പെഷവാര്‍ ആക്രമണത്തിന് ഇന്ത്യയെ തിരിച്ചടിക്കുമെന്ന് സെയ്ദ് ഹമീദ്

166

 

o9507

പെഷവാര്‍ സൈനിക സ്‌കൂളിലെ  തീവ്രവാദി ആക്രമണത്തിന്റെ പിന്നില്‍ ഇന്ത്യയെന്ന്‍ പാകിസ്താന്‍ രാഷ്ട്രീയ നിരീക്ഷകര്‍ സെയ്ദ് ഹമീദ്. 132 കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിന്‌ പിന്നില്‍ ഇന്ത്യയെനാണ് സെയ്ദ് പറയുന്നത്. പാകിസ്‌ഥാനില്‍ എന്തുപ്രശ്നമുണ്ടായാലും  അതിനെല്ലാം ഇന്ത്യയെ പഴി ചാരുന്നതില്‍ വിദഗ്ദനാണ് ഇയാള്‍ . ആക്രമണത്തിന്‌ ഇന്ത്യയെ തിരിച്ചടിക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കി.

ട്വിറ്ററിലൂടെയായിരുന്നു സെയദ്‌ ഹമീദിന്റെ പ്രതികരണം. ഇന്ത്യയുടെ ഈ ക്രൂരതയ്‌ക്ക് ഒരിക്കലും മാപ്പ്‌ നല്‍കില്ലെന്നും ഇത്‌ നടപ്പിലാക്കാന്‍ ഡിസംബര്‍ 16 തന്നെ നിങ്ങള്‍ തെരഞ്ഞെടുത്തു. ഇതിനെ ശക്‌തിയായി നേരിടുകയും നിങ്ങളെ തകര്‍ക്കുകയും ചെയ്യുമെന്നാണ്‌ സെയ്‌ദ് ഹമീദ്‌ കുറിച്ചത്‌.

ചാനലുകളില്‍ ഇയാള്‍ നടത്താറുള്ള മിക്ക അഭിപ്രായങ്ങളും പാകിസ്‌ഥാന്‍കാര്‍ക്ക്‌ പോലും ദഹിക്കുന്നില്ല എന്നാതാണ് വാസ്തവം. വിവിധ വിഷയങ്ങളില്‍ ഇയാള്‍ നടത്തുന്ന അഭിപ്രായങ്ങള്‍ നാലാംകിട വരട്ടുവാദമാണെന്ന്‌ പാകിസ്‌ഥാന്‍കാര്‍ പോലും പറയുന്നു. നേരത്തേ 2008 ലെ മുംബൈ ആക്രമണം മൊസാദും ആര്‍.എസ്‌.എസും സി ഐ എ യും ചേര്‍ന്ന്‌ നടത്തിയതാണെന്ന്‌ സെയ്‌ദ് ഹമീദ്‌ ആരോപിച്ചത്‌.