പെപ്‌സിയുടെ 10 കിടിലന്‍ ഫ്‌ലേവറുകള്‍

0
304

pnatural
‘പെപ്‌സിക്ക് ഫ്‌ളേവറോ?’ എന്നാവും ആദ്യം മനസ്സില്‍ ഉണ്ടാകുന്ന ചോദ്യം. പെപ്‌സി കമ്പനി പലതരം ശീതളപാനീയങ്ങള്‍ ഇറക്കുന്നുണ്ട് എന്ന് അറിയാമെങ്കിലും പെപ്‌സി നമ്മുടെ മനസ്സില്‍ എന്നും ഒരെണ്ണമേ ഉള്ളു. കവറും ഡിസൈനും ഒക്കെ മാറുമെങ്കിലും നമ്മളില്‍ പലരും ഈ ക്ലാസിക് ഫ്‌ലേവര്‍ മാത്രമേ രുചിചിട്ടുള്ളൂ. എന്നാല്‍ പെപ്‌സിക്ക് പലതരം വ്യത്യസ്ത രുചികള്‍ ലഭ്യമാണ്. അത്തരത്തില്‍ ലോകപ്രശസ്തി നേടിയ ഏറ്റവും മികച്ച 10 പെപ്‌സി ഫ്‌ലേവറുകള്‍ നമ്മുക്ക് പരിചയപ്പെടാം. ഇവയില്‍ പലതും നിങ്ങള്‍ കേട്ടിട്ടുപോലും ഉണ്ടാവുകയില്ല. ചിലതൊന്നും കേട്ടാല്‍ പോലും വിശ്വസിക്കുവാനും കഴിയില്ല.

  • പെപ്‌സി വാനില

View post on imgur.com

കൊക്കക്കോള കമ്പനി വാനില കോക്ക് പുറത്തിറക്കിയപ്പോള്‍ അതിനൊരു മറുപടിയെന്നോണം 2003ല്‍ പെപ്‌സി പുറത്തിറക്കിയ ഫ്‌ലേവര്‍.

  • പെപ്‌സി ഐസ് ക്രീം

View post on imgur.com

ഐസ്‌ക്രീമിന്റെ രുചിയോടെ വന്ന ഈ പെപ്‌സി റഷ്യയില്‍ മാത്രമാണ് കമ്പനി പുറത്തിറക്കിയത്.

  • പെപ്‌സി ബ്ലൂ ഹവായി

View post on imgur.com

കൈതച്ചക്കയുടെയും ചെറുനാരങ്ങയുടെയും രുചികള്‍ ചേര്‍ത്ത് ഇളം നീല കളറില്‍ 2008ലാണ് ഈ ലിമിറ്റെഡ് എഡിഷന്‍ പെപ്‌സി കമ്പനി പുറത്തിറക്കിയത്. അതും ജപ്പാനില്‍ മാത്രം.

  • പെപ്‌സി നാച്ചുറല്‍

View post on imgur.com

പ്രകൃതിദത്തമായ ചേരുവകള്‍ മാത്രം ചേര്‍ത്ത് 2009ല്‍ പുറത്തിറക്കി. 2 വര്‍ഷത്തിനുശേഷം നിര്‍ത്തലാക്കി.

  • പെപ്‌സി ലൈം

View post on imgur.com

2005ലാണ് പെപ്‌സി ലൈം ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. ഇപ്പോള്‍ കാനഡയില്‍ മാത്രമേ ഇത് ലഭിക്കുകയുള്ളൂ.

  • പെപ്‌സി ഐസ്

View post on imgur.com

മിന്റ് ഫ്‌ലേവറില്‍ എത്തിയ ഈ കാന്‍ പെപ്‌സി ഗുവാം, മലേഷ്യ, തായിലണ്ട്, സിംഗപ്പൂര്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ മാത്രമേ ലഭിക്കുകയുള്ളൂ.

  • പെപ്‌സി സമ്മര്‍ മിക്‌സ്

View post on imgur.com

ട്രോപ്പിക്കല്‍ ഫ്രൂട്‌സ് ഫ്‌ലേവറുകളില്‍ 2009ല്‍ എത്തിയ ഈ പെപ്‌സി 6 മാസം കൊണ്ട് കമ്പനിക്ക് പിന്‍വലിക്കേണ്ടിവന്നു.

  • പെപ്‌സി വൈറ്റ്

View post on imgur.com

യോഗര്‍ട്ട് ഫ്‌ലേവറില്‍ എത്തിയ ഈ പെപ്‌സി കാഴ്ചയിലും വെള്ള നിറമായിരുന്നു. 2008ല്‍ ജപ്പാനിലാണ് ഇത് കമ്പനി പുറത്തിറക്കിയത്.

  • പെപ്‌സി ഗോള്‍ഡ്

View post on imgur.com

ഇഞ്ചിയുടെ രുചി കലര്‍ന്ന ഈ പെപ്‌സിയും ഒരു ലിമിറ്റഡ് എഡിഷന്‍ താരം ആയിരുന്നു.

  • പെപ്‌സി കോണ

View post on imgur.com

എന്തൊരു പേരിത് എന്ന് ഓര്‍ക്കണ്ട. കോഫിയുടെ രുചിയുമായി എത്തിയ ഈ പെപ്‌സി ഒരു താരം തന്നെയായിരുന്നു.

ഇവ മാത്രമല്ല പെപ്‌സി പുറത്തിറക്കിയിട്ടുള്ള വ്യത്യസ്ത രുചികള്‍. എന്നാല്‍, പലതിനും ആയുസ് വളരെ കുറവായിരുന്നു. പലതും ചില പ്രത്യേക രാജ്യങ്ങളില്‍ മാത്രമേ പുറത്തിറക്കിയിട്ടുള്ളൂ. ഏതായാലും ഇന്ത്യയോടു പെപ്‌സി കമ്പനിക്ക് അത്ര താല്‍പര്യം ഇല്ലെന്ന് തോന്നുന്നു. അന്നും ഇന്നും നമ്മുക്ക് ക്ലാസിക് പെപ്‌സി മാത്രം.

വാല്‍ക്കഷ്ണം : ശീതളപാനീയങ്ങളിലെ പുതിയ ട്രെന്‍ഡ് ആയ ഡയറ്റ് വേര്‍ഷന്‍ ഇവിടെ പരിഗണിച്ചിട്ടില്ല.