Connect with us

Literature

പെന്‍സില്‍ ഡ്രോയിംഗ് പഠിച്ചിട്ടില്ലാത്തവര്‍ക്കായി

വരയ്ക്കാന്‍ പഠിച്ചിട്ടില്ലാത്ത; എങ്കിലും വെറുതെ വല്ലപ്പോഴും എന്തെങ്കിലുമൊക്കെ വരയ്ക്കുന്ന, എല്ലാ മല്ലു ‘amateur’ പെന്‍സില്‍ ഡ്രോയിംഗ്കാര്‍ക്കുമായിട്ട് ഈ പോസ്റ്റ്‌ ഡെഡിക്കേറ്റ് ചെയ്യുന്നു.

 23 total views

Published

on

An Unfinished Portrait

വരയ്ക്കാന്‍ പഠിച്ചിട്ടില്ലാത്ത; എങ്കിലും വെറുതെ വല്ലപ്പോഴും എന്തെങ്കിലുമൊക്കെ വരയ്ക്കുന്ന, എല്ലാ മല്ലു ‘amateur’ പെന്‍സില്‍ ഡ്രോയിംഗ്കാര്‍ക്കുമായിട്ട് ഈ പോസ്റ്റ്‌ ഡെഡിക്കേറ്റ് ചെയ്യുന്നു.

ഞാനും ചിത്രരചന പഠിച്ചിട്ടില്ല. എനിക്ക് ചിത്ര രചനയുടെ ഒരു വശവും ആധികാരിമായി അറിയില്ല. ഫോര്‍മല്‍ ട്രെയിനിംഗ് നേടാന്‍ വേണ്ടി അങ്ങനെ ശ്രമിച്ചിട്ടുമില്ല. പേന കൊണ്ട് നോട്ട് ബുക്കിന്റെ മാര്‍ജിനിലും പുറംചട്ടയുടെ പിന്നിലും അവസാന താളിലുമൊക്കെ ചുമ്മാ ഓരോ ഡിസൈനുകള്‍ വരയ്ക്കുമായിരുന്നു (doodles എന്നൊക്കെ പറയാവുന്ന ലക്‌ഷ്യമില്ലാത്ത വര). വളരെ ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോഴേ; എന്തിനെന്നില്ലാത്ത ഒരു ശീലമായിരുന്നു അത്. അങ്ങനെ ചെയ്യുന്നവര്‍ ഞാന്‍ മാത്രമല്ല എന്നറിയുമ്പോള്‍ ‘അതേയോ??!!!’ എന്ന ആശ്ചര്യം കലര്‍ന്ന ഒരു ഗുഡ് ഫീലിംഗ് തോന്നും. വരയ്ക്കുന്നത് ഒരു ലക്‌ഷ്യവുമില്ലാത്ത വര ആണെങ്കിലും, അതില്‍ ശരിക്കും involved ആയിട്ടായിരുന്നു ഓരോ പ്രാവശ്യവും എല്ലാ ടൈം പാസ്സ് pen-movementഉം ചെയ്തിരുന്നത്.

എക്സാമിന് തിരക്കിട്ട് പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഇടയ്ക്കിടെ, മുന്നിലുള്ള ഏതെങ്കിലും കടലാസ് തുണ്ടില്‍ ഡിസൈനുകള്‍ വരച്ച് പേനചലിപ്പിക്കാന്‍ തോന്നിയിരുന്നത് വല്ലാത്തൊരു ഗൃഹാതുരത്വമുള്ള സ്മരണ.

സീരിയസ് ആയിട്ട് വരയ്ക്കാന്‍ ഇരുന്നതൊക്കെ ആരുടെയെങ്കിലും പോട്രെയ്റ്റ് വരയ്ക്കാന്‍ തോന്നിയപ്പോള്‍. കൂട്ടുകാരുടെയൊക്കെ സൈഡ് പോസുകള്‍ portray ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എല്ലാം പേന ഉപയോഗിച്ചായിരുന്നു. ഉപരി പഠന കാലത്ത്, റെക്കോര്‍ഡ്‌ ബുക്ക്‌ വരയ്ക്കാന്‍ പെന്‍സില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് വന്നപ്പോഴാണ്, സത്യത്തില്‍ പെന്‍സിലിന്റെ സാദ്ധ്യതകളെക്കുറിച്ച് ബോധവാനായത്. സോഫ്റ്റ്‌ ടച്ചിന്, ലൈറ്റ് ആന്‍ഡ്‌ ഷേഡിന്, error correctionഉം, അതിനെല്ലാം പെന്‍സില്‍ നല്ല ഉപാധിയായി തോന്നി. ഒപ്പം കട്ടിയുള്ള ഡ്രോയിംഗ് ഷീറ്റ് വരയ്ക്കാന്‍ പറ്റിയ പ്രതലം ആണല്ലോ എന്ന് മനസിലാക്കുകയും ചെയ്തു.

