പെട്രോളിനായി കാശ് കൊടുക്കും മുന്‍പേ ഈ വാര്‍ത്ത‍ വായിക്കൂ…

 02

 

‘ക്രൂഡ് ഓയില്‍ വില കൂടി, പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിക്കണം എന്നൊക്കെ ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞെന്നോ പെട്രോള്‍ വില കുറയുമെന്നൊരു വാര്‍ത്ത‍ ഇതേ വരെ അധികം കേട്ടിട്ടില്ല.’ അതെന്താ ? പെട്രോളും ഡീസലുമൊക്കെ അടിച്ചു നടുവൊടിയുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് ഒന്നോ രണ്ടോ രൂപ കുറച്ചു കൊടുത്തിട്ട് എന്തിനാ എന്നാകും സര്‍ക്കാര്‍ ചിന്തിക്കുന്നത് …. കലികാലം.

എന്നാല്‍ ആഗോളതലത്തില്‍ കുത്തനെയിടിഞ്ഞ എണ്ണവില കേന്ദ്രസര്‍ക്കാരിന് 55,000 കോടി രൂപയോളം സാമ്പത്തിക ലാഭമാണ് സബ്സിഡി ഇനത്തില്‍ കേന്ദ്രസര്‍ക്കാരിന് നേടിക്കൊടുക്കുകന്നത്. 2015-16 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് തയ്യാറാക്കുവാന്‍ തുടങ്ങിയ കേന്ദ്രസര്‍ക്കാരിന് നിനച്ചിരിക്കാതെ കിട്ടിയ ഒരു നിധിയും പാവപ്പെട്ടവന്‍റെ നിഷേധിക്കപ്പെട്ട ആനുകൂല്യവുമായി ഈ എണ്ണ വിലയിടിവ്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ സൗദി അറേബ്യ കുറഞ്ഞ വിലയ്ക്ക് ക്രൂഡ് നല്‍കാന്‍ തയ്യാറായതാണ് പെട്ടെന്ന് ഇടിവുണ്ടാക്കിയത്.ലോകം സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരയറാന്‍ തുടങ്ങിയതും വിപണിയില്‍ എണ്ണയുടെ ലഭ്യത വര്‍ധിച്ചതുമാണ് രാജ്യാന്തര വിപണിയില്‍ വില ഇടിയാനിടയാക്കിയ മറ്റൊരു കാരണം. എണ്ണവിലയിലെ കുറവ് മൂലം ഇന്ത്യയുടെ ഇറക്കുമതി ബില്ലില്‍ 10 ശതമാനം കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എണ്ണവില കുറയ്ക്കാന്‍ ആദ്യം സൗദി തയ്യാറായിരുന്നില്ലെങ്കിലും മറ്റ് എണ്ണ ഉത്പാദക രാജ്യങ്ങള്‍ വില കുറച്ച് വിപണി പിടിക്കാന്‍ തുടങ്ങിയതോടെയാണ് സൗദിയും വില കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇനി പെട്ടെന്ന് വിലകൂടാന്‍ നിലവില്‍ സാഹചര്യമില്ലെന്നാണ് വിപണിയില്‍നിന്ന് ലഭിക്കുന്ന സൂചനയെങ്കിലും ഇന്ത്യയിലെ സാധാരണക്കാര്‍ അത് കണ്ടിട്ട് വാ പൊളിക്കുന്നത് വെറുതെയാണെന്ന് സാരം.

കള്ളപ്പണം, സ്വിസ് ബാങ്ക് എന്നൊക്കെ കേട്ടിട്ടുണ്ടന്നല്ലാതെ ആ സാധനത്തില്‍ തൊടാനൊന്നും ഇവിടെ ഒരു അധികാര വര്‍ഗ്ഗവും ധൈര്യപ്പെടില്ല എന്നത് ‘ജനങ്ങള്‍’ മനസ്സിലാക്കാതെ മനസ്സിലാക്കിയിട്ടുള്ളതാണല്ലോ… അത് മാത്രമല്ല ഇത്രയും എളുപ്പത്തില്‍ ഒരു മുറവിളികളുമില്ലാത്ത ‘പിച്ച’ ചട്ടിയില്‍ കൈയിട്ടു വാരി ഖജനാവിലെ കടം തീര്‍ത്താല്‍ തന്നെ ആര് ചോദിയ്ക്കാന്‍ അല്ലെ …