പൂക്കാന്‍ മറന്ന കൊന്നമരം
അത് ഒരു വേനല്‍ക്കാലം ആയിരുന്നു വീട്ടിലേക്കു പോവാനുള്ള ബസ് വരാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍.ചാ ലാട് അമ്പലത്തില്‍ പോയതായിരുന്നു. എന്റെ ബസ് വരാന്‍ ഇനിയും സമയം ഉണ്ട്. വേറെ ഏതോ ഒരു ബസ് വന്നു സ്റ്റോപ്പില്‍ നിന്നു കുറേപേര്‍ ഇറങ്ങി. ഒടുവില്‍ ഇറങ്ങിയ പെണ്‍കുട്ടിയെ എവിടെയോ കണ്ട പരിചയം അവള് എന്നെയും ഒന്ന് നോക്കി എന്നിട്ട് നേരെ എന്റെ അടുത്തേക്ക് വന്നു എന്നെ അറിയുമോ എന്ന് ചോദിച്ചു.
187 total views
അത് ഒരു വേനല്‍ക്കാലം ആയിരുന്നു വീട്ടിലേക്കു പോവാനുള്ള ബസ് വരാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍.ചാ ലാട് അമ്പലത്തില്‍ പോയതായിരുന്നു. എന്റെ ബസ് വരാന്‍ ഇനിയും സമയം ഉണ്ട്. വേറെ ഏതോ ഒരു ബസ് വന്നു സ്റ്റോപ്പില്‍ നിന്നു കുറേപേര്‍ ഇറങ്ങി. ഒടുവില്‍ ഇറങ്ങിയ പെണ്‍കുട്ടിയെ എവിടെയോ കണ്ട പരിചയം അവള് എന്നെയും ഒന്ന് നോക്കി എന്നിട്ട് നേരെ എന്റെ അടുത്തേക്ക് വന്നു എന്നെ അറിയുമോ എന്ന് ചോദിച്ചു.
എനിക്ക് മനസിലായില്ല ഒടുവില്‍ അവള് തന്നെ സ്വയം പരിചയപെടുത്തി. എന്റെ കൂടെ പത്താം ക്ലാസില്‍ പഠിച്ച സൗമ്യ. അവള് ഒരു പാട് മാറിപോയിരിക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് ഒരു പാട് മാറി പോയിരിക്കുന്നു. നല്ല ഉയരം വച്ചിരിക്കുന്നു തടി ഒരു പാട് കുറഞ്ഞു. എന്നാലും ആ കറുത്ത് നീണ്ട കണ്ണുകള്‍ ഞാന്‍ പെട്ടന്ന് തിരിച്ചറിഞ്ഞു.നെറ്റിയിലെ ചന്ദനത്തില്‍ നിന്നും അമ്പലത്തില്‍ പോയതാണെന്ന് അവള് മനസിലാക്കി. പിന്നെ കുറെ കുശലാന്വേഷണങ്ങള്‍. ഒടുവില്‍ അവളുടെ വീട്ടിലേക്കു വിളിച്ചു.
സമയം ആറര കഴിയുന്നു അടുത്താണ് എന്ന് പറഞ്ഞപോള്‍ ഒന്ന് പോയികളയാം എന്ന് കരുതി. ബസ് സ്റ്റോപ്പില്‍ നിന്നും രണ്ടു മിനുട്ട് നടക്കാനുള്ള ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു. റോഡ് സൈഡില്‍ ഉള്ള ഒരു വലിയ വീട്. വീട്ടില്‍ അവളുടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു അച്ഛന് പട്ടാളത്തില്‍ ആണ്. ഏട്ടന് എത്തിയിട്ടില്ല അവള് എന്നെ അമ്മയ്ക്ക് പരിചയപെടുത്തി. ഞാന്‍ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ അവള് പത്താം ക്ലാസ്സിലെ ഗ്രൂപ്പ് ഫോട്ടോയും ഓട്ടോഗ്രാഫും എടുത്തു കൊണ്ട് വന്നു.
