01

ഈ പെരുമ്പാമ്പിനെ കുറിച്ച് ഏതാനും ദിവസങ്ങളായി പ്രചരിക്കുന്ന കഥകള്‍ കണ്ടാല്‍ ചിരി വരും. ഇന്ത്യക്കാര്‍ക്കിടയില്‍ കക്ഷി ഒരു മദ്യപിച്ചു ലക്ക് കെട്ട വ്യക്തിയെ അപ്പാടെ വിഴുങ്ങി എന്നായിരുന്നു പ്രചരിച്ചിരുന്നത്. നമ്മുടെ കൊച്ചു കേരളത്തില്‍ അട്ടപ്പാടിയില്‍ ആണ് സംഭവം നടന്നത് എന്നും പറഞ്ഞു കൊണ്ട് വിക്രമന്‍ നായര്‍ എന്ന് പേരുള്ള ഒരു ഫിനാന്‍സ് പ്രൊഫഷണല്‍ ആണ് തീര്‍ത്തും പ്രൊഫഷണല്‍ അല്ലാത്ത ഇത്തരമൊരു പച്ച നുണ തന്റെ ട്വിറ്റര്‍ പ്രൊഫൈലിലൂടെ വെച്ച് കാച്ചിയത്.

ട്വിറ്ററില്‍ 14,330 ത്തോളം റീട്വീറ്റുകള്‍ നേടിയതോടെയാണ് സംഗതി വൈറല്‍ ആകുന്നത്. സംഭവം ഫേസ്ബുക്ക് കൂടി ഏറ്റെടുത്തതോടെ വാര്‍ത്ത‍ ചൂടോടെ പ്രചരിച്ചു. ഒരേ ചിത്രം വെച്ച് കൊണ്ട് വ്യത്യസ്ത കഥകള്‍ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ പ്രചരിക്കുന്നത് ഇതാദ്യമായാണ്. സംഭവം എന്തായാലും ഗൂഗിള്‍ ഇമേജ് സെര്‍ച്ച്‌ ഇത്തരം കഥകള്‍ ഇറങ്ങുമ്പോള്‍ അത് പൊളിക്കുവാന്‍ നമ്മെ സഹായിക്കും.

ചൈനയില്‍ ഇതേ ചിത്രം വെച്ച് കൊണ്ട് ഒരു ചൈനക്കാരനെ വിഴുങ്ങി എന്നും പ്രചരിച്ചു. അങ്ങ് സൌത്താഫ്രിക്കയില്‍ ആണെങ്കില്‍ ഒരു യുവതിയെ ശാപ്പിട്ടു എന്നും കഥയിറങ്ങി. പാവം പെരുമ്പാമ്പ്‌ സത്യത്തില്‍ തിന്നത് എന്താണെന്ന് ആര്‍ക്കും അറിയില്ല. ചിത്രം ചൂടോടെ പ്രചരിക്കുന്നു എന്ന് മാത്രം.

Advertisements