിസ് ചന്ദ്രൻ അന്തരിച്ചു.

controversy37 mins ago

ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ച ദുരനുഭവം തുറന്നെഴുതി രേവതി രൂപേഷ്

Entertainment41 mins ago

ആ സംഭവം നടക്കുന്നത് 5 വർഷം മുമ്പ് ഞാൻ സിനിമയിലേക്ക് വന്ന സമയത്തായിരുന്നു, എനിക്ക് അത് പറ്റില്ല. ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ദുർഗ കൃഷ്ണ.

Entertainment43 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത അറിയിച് ഷംന കാസിം. കുറച്ച് വൈകിയെങ്കിലും ഇപ്പോഴെങ്കിലും ആയല്ലോ എന്ന് ആരാധകർ.

controversy51 mins ago

കാവ്യയ്ക്ക് വച്ച പണിയ്ക്ക് മറുപണി കിട്ടിയതാണ്, ദിലീപ് നിരപരാധിയാണ് – നിർമ്മാതാവിന്റെ വാക്കുകൾ

Entertainment54 mins ago

മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.

Entertainment1 hour ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health1 hour ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology1 hour ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment2 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history2 hours ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment2 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment20 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement