fbpx
Connect with us

പെയ്തൊഴിയാത്ത മഴ

ഇടവപ്പാതിയിലെ ആര്തുലച്ചു പെയ്യുന്ന മഴയില്‍ കണ്ണും നട്ടിരുന്നു സ്വപ്നം കാണാന്‍ എനിക്കൊരു ഹരമാണ്. എന്റെ സിരകളില്‍ ഒരു സാഹിത്യകാരന്റെയോ ഒരു കലകാരിയുടെയോ രക്തമൊന്നും ഒഴുകുന്നില്ല. എന്നിട്ടും വെറുതെ സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടും. മഴയും നനുത്ത കാറ്റും ട്രെയിന്‍ യാത്രകല്‍ക്കിടയില്‍ ആണെങ്കില്‍ എന്നിലെ കവി ഭാവന ചിറകു വിടര്‍ത്തും. യാത്രകള്‍ എനിക്കൊരു ലഹരിയാണ്. ആ ലഹരി നുണയാന്‍ വേണ്ടിയാണ് ഹോസ്റ്റല്‍ ജീവിതം മതിയാക്കി തിരുവനന്തപുരം വരെ ജോലിക്ക് എന്നും പോയി വരാന്‍ തീരുമാനിച്ചത്. മൊത്തം 4 മണിക്കൂര്‍ യാത്ര. അതില്‍ 3 മണിക്കൂര്‍ ട്രെയിനില്‍. കേള്‍ക്കുന്നവര്‍ക്ക് അതിശയവും ആശങ്കയും. പക്ഷെ ഞാന്‍ എന്‍റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ തന്നെ.

 112 total views,  1 views today

Published

on

rain

ഇടവപ്പാതിയിലെ ആര്തുലച്ചു പെയ്യുന്ന മഴയില്‍ കണ്ണും നട്ടിരുന്നു സ്വപ്നം കാണാന്‍ എനിക്കൊരു ഹരമാണ്. എന്റെ സിരകളില്‍ ഒരു സാഹിത്യകാരന്റെയോ ഒരു കലകാരിയുടെയോ രക്തമൊന്നും ഒഴുകുന്നില്ല. എന്നിട്ടും വെറുതെ സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടും. മഴയും നനുത്ത കാറ്റും ട്രെയിന്‍ യാത്രകല്‍ക്കിടയില്‍ ആണെങ്കില്‍ എന്നിലെ കവി ഭാവന ചിറകു വിടര്‍ത്തും. യാത്രകള്‍ എനിക്കൊരു ലഹരിയാണ്. ആ ലഹരി നുണയാന്‍ വേണ്ടിയാണ് ഹോസ്റ്റല്‍ ജീവിതം മതിയാക്കി തിരുവനന്തപുരം വരെ ജോലിക്ക് എന്നും പോയി വരാന്‍ തീരുമാനിച്ചത്. മൊത്തം 4 മണിക്കൂര്‍ യാത്ര. അതില്‍ 3 മണിക്കൂര്‍ ട്രെയിനില്‍. കേള്‍ക്കുന്നവര്‍ക്ക് അതിശയവും ആശങ്കയും. പക്ഷെ ഞാന്‍ എന്‍റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ തന്നെ.

ഓരോ ദിവസം പല പല യാത്രക്കാര്‍. കുറച്ച ദിവസങ്ങള്‍ക്ക് ശേഷം പല മുഖങ്ങളും പരിചിതമായി. ആരോടും സംസാരിക്കാന്‍ നിന്നില്ല. സൗഹൃദങ്ങള്‍ ഒരു പുഞ്ചിരിയില്‍ ഒതുക്കും. വൈകിട്ട് തിരിച്ചു പോകുന്നതാണ് ഞാന്‍ ഒരുപാട് ആസ്വദിച്ചത്, സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, ടെക്നോ പാര്‍ക്ക്‌ പ്രൊഫഷണല്‍സ് അങ്ങനെ എനിക്ക് ചുറ്റും പല പല മുഘങ്ങള്‍, പല പല ഭാവങ്ങള്‍.
സന്ധ്യ സമയത്ത് ഒക്കെ ട്രെയിനില്‍ തനിച്ചിരിക്കുന്ന എന്നെ പലരും ശ്രദ്ധിക്കാറുണ്ട്. അവരുടെ നോട്ടങ്ങള്‍ ഞാനും കാണാറുണ്ട്. എന്റെ സുരക്ഷിതത്വത്തെ കുറിച്ചു ഞാന്‍ കുറച്ചൊക്കെ ബോധവതിയാണ്. ചിലരുടെ നോട്ടം കാണുമ്പോള്‍ തന്നെ ഞാന്‍ എന്റെ ഷാള്‍ ഒക്കെ നേരെ പിടിച്ചിടും ഒരു സേഫ്ടിക്ക്. കഴിവതും ശരീരം മറച്ചു ഒതുങ്ങിയിരിക്കും. അഥവാ എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ പ്രലോഭിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ചിട്ടാണെന്ന് ആരും പറയരുതല്ലോ. ആളുകള്‍ക്ക് പറയാന്‍ എന്‍റെ ചുരിധാറിന്‍റെ ഇറക്കം കുറഞ്ഞതോ അല്പം ഷേപ്പ് ചെയ്തതോ ഒക്കെ മതിയാവുമല്ലോ. ഈ അസമയത്ത് ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടാണെന്ന് കുറ്റപ്പെടുത്താനും ആളുണ്ടാവും.

ഇത്തരത്തിലുള്ള ഒരായിരം ചിന്താ ശകലങ്ങള്‍ എന്‍റെ മനോ മണ്ഡലത്തില്‍ വിഹാരിക്കുമ്പോഴാണ്‌ ട്രെയിന്‍ കൊല്ലം സ്റ്റേഷന്‍ എത്തിയത്. സ്ഥിരം യാത്രക്കാര്‍ ഒരു വിധം ഇറങ്ങി. അങ്ങും ഇങ്ങുമായി വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രം. ഇടവപ്പാതി അല്ലെങ്കിലും മഴ പെയ്യുന്നുണ്ട്. തെറിച്ചു വീഴുന്ന മഴതുള്ളികള്‍ അസഹനീയമായപ്പോള്‍ പലരും ജനാല അടച്ചു. ഞാന്‍ മാത്രം ഇരുളിലേക്ക് കണ്ണും നട്ട് മഴത്തുള്ളികളെ പ്രണയിച്ചു. ഇടയ്ക്കിടെ മഴയെ തൊടാന്‍ കൈകള്‍ പുറത്തേക്കിട്ടു. എന്‍റെ ഈ ഭ്രാന്തന്‍ ചേഷ്ട്ടകള്‍ കണ്ടു ഒരു മധ്യവയസ്കന്‍ എന്‍റെ എതിര്‍വശത്തിരുന്നു ചിരിക്കുന്നുണ്ട്. ആദ്യമൊക്കെ ഒരു സംശയ ധ്രിഷ്ട്ടിയോടെ ഞാന്‍ അയാളെ നോക്കിയത്. പീഡിപ്പിക്കാന്‍ വരുന്നവര്‍ ഏതു തരക്കാരും ആവാമല്ലോ. പക്ഷെ എനിക്ക് പേടി ഒന്നും തോന്നിയില്ല.

