പൂക്കളേക്കുറിച്ചോര്ക്കുമ്പോള്
പൂക്കള്‍ സ്നേഹമാണ്..
അത് ഈശ്വരന്റെ അവര്‍ണ്ണനീയമായ സ്നേഹത്തിന്റെ അടയാളമാണ്
മുള്‍ക്കാട്ടിലും ചപ്പ് ചവറുകള്‍ക്കിടയിലും അത് അതിനാവും വിധം സുഗന്തം പരത്തുന്നു ..സ്വയം ശോഭിക്കപ്പെടുന്നു ..
കാണുന്ന കണ്ണുകള്ക്കാനന്തം ..ചെറു വണ്ടുകള്‍ക്കും ചിത്ര ശലഭങ്ങള്‍ക്കും മധു നുകരുവാന്‍ അവ സ്വയം ജനിക്കുന്നു ..
മനുഷ്യര്‍ എത്തി നോക്കാത്തിടവും അറപ്പ് ഉളവാക്കുന്നിടവും അവര്‍ക്ക് നന്മ്മയുടെ വിളനിലമാകുന്നു ..
ആരും അറിയാത്തൊരു നിമിഷം മുതല്‍ ഏതോ ഒരു രാത്രിയിലോ പകലിന്റെ രൌദ്ര കിരണങ്ങള്‍ താങ്ങുവാന്‍ കഴിയാതെ..അവര്‍ വാടി കരിയാന്‍ തുടങ്ങുന്നു..
70 total views

ജനിച്ച നാള് മുതല്‍ അവസാന നിമിഷം വരെ ചെയ്ത നന്മ്മയെ ആരും തിരിച്ചറിയാതെ..അതിനൊട്ടു പരിഭവവുമില്ലാതെ പെട്ടെന്നൊരു നിമിഷം അവര്‍ എരിഞ്ഞടങ്ങുന്നു..
ഭൂമിയിലേക്ക് കൊഴിഞ്ഞിറങ്ങുന്നു..
മണ്ണിനു വളമായി..മണ്ണിന്റെ ജീവികള്‍ക്ക് ഇരയായി…
ജീവച്ചവങ്ങള്ക്കും ,നിര്ജീവാല്മാ ക്കള്‍ക്കും അവര്‍ സ്നേഹത്തിന്റെ ചുംബനം കൊടുക്കുന്നു..
മൃതരായ ശരീരങ്ങള്‍ വാരിപ്പുണര്‍ന്നും
ജീവിച്ചിരിക്കുന്ന ശവങ്ങള്‍ക്കും അവര്‍ മരണ ത്തിലേക്കുള്ള യാത്രയില്‍ പങ്കുകാരാവുന്നു ..
ഒടുങ്ങാത്ത പകക്കും ..കൊലക്കത്തികള്‍ക്കും ചിതറിപ്പോയ ഇരകള്‍ക്കും അവര്‍ സ്വയം അര്‍പ്പിതമാകുന്നു..
മനുഷ്യന്റെ പൊയ് മുഖങ്ങള്‍ , ക്രൂര ഭാവങ്ങള്‍ എല്ലാം മറച്ചു പിടിക്കുന്നു..
കാമുകികാമുകന്മാര്ക്കു വഞ്ചനകള്‍ മറയ്ക്കുവാനുള്ള മാധ്യസ്ഥനാകുന്നു ..
രക്ത സാക്ഷികള്‍ക്ക് രക്ത ഹാരവും
രക്ത ദാഹികള്‍ക്ക് വീറിന്റെ ജൈവിളികള്ക്ക് .. കൊടിയ മുക്ത ഭാവങ്ങള്‍ക്ക് ..അവര്‍ വെറും പുറം തോലായി മാറുന്നു.
പുഴുത്തരിക്കുന്ന കുഴിമാടങ്ങളെ മൂടി വയ്ക്കുവാനൊരു രക്ഷാകവജ മാകുന്നു..
പൂക്കള്‍ ..അവര്‍ മരിച്ചിടുന്നു ഓരോ തവണയും അവര്‍ പ്രകീര്ത്തിക്കപ്പെടുമ്പോള് ..
അവര്‍ തലയില്‍ ചൂടപ്പെടുമ്പോള് ..
കഴുത്തില്‍ തൂക്കപ്പെടുമ്പോള്‍ ..
രക്ത ദാഹികളും പുഴുത്ത ശവശരീരങ്ങളും എടുത്തണി യുമ്പോള്‍ .. ചിതലരിക്കുന്ന പുരോഹിത വൈദ്യ വൃന്ദം അലങ്കൃത മാകുമ്പോള്‍ ..
വെളുത്ത കുഴിമാടങ്ങള്‍ക്ക് രക്ഷാ കവജ മാകുമ്പോള്‍ ..
സൂര്യനും ജലവും മനുഷ്യനന്യം വന്ന ജീവ ജാലവും അവര്‍ക്ക് അന്യം നിന്ന മനുഷ്യര്‍ക്ക് വേണ്ടി തിരിഞ്ഞപ്പോള്‍ ..അക്ഷമനായി അവര്‍ ഓരോ ദിനവും അറിയാതെ വിടര്‍ന്നു കൊണ്ടേയിരുന്നു..
മുള്‍പ്പടര്‍പ്പിലും മലയിടുക്കിലും മരുഭൂമിയിലും സ്നേഹത്തിന്റെ ദാനങ്ങളാ യി..
മാനവകുലത്തിനു ഒരു സന്ദേശമായി ..
പിന്നെയും പിന്നെയും വിടര്‍ന്നു പൊലിഞ്ഞു വീഴുന്നു..
സ്നേഹം തിരിച്ച് വാങ്ങുവാന്‍ വേണ്ടിയുള്ളതല്ല എന്ന സന്ദേശവും നല്കി..അവര്‍ വീണ്ടും വീണ്ടും..
മര്ദി താനാവുംബോഴും ..അരക്ഷിതാവസ്തയിലും നന്മ്മകള് കൈവിടാതെ സ്നേഹിച്ചു കൊണ്ടെയിരിക്കണമെന്ന സന്ദേശം നല്കി അവര്‍ നമുക്ക് ചുറ്റും..വിടര്‍ന്നു കൊഴിയുന്നു..
ഓരോ ദിനവും ഓരോ രാത്രിയിലും നമ്മളോട് പറയാതെ ചൊല്ലി..
പുണ്യം വിടര്‍ത്തി..
നിശബ്ധ മായി…..
71 total views, 1 views today