പൂക്കള്‍ എങ്ങനെ വാടാതെ സംരക്ഷിക്കാം ?

1018

02

പൂക്കള്‍ എന്നും കണ്ണിനു കുളിര്‍മ നല്‍കുന്നു, മനസിനു സന്തോഷവും. പക്ഷെ ആ പൂക്കള്‍ വാടി പോകുമ്പോള്‍ നമുക്ക് ഒരു വിഷമമാണ്, കുറച്ചു നേരം കൂടി അത് വാടാതിരുന്നെങ്കില്‍ എന്നു നാം ആഗ്രഹിച്ചു പോകും. പൂക്കള്‍ അങ്ങനെയാണ്, അത് പെട്ടന്നു വാടും.

പക്ഷെ ഇപ്പോള്‍ കാലം മാറി, ഇനി നമ്മുക്ക് പൂക്കള്‍ വാടാതെ കുറച്ചു ‘അധിക’ നേരം സൂക്ഷിക്കാം. അതിനു നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ…

1. ഒരു ‘സോഡ’ പ്രയോഗം.

പൂക്കള്‍ ഇരിക്കുന്ന വെള്ളം നിറച്ച പാത്രത്തിലേക്ക് 1/ 4 കപ്പ് സോഡ കൂടി ചേര്‍ക്കുക, സോഡയില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അംശം പൂക്കളിലെ ശോഭ നിലനിര്‍ത്തും. സ്‌പ്രൈറ്റ്, സെവെന്‍ അപ്പ് എന്നി സോഡകളാണ് ഈ പ്രയോഗത്തിനു ഏറ്റുവും മികച്ചത്.

2. ഹെയര്‍ സ്‌പ്രേ

നിങ്ങളുടെ മുടിയുടെ ഭംഗി കാത്തുസൂക്ഷിക്കുന്നത് പോലെ നിങ്ങളുടെ പൂക്കളെയും ഹെയര്‍ സ്‌പ്രേ കാത്തുസൂക്ഷിക്കും. ഒരു കാലടി ദൂരത്തില്‍ നിന്നു ഇലകളിലും ഇതളുകളിലും സ്‌പ്രേ ചെയ്യുക.

3. വിനാഗിരി പ്രയോഗം

രണ്ടു സ്പൂണ്‍ വിനാഗിരിയും രണ്ടു സ്പൂണ്‍ പഞ്ചസാരയും കൂടി ചേര്‍ത്ത് പൂക്കള്‍ ഇട്ടു വയ്ക്കുന്ന വേസിലെ വെള്ളത്തില്‍ കലര്‍ത്തുക. പൂക്കളുടെ ശോഭ കുടുതല്‍ നേരം നില്‍ക്കും.

4. അല്പം ‘മദ്യം’

പൂക്കള്‍ ഇട്ടുവയ്ക്കുന്ന വെള്ളത്തില്‍ അണുക്കള്‍ കടന്നു കൂടാതെ സൂഷിച്ചാല്‍ പൂക്കള്‍ നമ്മുക്ക് ഏറെ നേരം വാടാതെ സൂക്ഷിക്കാം. ഒരു സ്പൂണ്‍ പഞ്ചസാരയോടൊപ്പം കുറച്ചു തുള്ളി മദ്യം കൂടി ചേര്‍ത്തു ഈ വെള്ളത്തില്‍ ഒഴിച്ചാല്‍ നമ്മുക്ക് അണുക്കളെ തടയാനാകും.

5.ആസ്പ്പിരിന്‍

റോസ പൂക്കള്‍ തുടുത്തു ചുവന്നു നില്‍ക്കാന്‍ കുറച്ചു അസ്പ്പിരിന്‍ പൊട്ടിച്ചു വെള്ളത്തില്‍ കലക്കി ആ വെള്ളത്തില്‍ പൂക്കള്‍ ഇട്ടു വച്ചാല്‍ മതി.

6.ബ്ലീച്

ബ്ലീച് ചേര്‍ത്തുള്ള വെള്ളവും പൂക്കള്‍ക്ക് നല്ലതാണ്. ഒരു ലിറ്റര്‍ വെള്ളത്തില്‍ മുന്നു തുള്ളി ബ്ലീച്ചും ഒരു സ്പൂണ്‍ പഞ്ചസാരയും കൂടി ചേര്‍ത്ത് അതില്‍ പൂക്കള്‍ സൂക്ഷിച്ചാല്‍ അണുബാധ ഉണ്ടാകില്ല.

7. പൈസ പ്രയോഗം

ചെമ്പ് നാണയങ്ങള്‍ കുറച്ചു പഞ്ചസാരയില്‍ മുക്കി പൂക്കള്‍ ഇരിക്കുന്ന വെള്ളത്തില്‍ ഇട്ടാല്‍ അണുബാധ തടയാന്‍ സാധിക്കും.

8. പഞ്ചസാര മാജിക്

എന്തിന്റെ കൂടെയായാലും പഞ്ചസാര ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തു തന്നെയാണ്. പഞ്ചസാര തന്നെയാണ് പൂക്കളെ കാത്തു സൂക്ഷിക്കുന്ന പ്രധാന ഘടകം.