പെരുമ്പാമ്പ്‌ കുടിയനായ മലയാളിയെ തിന്ന വീഡിയോ ഫേസ്ബുക്കില്‍ കണ്ടവര്‍ക്കൊക്കെ പണി കിട്ടി !

295

01

പെരുമ്പാമ്പ്‌ കുടിയനായ മലയാളിയെ തിന്ന തമാശ ദിവസങ്ങള്‍ക്ക് മുന്‍പ് നിങ്ങള്‍ ബൂലോകത്തില്‍ വായിച്ചു കാണും. നമ്മുടെ കൊച്ചു കേരളത്തില്‍ അട്ടപ്പാടിയില്‍ ആണ് സംഭവം നടന്നത് എന്നും പറഞ്ഞു കൊണ്ട് വിക്രമന്‍ നായര്‍ എന്ന് പേരുള്ള ഒരു ഫിനാന്‍സ് പ്രൊഫഷണല്‍ തീര്‍ത്തും പ്രൊഫഷണല്‍ അല്ലാത്ത ഇത്തരമൊരു പച്ച നുണ തന്റെ ട്വിറ്റര്‍ പ്രൊഫൈലിലൂടെ വെച്ച് കാച്ചിയതോടെ ഈ വാര്‍ത്ത‍ വന്‍ തോതില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രച്ചരിക്കപ്പെടുകയായിരുന്നു. ഇതൊരു വ്യാജ വാര്‍ത്ത‍ ആണെന്നും ഇതേ ചിത്രം വെച്ച് വിവിധ രാജ്യങ്ങളില്‍ വ്യത്യസ്തമായ കഥകള്‍ കുറെ കാലമായി ഇറങ്ങുന്നുവെന്നും ബൂലോകം തെളിവ് സഹിതം സമര്‍ത്ഥിച്ചിരുന്നു. പെരുമ്പാമ്പ്‌ കുടിയനായ മലയാളിയെ തിന്ന വീഡിയോ ഉണ്ടെന്നും പറഞ്ഞു ക്ലിക്ക് ചെയ്യാനും ആവശ്യപ്പെട്ടു കൊണ്ട് ഏതാനും ദിവസങ്ങളായി ഫേസ്ബുക്കില്‍ ഒരു പോസ്റ്റ്‌ പ്രചരിക്കുന്നുണ്ട്. അത് ക്ലിക്ക് ചെയ്യുന്നവര്‍ക്കെല്ലാം പണി കിട്ടി എന്നതാണ് സത്യത്തില്‍ സംഭവിച്ചത്.

02

നിങ്ങള്‍ ആ വീഡിയോയില്‍ ക്ലിക്ക് ചെയ്യുന്നതോടെ മറ്റൊരു പേജിലേക്ക് നിങ്ങള്‍ എത്തിപ്പെടും. അവിടെ വെച്ച് ആ വീഡിയോ ഷെയര്‍ ചെയ്യുവാനാണ് നിങ്ങളോട് ആവശ്യപ്പെടുക. എന്നലാണ് വീഡിയോ കാണുവാന്‍ കഴിയുക എന്ന് മനസ്സിലാക്കുന്ന നിരപരാധികള്‍ അവരുടെ സുഹൃത്തുക്കളെ കൂടി ഈ കെണിയില്‍ പെടുത്തുകയാണ് ചെയ്യുന്നത്. സുഹൃത്തുക്കളുടെ മെസേജ് ബോക്സിലേക്ക് നിങ്ങളുടെ പേരില്‍ ഈ വീഡിയോ ലിങ്ക് അയക്കപ്പെടും.

03

ഇങ്ങനെ സംഭവിക്കുന്നത്‌ കൊണ്ട് നിങ്ങളുടെ പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെടും എന്ന് കരുതേണ്ട. എങ്കിലും നിങ്ങളുടെ നാണവും മാനവും നശിപ്പിക്കുവാന്‍ ആ ഒരേ ഒരു ക്ലിക്ക് മാത്രം മതിയാവും. താഴെ കാണുന്നത് മറ്റൊരു സ്പാം മെസേജ് ആണ്.

04

ഇനി ഇങ്ങനെ ക്ലിക്ക് ചെയ്തു പോയാല്‍ എന്ത് ചെയ്യണം എന്നാകും പലരുടെയും ചിന്ത. ആദ്യമായി നിങ്ങളുടെ ബ്രൌസര്‍ കാഷെ ക്ലിയര്‍ ചെയ്യുക. പിന്നീടു നിങ്ങളുടെ അതെ ബ്രൌസറില്‍ ലോഗിന്‍ ചെയ്തു വെച്ച എല്ലാ സൈറ്റുകളുടെയും പാസ്സ്‌വേര്‍ഡ്‌ മാറ്റുക. അതിനു ശേഷം മാനം വീണ്ടെടുക്കാന്‍ വേണ്ടി സുഹൃത്തുക്കള്‍ക്ക് എല്ലാവര്ക്കും കൂടി ഇങ്ങനെ ഒരു മെസേജ് അയക്കാം,

എന്റെ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങളില്‍ പലര്‍ക്കും എന്റെ അക്കൌണ്ടില്‍ നിന്നും വന്ന മെസേജ് ഞാന്‍ അയച്ചതെയല്ല :)

നിങ്ങളില്‍ ആരൊക്കെ ഇത്തരം അറ്റാക്കിനു ഇരയായിട്ടുണ്ട് ? താഴെ കമന്റ് വഴി അറിയിക്കൂ.