അതൊക്കെ കണ്ടപ്പോള്‍ വീണ്ടും അഴീക്കോട് ഹൈസ്കൂളിലെ പത്താം ക്ലാസ്സ് ഓര്‍മവന്നു. ഓട്ടോ ഗ്രാഫില്‍ ഞാന്‍ എഴുതിയ പേജു അവള് എനിക്ക് കാണിച്ചു തന്നു. യാത്ര പറഞ്ഞു ഇറങ്ങുമ്പോഴാണ് മുറ്റത്ത് മതിലിനോട് ചേര്‍ന്ന് നിറയെ പൂത്ത് നില്ക്കുന്ന കൊന്ന മരം ഞാന്‍ കണ്ടത്. എന്റെ വീട്ടില്‍ ഒരു കൊന്ന മരം ഉണ്ടെന്നും അത് ഇത് വരെ പൂത്തിട്ടില്ല എന്നും ഞാന്‍ അവളോട് പറഞ്ഞു. പൂക്കാന്‍ മറന്ന കൊന്നമരം സുന്ദരികള്‍ ആയ പെണ്‍കുട്ടികള്‍ തൊട്ടാല്‍ അത് അടുത്ത വര്‍ഷം മുതല്‍ പൂക്കാന്‍ തുടങ്ങും എന്ന് അവള് പറഞ്ഞു. അങ്ങനെ ആണെങ്കില്‍ ഒരു ദിവസം എന്റെ വീട്ടില്‍ വന്നു ആ കൊന്ന മരം തൊടണം എന്നും തമാശ ആയി ഞാന്‍ അവളോട് പറഞ്ഞു.
അവളെ കാണാന്‍ എപ്പോഴും നല്ല ചന്തം ആയിരുന്നു. പിന്നീടു ഒരിക്കല്‍ എന്റെ വീടിനു അടുത്തുള്ള ഒരു പാര്‍ക്കില്‍ വന്നപ്പോള്‍ അവള് എന്റെ വീട്ടില്‍ വരികയും അവള്‍ക്കു ഞാന്‍ ആ കൊന്ന മരം കാണിച്ചു കൊടുക്കുകയും ചെയ്തു. അവള് ആ മരത്തില്‍ തൊടുകയും ഞങ്ങള്‍ രണ്ടു പേരും അതിന്റെ ചില്ലയില്‍ പിടിച്ചു നില്ക്കുന്ന ഫോട്ടോ എടുക്കുകയും ചെയ്തു. ഞാന്‍ അടുത്ത വേനല്‍ കാലത്തിനു വേണ്ടി കാത്തിരുന്നു. വിശേഷിച്ചു ഒന്നും സംഭവിക്കാതെ ആ വിഷു കാലവും കടന്നു പോയി കൊന്ന പൂത്തില്ല.
ആ സംഭവം നടന്നിട്ട് വര്‍ഷം മൂന്നു കഴിയുന്നു. അവളുടെ സൗന്ദര്യം കൊന്നമരത്തിനു ബോധിച്ചില്ലെന്ന് തോന്നുന്നു പക്ഷെ എനിക്ക് ബോധിച്ചു കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഞങ്ങള്‍ ഒരു പാട് അടുത്തു. ഈ മാസം ഇരുപതിരണ്ടിന് ഞങ്ങളുടെ കല്യാണം ആണ്. കൊന്നമരം പൂക്കാനുള്ള ലക്ഷണങ്ങള്‍ എല്ലാം കാണുന്നുണ്ട് ഒരു പക്ഷെ ഞങ്ങളുടെ വിവാഹത്തിന് പൂക്കാന്‍ വേണ്ടി ആയിരിക്കും കൊന്ന ഇത് വരെ കാത്തിരുന്നത്.
188 total views, 1 views today