മഴ ഉറചു പെയ്തപ്പോള്‍ മറ്റു യാത്രക്കാര്‍ക്ക് ബുധിമുട്ടാവേണ്ട എന്ന് കരുതി മനസ്സില്ല മനസ്സോടെ ഞാനും ജനാല അടച്ചു. ഇനി ചെയ്യാനുള്ളത് ഫോണില്‍ ഫേസ് ബുക്ക്‌ എടുക്കുക എന്നത് മാത്രമാണ്. അല്ലാതെ ഒന്നും ചെയ്യാനില്ല.
ഞാന്‍ ഫോണില്‍ കുത്തി ഇരിക്കുന്നത് കണ്ടു അദ്ദേഹം എന്നോട് സംസാരിക്കാന്‍ തുടങ്ങി. പേരും മറ്റു വിവരങ്ങളും ഒക്കെ ചോദിച്ചു. പൊതുവേ കുറച്ചു സംസാരം കൂടുതല്‍ ആയത് കൊണ്ട് ഞാനും കത്തി വെച്ചിരുന്നു. എങ്കിലും ഇടക്കിടക്ക് ഞാന്‍ ഫേസ് ബുക്ക്‌ നോക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഫ്രണ്ട്സിന്‍റെ മെസ്സേജ് ഒന്നും കാണാതെ പോകരുതല്ലോ. ഞാന്‍ ആകാംക്ഷയോടെ ഫോണ്‍ നോക്കുമ്പോ അദ്ദേഹവും എന്‍റെ ഫോണിലേക്ക് നോക്കി. പിന്നെ സംസാരം കൌമാരക്കാരുടെ മൊബൈല്‍ ഉപയോഗത്തെ കുറിച്ചായി. എന്‍റെ പപ്പായും ഉമ്മയും ഉള്‍പ്പെടുന്ന എല്ലാ മുതിര്‍ന്നവരില്‍ നിന്നും കേള്‍ക്കാറുള്ള സ്ഥിരം പല്ലവികള്‍ തന്നെ അദ്ദേഹവും പറഞ്ഞു. കുറെ ഉപദേശങ്ങളും.

Advertisement

ഞാനും ഒട്ടും വിട്ടു കൊടുത്തില്ല. അറിയുന്ന രീതിയില്‍ മൊബൈലിന്‍റെ ഗുണ ഗണങ്ങള്‍ ഞാനും വിസ്തരിച്ചു.

ഉടനെ അദ്ദേഹം പറഞ്ഞു “എനിക്കൊരു മോള്‍ ഉണ്ടായിരുന്നു. നിന്‍റെ പ്രായമാണ്. കോളേജില്‍ പഠിക്കുമ്പോ ഒരു മൊബൈല്‍ വാങ്ങി കൊടുത്തു. കോളേജ് പഠിത്തം തീരുന്നതിനു മുമ്പ് അന്യ ജാതിയില്‍ പെട്ട ഒരു പയ്യന്‍റെ കൂടെ ഒളിച്ചോടിപ്പോയി. തെറ്റി വന്ന മിസ്സ്ഡ് കോള്‍ ബന്ധം ആയിരുന്നു അത്.”

“നിന്നെ പോലെ തന്നെ മഴയും യാത്രയും ഒക്കെ ഒരുപാട് ഇഷ്ട്ടമായിരുന്നു. ഒരുപാട് സ്നേഹിച്ചു വളര്‍ത്തിയതാണ്. എന്നിട്ടും അവള്‍ ഞങ്ങളോടിങ്ങനെ ചെയ്തല്ലോ…!! പോയിട്ട് ഇത് വരെ ഒന്ന് തിരികെ വിളിക്കാന്‍ തോന്നിയില്ല. മടങ്ങി വന്നാല്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷെ അവള്‍ക്കു ഞങ്ങളിപ്പോള്‍ ശത്രുക്കളാണ്.”
അദ്ധേഹത്തിന്റെ കണ്ണ് നിറഞ്ഞത്‌ പോലെ തോന്നി. ഏയ് തോന്നിയതാവും. മാതാപിതാക്കളുടെ കണ്ണ് നീര്‍ ഒരിക്കലും ഞാന്‍ ഉള്‍പ്പെടുന്ന മക്കള്‍ കാണില്ലല്ലോ.

മകള്‍ മടങ്ങി വരുമെന്ന പ്രതീക്ഷയില്‍ ഓരോ ദിവസവും തള്ളി നീക്കുന്ന അമ്മയും എല്ലാ സമ്പാദ്യങ്ങളും മകള്‍ക്ക് വേണ്ടി കാത്തു വെച്ച് ജീവിക്കാന്‍ മറന്നു പോയ അച്ഛനും. എന്ത് പറയണമെന്നു എനിക്കറിയില്ലാരുന്നു.
ഞാന്‍ വീട്ടിലെത്താന്‍ ഒരു 5 മിനിറ്റ് വൈകിയാല്‍ ഉമ്മ കാണിക്കുന്ന പരിഭ്രമം എനിക്കും അറിയുന്നതാണ്. യാത്രക്കിടയില്‍ റേഞ്ച് ഇല്ലാതെ വിളിച്ചിട്ട് കിട്ടാതെ വരുമ്പോ അസ്വസ്ത്മാവുന്ന എന്‍റെ പപ്പ. അത് പോലെ ഒരു അച്ഛനും അമ്മയും ..മനസ്സിലൊരു വിങ്ങല്‍ പോലെ.

