Featured
പെണ്ണുകാണല്‍ !!
ആദ്യത്തെ പെണ്ണ്കാണലിന്റെ ഒരു സംഭ്രമവും തനിക്കില്ല എന്ന് തെളിയിക്കാന്‍ അവന് കാലിന്മേല് കാല് കയറ്റിവച്ച് ഇരുന്നു. നമ്മളിതെത്ര കണ്ടതാ എന്ന ഭാവം മുഖത്ത് വരുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും ഒരു ദയനീയ ഭാവമാണ് പുറത്തേക്കു വന്നത്. കൂടെ വന്ന ബ്രോക്കറാണെങ്കില്‍ ഞാനീ നാട്ടുകാരനല്ലേ, എന്ന മട്ടില്‍ ഇരിക്കുകയാണ്.
113 total views

ആദ്യത്തെ പെണ്ണ്കാണലിന്റെ ഒരു സംഭ്രമവും തനിക്കില്ല എന്ന് തെളിയിക്കാന്‍ അവന് കാലിന്മേല് കാല് കയറ്റിവച്ച് ഇരുന്നു. നമ്മളിതെത്ര കണ്ടതാ എന്ന ഭാവം മുഖത്ത് വരുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും ഒരു ദയനീയ ഭാവമാണ് പുറത്തേക്കു വന്നത്. കൂടെ വന്ന ബ്രോക്കറാണെങ്കില്‍ ഞാനീ നാട്ടുകാരനല്ലേ, എന്ന മട്ടില്‍ ഇരിക്കുകയാണ്. പുറത്തിറങ്ങട്ടെ, ഈ ചെറ്റയെ കാണിച്ചു കൊടുക്കുന്നുണ്ട്, അവളെയാണെങ്കില്‍ പുറത്തേക്ക് കാണുന്നുമില്ല. ഛെ, അവളുടെ ഒരു ഫോട്ടോ കണ്ടിട്ട് വന്നാല്‍ മതിയായിരുന്നു. മുന്നിലിരിക്കുന്ന കൊമ്പന് മീശക്കാരനെ കാണുമ്പോള്‍ തന്നെ കാലിന്റെു മുട്ടിനു ഒരു വിറയല്‍. കൂടെ അളിയന്മാവരെ ആരെയെങ്കിലും കൊണ്ട് വരാമായിരുന്നു. ഇല്ലെങ്കില്‍ പെങ്ങന്മാരെ. ഈ പെണ്ണിന് നിറമില്ല, മണമില്ല, ഗുണമില്ല എന്നൊക്കെ ആവശ്യമില്ലാതെ പറഞ്ഞാലോ എന്ന് പേടിച്ചിട്ടാണ്. അല്ലെങ്കില്‍ തന്റെ ആത്മാര്‍ത്ഥ സുഹൃത്ത് ലോലനെ കൊണ്ടുവരാമായിരുന്നു. പക്ഷെ ആ ദുഷ്ടന് ഒടുക്കത്തെ ഗ്ലാമറാണ്. ഇനി അവനെ കണ്ടു പെണ്ണ് എന്നെ വേണ്ടാന്നു പറഞ്ഞാലോ എന്ന് കരുതിയാണ്. അവന് മനസ്സില്‍ പറഞ്ഞു.
ലോലന് പഠിപ്പിച്ചതെല്ലാം അവന് ഒന്നുകൂടെ ഓര്‍ത്തെടുത്തു. പെണ്‍കുട്ടി ചായയുമായി വരും. വന്നാലുടനെ സോഫ്റ്റായി ആ ചായ വാങ്ങി ഒന്ന് മൊത്തിയ ശേഷം മേശമേല്‍ വക്കണം. എന്നിട്ട് മധുരമായി പേര് ചോദിക്കണം. അവള് പേര് പറയും. എന്ത് വരെ പഠിച്ചു ? ഇപ്പൊ എന്തു ചെയ്യുന്നു ? എന്നൊക്കെ ചോദിക്കണം. നന്നായി ചിരിക്കണം. ഹോ… ലോലനെ കൂടി കൊണ്ട് വരാമായിരുന്നു. അവന് വീട് ആകെയൊന്നു വീക്ഷിച്ചു. തരക്കേടില്ല. അത്ര വലുതല്ല. അത്ര ചെറുതുമല്ല.
“എന്നാല്‍ പിന്നെ ചായ ചായ കുടിച്ചാലോ “ ? ആ മീശകൊമ്പന്റെ് ചോദ്യത്തില്‍ ഒരു ഭീഷണിയുടെ ധ്വനി. അവന് മൂന്നാനെ തറപ്പിചൊന്നു നോക്കി. “അല്ല, പെണ്ണിനെ കണ്ടില്ലല്ലോ” ? ഉടനെ മൂന്നാന് ചോദിച്ചു. “അവളുടെ ഒരുക്കം കഴിഞ്ഞിട്ടുണ്ടാവില്ല. ഞാന്‍ പോയി നോക്കാം“ എന്നായി അമ്മ. “ദൈവമേ, ഇത്രയ്ക്കു ഒരുങ്ങാന്‍ അവള് ലാക്മെ ഫാഷന്‍ വീകിന്റെഅ റാമ്പിലോട്ടൊന്നും അല്ലല്ലോ വരാന്‍ പോകുന്നത്.” അവന് മനസ്സില്‍ കരുതി.
