a5

പരിശുദ്ധി നിറഞ്ഞ വൃതാനുഷ്ടാനത്തിന്റെ ഒരു പൂക്കാലം കൂടി വിശ്വാസികള്‍ വരവേല്‍ക്കുന്നു, മനുഷ്യ ഹൃദയങ്ങളില്‍ പുതിയ പ്രതീക്ഷകളും നന്മകളും ഉണര്‍ത്തിക്കൊണ്ട്. പ്രാര്‍ത്ഥന നിര്‍ഭരമായ നിമിഷങ്ങളിലൂടെ കടന്നു പോവുന്ന രാവുകള്‍ , നന്മയില്‍ ഉരുക്കിയെടുക്കുന്ന ഹൃദയത്തെ ദൈവവുമായി കൂട്ടി വെയ്ക്കുന്നു, ദൈവത്തെ കുറിച്ചുള്ള ജ്ഞാനം കുടി കൊള്ളുന്നത് മനുഷ്യനും അവന്റെ ഹൃദയത്തിനിടയിലുമാണ് പരിശുദ്ധ ഗ്രന്ഥം ഇങ്ങനെയാണ് പഠിപ്പിച്ചു തരുന്നത്. ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞു നില്‍കുന്നു ഈ മുപ്പതു ദിന രാത്രങ്ങള്‍. മഹാ സംഭവങ്ങളില്‍ ബഹുലമാണ് ഈ മാസത്തിന്റെ ചരിത്രം, ഒരു മാസത്തെ മൂന്നായി വേര്‍തിരിക്കുന്നു ആദ്യ പത്ത് നടുവിലെ പത്ത് ഒടുവിലെ പത്ത് , ഇങ്ങനെയാണ് അത് , ആദ്യ പത്ത് ദൈവത്തോട് കരുണ തേടുന്നു രണ്ടാമത്തേതില്‍ പാപ മോചനവും ഒടുവിലെ പത്തില്‍ നരക മുക്തിയും തേടുന്നു , മനുഷ്യന്റെ ആത്മീയമായ പ്രവര്‍ത്തിയെ റമസാന്‍ മാസവുമായി ചേര്‍ത്തു നിര്‍ത്തുന്നു, അതിങ്ങനെ തരം തിരിക്കാം.

ഉപവാസം , പ്രാര്‍ത്ഥന , വായന , മൗനം, ചിന്ത , സ്‌നേഹം, ത്യാഗം. ആത്മീയമായ പരിത്യാഗങ്ങളാല്‍ ഇവ ഓരോന്നും ബന്ധിച്ചിരിക്കുന്നു. വൃതാനുഷ്ടാനം പ്രാര്‍ത്ഥനയിലും പരിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യുന്നതിലും അനാവശ്യമായ സംസാരം ഒഴിവാക്കുന്നതിലും പാരത്രിക ലോകത്തെ കുറിച്ച് ചിന്തിക്കുന്നതിലും പരസ്പര സ്‌നേഹിക്കുന്നതിലും സഹകരിക്കുന്നതിലും , ഒന്നുകൂടി വ്യക്തമാക്കിയാല്‍ വൃതം അഥവാ നോമ്പ്, ഉദയത്തിനു മുന്‍പുള്ള കൃത്യമായ ഒരു സമയ സീമയില്‍ ജലപാനം അവസാനിപ്പിച്ചിരിക്കണം, നിര്‍ണിതമായ നിമിഷങ്ങളില്‍ ആരാധന കര്‍മങ്ങള്‍ കൃത്യമായി നിര്‍വഹിച്ചിരിക്കണം, കൃത്യമായ അസ്തമയ നേരത്ത് ഉപവാസം അവസാനിപ്പിച്ചിരിക്കണം” വളരെ ചുരുക്കത്തില്‍ ഇതാണ് വൃതത്തിന്റെ അര്‍ത്ഥം.