Advertisement

എന്ത് പറയണമെന്നറിയാതെ ഞാന്‍ ഫേസ് ബുക്ക്‌ ലോഗ് ഓഫ്‌ ചെയ്തു ഫോണ്‍ എടുത്തു ബാഗില്‍ വെച്ചു. ഈ കേട്ടത് വെച്ച് ഫേസ് ബുക്ക്‌ സൗഹൃദങ്ങള്‍ ഞാന്‍ അവസാനിപ്പിക്കാന്‍ പോകുന്നില്ല എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്. എങ്കിലും വെറുതെ ചെയ്തു. മറിച്ചൊന്നും ചെയ്യാനോ പറയാനോ എനിക്കില്ലായിരുന്നു. എത്രയും വേഗം എനിക്കിറങ്ങേണ്ട സ്റ്റേഷന്‍ എത്തിയാല്‍ മതിയെന്നൊരു ചിന്ത.

ഭാഗ്യം എനിക്കിറങ്ങേണ്ട സ്റ്റേഷന്‍ എത്തി. റെയില്‍വേ സ്റ്റേഷന്‍ ലൂടെ ഞാന്‍ ഒറ്റക്ക് നടക്കുന്നത് ഒരച്ഛന്റെ വ്യാകുലതോയോടെ അദ്ദേഹം നോക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. പക്ഷെ തിരിഞ്ഞു നോക്കി എന്തെങ്കിലും പറയാനോ നോക്കാനോ ഉള്ള മനക്കട്ടി എനിക്കില്ലാതെ പോയി. മനസ്സിലൊരുപാട് വേദനകള്‍ ബാക്കിയാക്കി ഒരു മഴ പെയ്തൊഴിഞ്ഞു.

(ഇത് ഇവിടെയും വായിക്കാം )

 113 total views,  2 views today

Advertisement

Advertisement
article5 hours ago

ഭൂഗർഭ ലോകത്തെ (തിയ ഗ്രഹം) അന്യഗ്രഹജീവികൾ !!

Entertainment5 hours ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment5 hours ago

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും, 18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ ആളുകൾ പടം കണ്ട് കഴിഞ്ഞു

Entertainment6 hours ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured6 hours ago

മസ്റ്റ് വാച്ച് എന്നൊക്കെ പറയാവുന്ന ഒരു മനോഹര സിനിമയാണ് ജോൺ ഡെൻവർ ട്രെൻഡിംഗ്

Entertainment6 hours ago

ടിന്റോ ബ്രാസിന്റെ മാസ്റ്റർപീസ് എന്ന് വിളിക്കാവുന്ന സിനിമ

Featured6 hours ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Ente album7 hours ago

ഒരു അഭിഭാഷകന്റെ കേസ് ഡയറിയും എന്റെ ആക്സിഡന്റ് കേസും (എന്റെ ആൽബം- 66)

Entertainment7 hours ago

മമ്മൂട്ടിയും മോഹൻലാലും പത്തൊൻപതാം നൂറ്റാണ്ടിൽ, വെളിപ്പെടുത്തി വിനയൻ

Featured8 hours ago

ഒരു അടിപൊളി ഫീൽ ഗുഡ് മൂവി കാണണമെങ്കിൽ പാരാമൗണ്ട് പ്ലസിലേക്ക് വിട്ടോളൂ

Space8 hours ago

ഒരു കാർ ഭൂമിക്കു ചുറ്റും 400 പ്രാവശ്യം ഓടിക്കാനാവശ്യമായത്ര ഇന്ധനം മൊത്തം അപ്പോളോ യാത്രയ്ക്കും കൂടി വേണ്ടിവന്നിട്ടുണ്ട്

Space8 hours ago

സ്കൈലാബ് വീണപ്പോൾ

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Entertainment5 hours ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment6 hours ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured6 hours ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment1 day ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment1 day ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food4 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment5 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment5 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment5 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment6 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment1 week ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Advertisement
Translate »