കര്ട്ടന് പിറകില്‍ ഒരു അനക്കം. ആദ്യം ഗ്ലാസ് ട്രേ പ്രത്യക്ഷപ്പെട്ടു. പിന്നാലെ ട്രേ പിടിച്ചിരുന്ന കൈയുടെ ഉടമയും. ഔസേപ്പുണ്യാളന് മുതല്‍ ഗീവര്‍ഗീസ് പുണ്യാളന് വരെയുള്ള എല്ലാവരെയും അവന് ഒറ്റയടിക്ക് വിളിച്ചു. പത്തെഴുപത്തഞ്ചു വയസ്സുള്ള ഒരു അമ്മാമ. സിനിമയിലൊക്കെ പെണ്കുട്ടിയല്ലേ ചായ കൊണ്ട് വരാറുള്ളത്. കണ്ടുകൂട്ടിയിട്ടുള്ള മലയാള സിനിമകളിലെ സീനുകള്‍ ഓര്ത്തെ്ടുക്കാന് അവന് ശ്രമിച്ചു. ”ഞാന്‍ ഇവന്റെ അമ്മയാ”. ആ കൊമ്പന് മീശക്കാരനെ നോക്കി അമ്മാമ പറഞ്ഞു. “അമ്മാമ്മക്ക് അങ്ങനെ തന്നെ വേണം” എന്ന് അവനും പറഞ്ഞു (മനസ്സില്‍). അവള് ഭയങ്കര നാണക്കാരിയാ…. അമ്മാമ മൊഴിഞ്ഞു. ഈശ്വരാ, അപ്പം ഇന്നത്തെ കാലത്ത് നാണമൊക്കെയുള്ള പെണ്‍കുട്ടികളുമുണ്ട്.. എനിക്ക് രണ്ടു മക്കളാണ്. ഇവന് രണ്ടാമത്തെയാണ്. അടുത്ത കസേരയില്‍ മൂക്കള ഒലിപ്പിചോണ്ട് ഇരുന്നിരുന്ന ചെക്കനെ ചൂണ്ടി മീശകൊമ്പന്‍ പറഞ്ഞു. “ഈശ്വരാ, ഇവനെയാണോ ഞാന്‍ അളിയാ എന്ന് വിളിക്കേണ്ടത്. ഇവനാണോ എനിക്ക് വല്ലപ്പോഴും ഒരു ബീയറിനു കമ്പനി തരേണ്ടത്.”
പെണ്‍കുട്ടി കൊണ്ട് വന്ന ചായ മുഴുവന്‍ കുടിച്ചാല്‍ പെണ്ണിനെ ഇഷ്ട്ടപ്പെട്ടു, കുറച്ചു ബാക്കി വച്ചാല്‍ ഒന്ന് ആലോചിക്കണം, കുടിചില്ലേല് ഇഷ്ട്ടപ്പെട്ടില്ല. ഇതാണത്രേ ആചാരം. ഈ അമ്മാമ കൊണ്ടുവച്ച ചായ എന്ത് ചെയ്യണം. അവനാകെ കണ്‍ഫ്യൂഷനിലായി. എന്തായാലും കുറച്ചു ബാക്കി വച്ചു. കൊണ്ട് വന്ന മിക്സ്ചരും കഴിഞ്ഞു. ഇനിയെന്ത് എന്ന ഭാവത്തില്‍ മനു ഇരുന്നു. അതാ, ഒരു വളകിലുക്കം. ഹോ, അവന് കാതോര്‍ത്തിരുന്നു. ഇടത്തെ വശത്തെ മുറിയില്‍ നിന്നാണ്. ആക്രാന്തത്തോടെ തിരിഞ്ഞു നോക്കിയാലോ എന്ന് ചിന്തിച്ചു. പിന്നെ വേണ്ടെന്നു വച്ചു. സ്വാമി വിവേകാനന്ദന്റെത മുഖഭാവത്തോടെ മസ്സില് (?) പിടിച്ചിരുന്നു. വളകിലുക്കം അടുത്തടുത്തു വരുന്നു. തന്റെി നെഞ്ചിടിപ്പിന്റെ ശബ്ദം മറ്റുള്ളവര്‍ കേള്ക്കു ന്നുണ്ടോയെന്നു അവന് നോക്കി. ഇല്ല, ഭാഗ്യം. മൂന്നാന് കാലില്‍ തോണ്ടിയപ്പോളാണ് മുഖമുയര്‍ത്തി നോക്കിയത്.
