പെണ്‍കുട്ടികള്‍ക്ക് ജീന്‍സും ടോപ്പും മൊബൈലും വേണ്ട : ഹിന്ദു മഹാസഭ

  0
  256

  DU_25_7_13

  സ്‌കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും നിരോധിക്കണമെന്ന് അഖില ഭാരത ഹിന്ദു മഹാസഭ. സ്‌കൂളുകളിലും കോളജുകളിലും പെണ്‍കുട്ടികള്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തണമെന്നും ജീന്‍സ് പോലുള്ള വസ്ത്രധാരണമാണ് ബലാത്സംഗം പോലുള്ള സംഭവങ്ങളിലേക്ക് നയിക്കുന്നത് എന്നും  അഖില ഭാരത ഹിന്ദു മഹാസഭ അഭിപ്രായപ്പെടുന്നു.

  ഹിന്ദു മഹാസഭ ഉപാധ്യക്ഷന്‍ ധര്‍മ്മപാല്‍ സിവാച്ചാണ് ഈ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്.

  ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കണം. ലീവിംഗ് ടുഗദര്‍ രീതി ഭാരതീയ സംസ്‌കാരത്തിന് ഭീഷണിയാണെന്നും അത് നിയമം മൂലം തടയണമെന്നും ധര്‍മ്മപാല്‍ ആവശ്യപ്പെട്ടു.

  സംസ്‌കാരം കാത്ത് സുക്ഷിക്കുന്നതിന് മഹാസഭയുടെ ആവശ്യങ്ങള്‍ മുതിര്‍ന്നവര്‍ അംഗീകരിക്കണമെന്നും ധര്‍മ്മപാല്‍ ആവശ്യപ്പെട്ടു.