പെണ്‍കുട്ടിയുടെ ശവത്തിന് അത്താഴം വിളബി ആറു മാസം കൂട്ടിരുന്ന അച്ഛനും മകനും !

169

digital-art-gallery-9_1434022529_980x457

കൊല്‍ക്കത്ത നഗരത്തിലാണ് വിചിത്രമായ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. പെട്ടന്ന് ഒരു ദിവസം ഒരു വീടിനു തീ പിടിക്കുന്നതും പുക വരുന്നതും നാട്ടുകാര്‍ കാണുകയും ഉടനെ പോലീസിനെ അറിയിക്കുകയും ചെയ്തു.

സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ റോബിന്‍സണ്‍ റോഡിലേക്ക് പോലീസ് പാഞ്ഞു എത്തി വീടിന്റെ വാതില്‍ പൊളിച്ചു അകത്ത് കടന്നപ്പോഴാണ് ഞെട്ടിക്കുന്ന ആ കഥ പുറം ലോകം അറിയുന്നത്. വാതില്‍ പൊളിച്ചു അകത്ത് കടന്ന പോലീസ് ആദ്യം കണ്ടത് കത്തി കരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ശരീരം, അതിന്റെ അടുത്തായി ഒരു അസ്ഥിപന്ജ്ജരം പിന്നെ പിച്ചും പേയും പറയുന്ന ഒരു മനുഷ്യനും…

ഇനി ഫ്ലാഷ് ബാക്ക്…

കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് 47കാരന്‍ പാര്‍ഥ ഡേയുടെ പെങ്ങളും 77കാരന്‍ അരബിന്ദ ഡേയുടെ മകളുമായ വര്‍ണ്ണ ഡേ മരിക്കുന്നത്. അന്ന് മുതല്‍ അവര്‍ ആ വീടിനകത്ത് ആ ശവശരീരവും വച്ച് കൊണ്ട് കാത്തിരിക്കുകയാണ്. മകള്‍ മരിച്ചിട്ടില്ല എന്ന് അച്ഛനും പെങ്ങള്‍ എന്നും തങ്ങളുടെ ഒപ്പം ഇരുന്നു അത്താഴം കഴിക്കാന്‍ വരുമെന്ന് സഹോദരനും ഉറച്ചു വിശ്വസിച്ചു.

2൦൦8 രാജ്യത്തെ പ്രമുഖ കമ്പനിയായ ടിസിഎസ്സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു പാര്‍ഥ. പെങ്ങള്‍ വര്‍ണ്ണ കൊല്‍ക്കത്തയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ് സ്ഥനത്തിലെ സംഗീത അധ്യാപികയും. കഴിഞ്ഞ ആഗസ്റ്റില്‍ വര്‍ണ്ണ ലാളിച്ചു വളര്‍ത്തിയ രണ്ടു നായകുട്ടികള്‍ മരിച്ചിരുന്നു. അതില്‍ മനംനൊന്ത് ഭക്ഷണം കഴിക്കുന്നത് ഉപേക്ഷിച്ച വര്‍ണ്ണ ഒടുവില്‍ മാസങ്ങള്‍ക്ക് ശേഷം ഡിസംബറില്‍ മരണത്തില്‍ കീഴടങ്ങുകയായിരുന്നു.

പക്ഷെ ആ മരണത്തില്‍ വിശ്വസിക്കാത്ത അച്ഛനും സഹോദരനും അവളുടെ ശവശരീരവുമായി വീടിനുള്ളില്‍ അടച്ചിരുന്നു. ആ ശരീരം സംസ്ക്കരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ മാനസിക നില തെറ്റിയ അരബിന്ദ കുളിമുറിയില്‍ കയറി സ്വയം തീ കൊളുതിയപ്പോള്‍ ആണ് നാട്ടുകാര്‍ വിഷയം അറിയുന്നത്.