അവന് താഴെനിന്നും മുകളിലേക്ക്നോക്കി തുടങ്ങി. “ഈശ്വരാ, ദാവണി !!!!!!! ഇന്നത്തെ കാലത്തും ദാവണിയുടുക്കുന്ന പെണ്കുകട്ടികളുണ്ടോ ?” അവിടെ നിന്നും നേരെ മുഖത്തേക്ക് നോക്കിയ അവന് കണ്ണ് ചിമ്മി. കണ്ണ് തിരുമ്മി വീണ്ടും വീണ്ടും നോക്കി. തന്റെ തല കറങ്ങുന്നതായി അവനു തോന്നി. മനസ്സ് 3 വര്ഷംന പിറകിലേക്ക് ടാക്സി പിടിച്ചു പാഞ്ഞു. ഒല്ലൂര്‍ സെന്റ്.മേരീസ് കോണ്‍വെന്റ് സ്കൂളും പാലക്കപറമ്പ് ബസ് സ്റ്റോപ്പും എന്നുവേണ്ട ഒരായിരം ഓര്മ്മേകള്‍ അലയടിച്ചു. നിങ്ങള്‍ കരുതിയിട്ടുണ്ടാകും ആ ഓര്‍മകളിലെ നായികയായിരിക്കും ഈ പറഞ്ഞ പെണ്‍കുട്ടിയെന്ന്. നിങ്ങള്‍ക്ക് തെറ്റിപോയി. ഇവള് സഹനടിയായിരുന്നു. അവന്റെ അന്നത്തെ നായികയുടെ സന്തതസഹചാരി അഥവാ വാല്. അവര്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ കാവല്‍ നില്ക്കുക, സ്പെഷ്യല്‍ ക്ലാസ്സുണ്ടെന്നു അവളുടെ വീട്ടിലേക്കു വിളിച്ചു പറയുക തുടങ്ങിയവ ഇവളാണ് ചെയ്തിരുന്നത്. ആ കണക്കില്‍ ഇവള് കുറെ മഞ്ച് വാങ്ങി തിന്നിട്ടുമുണ്ട്. അവരുടെ അവസാന കൂടികാഴ്ചയിലും ഈ പണ്ടാറക്കാലി സാക്ഷിയായിരുന്നു. നിന്ന നില്പ്പില് ഭൂമി പിളര്‍ന്നു പോയെങ്കില്‍ എന്ന് അവന് ആശിച്ചു. അത് എളുപ്പമല്ല എന്ന് മനസ്സിലായപ്പോള്‍ ഇറങ്ങി ഓടിയാലോ എന്ന് ചിന്തിച്ചു. ആ മീശകൊമ്പനെങ്ങാനും ഓടിച്ചിട്ട് പിടിച്ചാല്‍ പിന്നെ ജീവിതത്തില്‍ കല്യാണം കഴിക്കേണ്ടി വരില്ല. അവളാണെങ്കില്‍ ചിരിക്കുകയാണോ കരയുകയാണോ എന്നറിയാത്ത ഭാവത്തില്‍ നില്ക്കുന്നു.
“നിങ്ങള്‍ക്ക് എന്തേലും സംസാരിക്കാനുണ്ടെല് ഞങ്ങള്‍ മാറിയിരിക്കാം“ മൂന്നാന് വേടിച്ച കാശിന്റെസ കൂറ് കാണിക്കാന്‍ ശ്രമിച്ചു. “ഒന്നും ചോദിക്കാനില്ല” അവന് ചാടി കയറി പറഞ്ഞു. പിന്നെ ഒന്നിലും ശ്രദ്ധിക്കാന്‍ അവനു കഴിഞ്ഞില്ല. യാത്ര പറയലും ഉപചാരം പറച്ചിലും കഴിഞ്ഞു മുററത്തിറങ്ങിയ അവന് ഒരു അടക്കിപിടിച്ച ചിരി കേട്ട് തിരിഞ്ഞു നോക്കി. ജനാലക്കല്‍ അവളുടെ വിടര്‍ന്ന കണ്ണുകള്‍. വണ്ടിയില്‍ കയറിയ ഉടനെ മൂന്നാനോട് പറഞ്ഞു “എനിക്ക് പെണ്ണിനെ ഇഷ്ടപ്പെട്ടില്ല”. നമുക്ക് വേറെ നോക്കാമെന്ന് മൂന്നാനും പറഞ്ഞു. പക്ഷെ യാത്രയിലുടനീളം അവന് ചിന്തിച്ചത് ഒറ്റ കാര്യമായിരുന്നു.
“ ഞാനെന്തേ അന്ന് അവളെ ശ്രദ്ധിക്കാഞ്ഞത് ?”
“ഈ കഥയ്ക്കോ ഇതിലെ കഥാപാത്രങ്ങള്‍ക്കോ ജീവിച്ചിരിക്കുന്ന ആരെങ്കിലുമായി സാദൃശ്യം തോന്നുന്നുവെങ്കില്‍ അത് യാദൃച്ചികമല്ല.
114 total views, 1 views today