വായന എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണിത് ഖുര്‍ആന്‍ ആദ്യം പറഞ്ഞു തുടങ്ങുന്നത് വായിക്കാനാണ് , പ്രഥമ അവതരണം ഇങ്ങനെയാണ് ‘ നീ വായിക്കുക നിന്നെ ബ്രൂണത്തിന്‍ നിന്നും സൃഷ്ടിച്ചവന്റെ നാമത്തില്‍ , നീ വായിക്കുക നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔതാര്യവാനാകുന്നു , പേന കൊണ്ട് പഠിപ്പിച്ചവന്‍ ,”
അത് കൊണ്ട് തന്നെയാണ് ഖുര്‍ആന്‍ പാരായണം മറ്റു ദിനരാത്രങ്ങളെക്കാള്‍ കൂടുതല്‍ ഈ മാസത്തില്‍ പാരായണം ചെയ്യപ്പെടുന്നത്, ദൈവം ഈ ഗ്രന്ഥത്തിനു നല്‍കിയതും വളരെ ലഘുവായ നാമമാണ് ,, ”വായിക്കപ്പെടുന്നത്” അറബി ഭാഷയില്‍ ഖുര്‍ആന്‍ ന്റെ നിര്‍വചനം അങ്ങനെയാണ്, മാത്രമല്ല ജൂത ക്രൈസ്തവ സമുദായത്തിന്റെയെല്ലാം വേദങ്ങള്‍ വെളിപ്പെട്ടത് ഈ മാസത്തിലാണ് , ഇതെല്ലാം ഈ മാസത്തിന്റെ മഹത്വം വിളിച്ചോതുന്നതാണ്, എന്ന് വെച്ചാല്‍ ഈ മഹാ സംഭവങ്ങള്‍ റമസാന്‍ മാസത്തിന്റെ വിശുദ്ധ രാപകലുകളില്‍ നടന്നുവെന്നാണ് നാം മനസ്സിലകേണ്ടത്, മറിച്ചല്ല ,( അഥവാ അവ നടന്നത് കൊണ്ടല്ല ഈ മാസത്തിനു പ്രത്യേകത ഉണ്ടായതു എന്നല്ല , ആ സംഭവങ്ങള്‍ക്കെല്ലാമുള്ള ആത്മീയ പാശ്ചാത്തലം ഈ മാസം സംജാതമാക്കി എന്നര്‍ത്ഥം. ത്യാഗം സ്‌നേഹം , ഇതിനെ പല തരത്തില്‍ വര്‍ണിക്കാം ..

അതിനേറ്റവും നല്ല പദം കരുണ എന്ന് വിശേഷിപ്പിക്കലാണ്, കാരുണ്യം ഇസ്‌ലാമിന്റെ മഹത്തായൊരാശയമാണ് , കരുണാ വാരിധിയായ ദൈവത്തെ അനുസ്മരിച്ച് ഏതു കാര്യവും ചെയ്തു തുടങ്ങുന്നു , വ്യക്തമായി പറഞ്ഞാല്‍ , ത്യാഗം ചെയ്യേണ്ടത് കരുണ യിലൂടെയാണ് , അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ച് ഉണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന് , പ്രവാചക ശ്രേഷ്ടര്‍ പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ, കയ്യില്‍ ഉള്ളതിന്റെ ശതമാനം തിരിച്ച് ദൈവ നാമത്തില്‍ ദാനം ചെയ്യല്‍ നിര്‍ബന്ധമാക്കി അത് റമസാന്‍ മാസത്തിലാവുമ്പോള്‍ , പ്രതിഫലം ഏറെയാണ്, ദാനം മാത്രമല്ല കരുണയില്‍ ഒതുങ്ങുന്നത് , താനാല്‍ കഴിയുന്നതെന്തും മറ്റുള്ളവന് ചെയ്തു കൊടുക്കുന്ന ഏതു നന്മയും അതൊരു നല്ല ലളിതമായ വാക്കാണെങ്കില്‍ പോലും ഏറെ മഹത്തരമാണ്.

ചിന്ത, ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട് എന്ന ദൈവ വചനം തന്നെയാണ് ചിന്തിക്കാന്‍ പഠിപ്പിക്കുന്നത് , ഏതു തരം ചിന്തയാണ് അത് , പ്രപഞ്ചത്തിന്റെ ചലനം ജനനം മുതല്‍ മരണം വരെ തുടങ്ങുന്ന ചിന്ത അതിനു ശേഷമുള്ള , ഉയിര്‍ത്തെഴുന്നെല്‍പ്പ് വിചാരണ നരക സ്വര്‍ഗ്ഗ മാറ്റങ്ങള്‍ വരെയുള്ള ചിന്ത അതിലൂടെ അദൃശ്യനായ ദൈവമെന്ന മഹാത്ഭുതത്തെ കുറിച്ചും അവന്റെ കഴിവിനെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട് , മറ്റൊന്ന് നിര്‍ണയത്തിന്റെ രാത്രി , ഈ രാത്രിയാണ് ഏറെ പ്രസക്തം അവസാന പത്തിലെ ഒരു രാത്രിയാണ് അത് , ഖുര്‍ആന്‍ അവതീര്‍ണമായ രാത്രി , ഒരു നന്മയ്ക്ക് ആയിരം മാസത്തിന്റെ പ്രതിഫലം ലഭിക്കുന്ന രാവ്, ഒറ്റയായ രാത്രിയാണത്രെ ( 21,23 25 27 29 ) അത് ലൈലത്തുല്‍ ഖദര്‍ എന്ന് വിശേഷിപ്പിക്കുന്ന രാത്രി ഇതിനു പുറമേ യാണ് , ഇസ്ലാമിന്റെ നിലനില്‍പിനു വേണ്ടി നടന്ന ആദ്യ യുദ്ധം ബദര്‍, ഇസ്ലാം മതത്തിന്റെ നിര്‍ണായക മായ യുദ്ധം ഈ മാസത്തിലാണ് വെറും മുന്നൂറ്റി പതിമൂന്ന് പടയാളികള്‍ നോമ്പ് കാരായി തൊള്ളായി രത്തിലേറെ വരുന്ന ശത്രുക്കളോട് പൊരുതി ജയിച്ചതിന്റെ ഓര്‍മ്മകള്‍ വിശ്വാസികള്‍ക്ക് ആത്മ വീര്യം നല്‍കുന്നു.

