1

ചൈനയില്‍ നിന്നും വിവിധ രാജ്യങ്ങള്‍ സഞ്ചരിക്കുന്ന വിനോദ സഞ്ചാരികളെ നല്ല നടപ്പ് പഠിപ്പിക്കുന്നതിനായി ചൈനീസ് ഗവണ്മെന്റ് 64 പേജുള്ള ഒരു ബുക്ക് പ്രസിദ്ധീകരിക്കുന്നു. തങ്ങള്‍ പോകുന്ന സ്വിമ്മിംഗ് പൂളില്‍ മൂത്രമൊഴിക്കുകയും പബ്ലിക് ടോയിലറ്റുകളില്‍ പോയി വെള്ളമൊഴിക്കാതെ പോരുകയും പൊതു സ്ഥലത്ത് വെച്ച് പരസ്യമായി യാതൊരു ഉളുപ്പുമില്ലാതെ മൂക്കില്‍ തോണ്ടുന്നതും വിമാനങ്ങളില്‍ നിന്നും ലൈഫ് ജാക്കറ്റ് അടിച്ചു മാറ്റുന്നതും വര്‍ദ്ധിച്ചതോടെയാണ് വിനോദ സഞ്ചാരികളെ നല്ല നടപ്പ് പഠിപ്പിക്കുവാനായി ചൈന ഇറങ്ങിയിരിക്കുന്നത്.

ഒരു വിമാനത്തില്‍ നിന്നും ലൈഫ് ജാക്കറ്റ് മോഷ്ടിക്കുക വഴി നിങ്ങള്‍ ഒരാളുടെ ജീവനാണ് അപകടത്തിലാക്കുന്നത് എന്നൊക്കെ ഈ ബുക്കില്‍ ഉണ്ട്. വിനോദ സഞ്ചാരികള്‍ തങ്ങളുടെ മൂക്ക് എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നും പല്ലില്‍ തോണ്ടണം എന്നുണ്ടെങ്കില്‍ ദയവായി തങ്ങളുടെ വിരലുകള്‍ ഉപയോഗിക്കരുതെന്നും ബുക്കില്‍ ഉപദേശമുണ്ട്‌.

ഇതിനകം തന്നെ ചൈനീസ് വിനോദസഞ്ചാരികളുടെ മോശം പെരുമാറ്റം കാരണം പ്രമുഖ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ വിസ നിയന്ത്രണം കൊണ്ട് വന്നതിനെ തുടര്‍ന്നാണ് തങ്ങളുടെ പൌരന്മാരെ നല്ല നടപ്പ് പഠിപ്പിക്കുവാന്‍ ചൈന ഒരുങ്ങുന്നത്.

Advertisements