പെണ്‍കുട്ടികളുടെ ‘ബലാത്സംഗം’ മാത്രം പ്രവച്ചിക്കുന്ന ജ്യോതിഷിക്ക് മലയാളികളുടെ തെറിയഭിഷേകം

  0
  305

  B29b7SFCIAAKkcY

  ഈ ജ്യോതിഷിയുടെ വാര്‍ത്ത കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞിരുന്നു. നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ഒരു പ്രമുഖ ജ്യോതിഷിയാണ് കക്ഷി. ഇദ്ദേഹം ഓരോരുത്തരുടെയും ജാതകം പരിശോധിച്ച് അവര്‍ ഏതു വയസ്സില്‍ ബലാത്സംഗത്തിനിരയാകുമെന്നു പ്രവചിച്ചത് ആയിരുന്നു വാര്‍ത്തകളുടെ തുടക്കം. പിന്നെ സംഭവം വന്‍ വിവാദമായി മാറുകയായിരുന്നു.

  പെണ്‍കുട്ടികളുടെ ബലാത്സംഗത്തില്‍ സ്പെഷ്യലൈസ് ചെയ്യുന്ന ജ്യോതിഷി സച്ചിദാനന്ദ ബാബു ഗുരുജി, പെണ്‍കുട്ടികളുടെ ജാതകം പിന്നെ ‘കൂറു’കള്‍ ഒക്കെ നല്ല വണ്ണം പരിശോധിച്ച ശേഷം ഏതു വയസിലാണ് അവര്‍ ബലാത്സംഗത്തിന് ഇരകളാവുക എന്ന് പ്രവചിച്ചു വരികയായിരുന്നു.

  വിവാദം കത്തിപടര്‍ന്നിട്ടും റേറ്റിംഗ് കൂടി എന്ന കാരണം പറഞ്ഞു ചാനല്‍ ഷോ തുടരുകയാണ്. വാര്‍ത്ത‍ വായിച്ചറിഞ്ഞ മലയാളികള്‍ വിടുമോ ? “നീ അവസാനിപ്പിചിലെങ്കില്‍ നിന്നെ ഞങ്ങള്‍ അവസാനിപ്പിക്കും” എന്ന പ്രഖ്യാപനം നടത്തി മലയാളി കൂട്ടായ്മ ഈ ജ്യോതിഷിക്ക് എതിരെ രംഗത്ത് എത്തി കഴിഞ്ഞു.

  പണ്ട് ഷറപ്പോവയും പിന്നെ ടൈംസും ഏറ്റുവാങ്ങിയ മലയാളി പുരസ്ക്കാരങ്ങള്‍ ഇപ്പോള്‍ ഈ ചാനലും ജ്യോതിഷിയും രണ്ടു കയ്യും നീട്ടി ഏറ്റുവാങ്ങുകയാണ്. മലയാളത്തിലും ഇംഗ്ലീഷിലും പിന്നെ കന്നഡ ഭാഷയിലുമായിട്ടാണ് മലയാളികള്‍ പ്രതികരിക്കുന്നത്.

  കന്നിരാശിയിലുള്ള പെണ്‍കുട്ടികള്‍ 14 വയസിനും 20 വയസിനും ഇടയില്‍ വീടിന്റെ സ്‌റ്റെയര്‍കേസിന്റെ അടിയില്‍ വച്ചാകും ബലാത്സംഗത്തിന് ഇരയാവുക എന്നാണ് ജ്യോതിഷിയുടെ കണ്ടെത്തല്‍. ഈ കണ്ടെത്തല്‍ തന്നെയാണ് മലയാളികളെയും ഇദ്ദേഹത്തെ ആദരിക്കാന്‍ പ്രേരിപ്പിക്കുന്നത്. പീഡിപ്പിക്കാന്‍ സമയമാകുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ഇനി സ്‌റ്റെയര്‍കേസിന്റെ അടിയില്‍ വന്നു നിന്നാല്‍ മതിയല്ലോ എന്ന് തുടങ്ങി ജ്യോതിഷിയെ പറയാന്‍ ഒന്നും മലയാളികള്‍ ബാക്കി വച്ചിട്ടില്ല.

  ജ്യോതിഷിയുടെ ചില കണ്ടുപിടിത്തങ്ങളില്‍ നമ്മള്‍ മലയാളികള്‍ വരെ ഞെട്ടി പോയി എന്നതാണ് സത്യം.

  മകരം രാശിക്കാരെ രക്ഷിതാക്കളോ സഹപ്രവര്‍ത്തകരോ ആകും പീഡിപ്പിക്കുക. മേടം രാശിക്കാര്‍ ബാത്ത്‌റൂമില്‍ പോകുമ്പോള്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ മാനം പോകുമത്രേ.! ഇതൊക്കെ കേട്ടിട്ട് മലയാളികള്‍ പോലും ഒന്നും മിണ്ടാന്‍ കഴിയാത്ത അവസ്ഥയില്‍ ആയി പോയി എന്ന് വേണമെങ്കില്‍ പറയാം.

  ഗുരുജിയുടെ ചില ഫോര്‍മുലകള്‍ ഇങ്ങനെ…

  ബലാത്സംഗത്തില്‍നിന്ന് രക്ഷപ്പെടാന്‍ മന്ത്രവുമുണ്ട് സച്ചിദാനന്ദ ബാബു ഗുരുജിയുടെ പക്കല്‍. ഓം ക്രീം ക്രീം ക്രീം കാളികെ ക്ലീം ക്ലീം ക്ലീം സര്‍വ ശത്രു നാം പ്രഹാര്‍ ബഞ്ജായ മാരായ വിസ്‌ഫോടായ, ക്ലീം ക്ലീം ക്ലീം, ക്രീം ക്രീം ക്രീം ഫട്ട്… എന്നാണ് മന്ത്രം. മന്ത്രം ചൊല്ലിക്കഴിയുമ്പോള്‍ ബലാത്സംഗം ചെയ്യാന്‍ വരുന്നയാള്‍ ഓടിപ്പോകുമത്രേ!!

  വെള്ളപ്പേപ്പറില്‍ ചുവന്ന അക്ഷരത്തില്‍ മന്ത്രം എഴുതുക. എന്നിട്ട് ബലാത്സംഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് തോന്നിയാല്‍ ഉടന്‍ മഞ്ഞളും വിഭൂതിയും ചേര്‍ത്ത് മന്ത്രമെഴുതിയ കടലാസ് കയ്യില്‍ മുറുക്കെ ചുരുട്ടി പിടിക്കുക. ബലാത്സംഗ വീരന്‍ വരുമ്പോള്‍ മഞ്ഞളും വിഭൂതിയും അയാളുടെ നേര്‍ക്ക് എറിയുക. ഒന്നുകില്‍ അയാള്‍ കുഴഞ്ഞു വീഴും അല്ലെങ്കില്‍ ഓടി രക്ഷപ്പെടും എന്നാണ് സച്ചിദാനന്ദ ഗുരുജി കണ്ടെത്തിയിരിക്കുന്നത്!

  36 വര്‍ഷമായി ജ്യോതിഷിയായി പ്രവര്‍ത്തിക്കുന്നു എന്നാണ് ഗുരുജി വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്. പല പ്രവചനങ്ങളും ശരിയായിട്ടുണ്ടെന്ന് സൈറ്റ് അവകാശപ്പെടുന്നു. മറ്റുള്ളവര്‍ അഞ്ചോ പത്തോ മിനിറ്റ് മാത്രമാണ് ഒരാളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുക. താനാകട്ടെ മുക്കാല്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ പ്രശ്‌നങ്ങള്‍ കേട്ടു വിശദമായി പഠിച്ചാണ് പരിഹാരം നിര്‍ദേശിക്കുക എന്നും ഗുരുജി അവകാശപ്പെടുന്നത്.