പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍..

  0
  191

  assault

  മതപഠനശാലകളും ഇപ്പോള്‍ പീഡന കേന്ദ്രങ്ങളായി മാറുന്ന ഒരു കാലത്താണ് നാം ഇപ്പൊ ജീവിക്കുന്നത്. ബാലുശ്ശേരി പുനൂര്‍ ഇശാഅത്ത് മദ്രസയിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലാണ് അധ്യാപകനായ വെട്ടിഒഴിഞ്ഞതോട്ടം കുറുപ്പച്ചന്‍കണ്ടി അബ്ദുല്‍ മജീദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

  കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മദ്രസ അധ്യാപന രംഗത്തുള്ള മജീദ്‌ പത്തിനും പതിനൊന്നിനും മധ്യേയുള്ള വിദ്യാര്തിനികളെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ പേടിമൂലം വിദ്യാര്‍ഥികള്‍ ആരും തന്നെ ഈ വിവരം പുറത്ത് പറഞ്ഞിരുന്നില്ല, എന്നാല്‍ കഴിഞ്ഞ ദിവസം ക്രൂരമായ പീഡനത്തിനിരയായ പതിനൊന്നുകാരിയാണ് പീഡനവിവരം മാതാപിതാക്കള്‍ വഴി സ്കൂള്‍ ജാഗ്രതാ സമിതിയെ അറിയിക്കുന്നത്. തുടര്‍ന്ന് അവര്‍ ചൈല്‍ഡ് ലാനില്‍ പരാതി ബോധിപ്പിക്കുകയും, കുട്ടിയെ കൌണ്‍സിലിംഗിന് വിധേയയാക്കുകയും ചെയ്തു. അപ്പോളാണ് പീഡനവിവരം പുറത്തറിയുന്നത്.

  പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. എന്നാല്‍ സുന്നി മതനേതൃത്വത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസ ആയതിനാല്‍, കേസ് ഒതുക്കി തീര്‍ക്കാനുള്ള നീക്കങ്ങള്‍, മതനേതൃത്വം വഴി നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.