ഇങ്ങനെയുള്ള രാപ്പകലുകള്‍ കൊണ്ട് പരിശുദ്ധമാണ് റമസാന്‍ പകലിരവുകള്‍ , റമസാന്‍ വൃതത്തിന്റെ യുക്തി അന്വേഷിച്ച ഹിശാമുബിന്‍ ഹകമിനു പണ്ഡിത ശ്രേഷ്ടനായ ജഹ്ഫര്‍ ബിന്‍ മുഹമ്മദ് (റ ) നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു , ”ധനികന് ദാരിദ്രന്റെതിനു തുല്യമായ അനുഭവമുണ്ടാക്കി കൊടുക്കുക എന്നത് നോമ്പിന്റെ ഒരു താല്പര്യമാണ് , ധനികന് വിശപ്പിന്റെ സ്പര്‍ശനമേല്‍ക്കുമ്പോള്‍ അയാളില്‍ പട്ടിണി ക്കാരനോട് കരുണയുയരും” ;;
മറ്റുള്ളവരുടെ വേദനകളോടും പ്രശ്‌നങ്ങളോടും സഹാനുഭൂതി പരമായ സമീപനം സ്വീകരിക്കാനുള്ള ഒരടിസ്ഥാന പാഠമാണ് നോമ്പുകാരന്‍ ഇത് വഴി പഠിക്കുന്നത് അത് തന്നെയാണ് മുത്ത് ഹബീബ് മുഹമ്മദുന്നബി ലോകത്തിനു കാണിച്ചു തന്ന കരുണയുടെ പാടവം..

ലോക ശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം എല്ലാവര്‍ക്കും നന്മ നിറഞ്ഞ നല്ലൊരു റമസാന്‍ ആശംസിക്കുന്നു ,

 

You May Also Like

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ പെട്ടെന്ന് വൃദ്ധരാവുമെന്ന് !

സ്മാര്‍ട്ട്‌ ഫോണ്‍ ആവശ്യക്കാര്‍ ഇന്ത്യയില്‍ കൂടുന്നതിനനുസരിച്ചു ഇവരുടെ ആരോഗ്യ പ്രശ്നങ്ങളും കൂടുന്നു എന്നാണ് മെഡിക്കല്‍ രംഗത്തെ വിദഗ്ദര്‍ ചൂണ്ടി കാണിക്കുന്നത്.

കണങ്കൈയില്‍ നിന്നും സന്ദേശങ്ങള്‍ വായിക്കാം

അതികായന്മാരായ സാംസങ്ങിന്റെയും ആപ്പിളിന്റെയും സ്മാര്‍ട്ട് വാച്ച് നിര്‍മ്മാണം വാര്‍ത്തകളില്‍ മാത്രം നിറഞ്ഞു നില്‍ക്കുമ്പോള്‍ തങ്ങളുടെ ബ്രേസ് ലറ്റിലൂടെ സന്ദേശങ്ങള്‍ കൈത്തണ്ടയില്‍ നിന്നു തന്നെ വായിക്കാനാകുമെന്ന അവകാശവാദവുമായി LinkMe  എന്ന സ്റ്റാര്‍ട്ട് അപ് കമ്പനി രംഗത്ത്.

ഡിഗ്രിക്ക് ഏത് കോഴ്‌സിന് ചേരണം???

പ്ലസ്‌ ടുവില്‍ പഠിച്ച വിഷയങ്ങളില്‍ ഓരോ ഗ്രൂപ്പുകാര്‍ക്കും ഉപരിപഠനത്തിനുള്ള വിവിധ സാദ്ധ്യതകള്‍ അറിയാം….

ഭൂമിയിലെ ഓക്സിജൻ ലെവൽ ആയ 21% ആയപ്പോൾ കരയിൽ സസ്യങ്ങൾ പരിണമിച്ചിട്ടില്ലായിരുന്നു

നമ്മളില്‍ ബഹുഭൂരിപക്ഷവും വൃക്ഷങ്ങളെയും വനങ്ങളെയും അതില്‍ വസിക്കുന്ന കിളികളെയും ഒക്കെ ഇഷ്ടപ്പെടുന്നവരാണ് എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