വര്‍ഷങ്ങള്‍ കടന്ന് പൊയ്ക്കൊണ്ടിരുന്നു. മോഹന്‍ലാലിനെ വരയ്ക്കാന്‍ ഇടയ്ക്കൊക്കെ ശ്രമിക്കുമായിരുന്നു. അങ്ങനെയിരിക്കെയാണ് ഇന്റെര്‍നെറ്റില്‍ ഒരു ഫോട്ടോ കാണുന്നത്. ഒരു കാരണവുമില്ലാതെ വരയ്ക്കാന്‍ വീണ്ടും നല്ല തോന്നല്‍ ഉണ്ടായിരുന്ന നാളുകള്‍. ഏകദേശം മൂന്നു നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണെന്നാണ്‌ ഓര്‍മ്മ. കൃത്യമായി ഓര്‍ക്കുന്നില്ല. നല്ല ലൈറ്റ് ആന്‍ഡ്‌ ഷേഡ് ഉള്‍ക്കൊണ്ടിരുന്ന ആ ചിത്രം ഇന്‍റര്‍നെറ്റില്‍ കണ്ടപ്പോള്‍, അന്നത്തെ ഒരു മൂഡില്‍ ഇരുന്നങ്ങ് വരച്ചു. ഡ്രോയിംഗ് ഷീറ്റിലൊന്നുമല്ല. എന്തോ പ്രിന്റെടുത്ത പേപ്പര്‍ ടേബിളില്‍ ഉണ്ടായിരുന്നു. അതിന്റെ പുറകില്‍ ആണ് വരച്ചത്. രണ്ട് മണിക്കൂറോളം പ്രിന്റ്‌ പേപ്പറും പെന്‍സിലും ആയിട്ട് ചെലവഴിച്ചു. വരച്ചിടത്തോളം ഞാന്‍ തന്നെ analyze ചെയ്തു. (മറുസൈഡിലെ പ്രിന്റൊക്കെ ഇപ്പുറത്ത് വരച്ചിരിക്കുന്ന മുഖത്ത്‌ തെളിഞ്ഞ് കാണാം.) മിഴി വരച്ചിരിക്കുന്നത് അങ്ങ് നെറ്റിയില്‍ ആയിപ്പോയി. കുറേക്കൂടി താഴോട്ട് വരണമായിരുന്നു. Erase ചെയ്ത് വരയ്ക്കാന്‍ ശ്രമിച്ചു. മിഴിയ്ക്ക്‌ ഭാവം വരുന്നില്ല. കട്ടിയില്ലാത്ത പ്രിന്റ്‌ പേപ്പര്‍ കീറാനും തുടങ്ങി. ഒരു കണ്ണട വരച്ച്‌ ചേര്‍ത്തു. അതുമങ്ങ് നെറ്റിയ്ക്ക് മുകളിലേയ്ക്ക് സ്ഥാനംമാറിയത് സ്പഷ്ടമായി അറിയാം. ഒരു മുഖത്ത് കണ്ണുകള്‍ വരേണ്ടത് നെറ്റിയിലല്ലല്ലോ. നോക്കി വരച്ച ചിത്രത്തിലുള്ള ലൈറ്റ് ആന്‍ഡ്‌ ഷേഡിന്റെ പത്ത് ശതമാനം പോലും വന്നിട്ടില്ല എന്റെ പോട്രെറ്റില്‍. ചിത്രം അപൂര്‍ണ്ണം. ഹോ, ഇനിയും വരയ്ക്കാന്‍ ഉണ്ടല്ലോ. വയ്യ. ബോറടിച്ചു. അവിടെ വച്ച് നിര്‍ത്തി. പിന്നെ വരച്ച്‌ മുഴുമിപ്പിക്കണമെന്നു തോന്നിയതുമില്ല.

പെന്‍സില്‍ ഡ്രോയിംഗ് ശരിക്കും പഠിച്ചിട്ടുള്ള ആള്‍ക്കാര്‍ ആരെങ്കിലും ഈ ചിത്രം കണ്ടാല്‍; എന്റെ ‘കലാ’പ സൃഷ്ടിയെ സദയം പൊറുക്കണം. വീണ്ടും ഓര്‍മിപ്പിക്കട്ടെ, എനിക്ക് വരയ്ക്കാന്‍ അറിയില്ല.

PS: എന്റെ സുഹൃത്തോ; കാമുകിയോ; ഭാര്യയോ; അല്ലെങ്കില്‍, മനസ്സിലെനിയ്ക്ക് ആരാധനയോ പ്രണയമോ രതിഭാവമോ കാമമോ മറ്റോ തോന്നിയിരുന്ന ഏതെങ്കിലുമൊരു വ്യക്തി ആയിരുന്നെങ്കിലോ ഒരു പക്ഷേ ഞാന്‍ ആ ചിത്രം വരച്ച്‌ തീര്‍ക്കുമായിരുന്നു. ഇത് ഇന്റര്‍നെറ്റില്‍ എവിടെയോ കണ്ട ഒരു മുഖം മാത്രമായിരുന്നു വരയ്ക്കാന്‍ അവലംബമാക്കിയത്. Just a momentary muse. എന്തായാലും, ആ തട്ടിക്കൂട്ട് പെന്‍സില്‍ ഡ്രോയിംഗ്, അന്ന് ‘സ്കാന്‍’ ചെയ്ത് സേവ് ചെയ്യാന്‍ തോന്നിയത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. ഒരു ബ്ലോഗ്‌ പോസ്റ്റ്‌ കൂടി എഴുതാന്‍ കഴിഞ്ഞു.

 24 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement

Advertisement
Entertainment20 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement