പെന്‍ഡ്രൈവിന്റെ റൈറ്റ് പ്രൊട്ടെക്ഷന്‍ ഒഴിവാക്കാന്‍…

194

Untitled-1

കുറച്ചു കാലമായി പെന്‍ ഡ്രൈവുകള്‍ക്ക് ബാധിച്ച ഒരു തരം പനിയാണ് റൈറ്റ് പ്രൊട്ടെക്ഷന്‍. നമ്മള്‍ ഇതിനെതിരായി കമാന്റ് പ്രോംപ്റ്റ്, രെജിസ്ട്രി എഡിറ്റ് ഒക്കെ ഉപയോഗിച്ചെങ്കിലും പനി പൂര്‍ണ്ണമായി വിട്ടുമാറുന്നില്ല (NB:ചില ആള്‍ക്കാര്‍ക്ക് മാറിയിട്ടുമുണ്ട് ) . എന്നാല്‍ മാറാത്തത് മാറാന്‍ മൈക്രോസോഫ്റ്റിന്റെ ചെറിയ ഒരു ആയുര്‍വേദ ഒറ്റമൂലി ഉണ്ട് . അത് നിങ്ങള്‍ക്കായി താഴെ കൊടുക്കുന്നു.

ആദ്യമായി റൈറ്റ് പ്രൊട്ടെക്ഷന്‍ ഉള്ള ഡ്രൈവില്‍ റൈറ്റ് ക്ലിക്ക് ചെയിത് അതിന്റെ പ്രോപ്പര്‍ട്ടി എടുക്കുക .അതില്‍ ഷെയറിംഗ് സെലക്ട് ചെയ്യുക.

 

റൈറ്റ് പ്രൊട്ടെക്റ്റ് ചെയ്ത യുസ്ബിയില്‍ Network File and Folder Sharing സെറ്റ് ചെയിതിട്ടുണ്ടാകില്ല .അതിനായി Advance Sharingയില്‍ ക്ലിക്ക് ചെയ്യുക .

അതില്‍ share this folderലില്‍ ടിക്ക് ചെയ്യുക . അപ്പോള്‍ permission add ചെയ്യാന്‍ ഉണ്ടാകും . അതില്‍ full permission നല്‍കുക .