10846015_10153361962237119_4208976656331340478_n

 പെഷവാറിലെ സൈനിക സ്‌കൂളില്‍ 132 കുട്ടികളെയും ഒമ്പത് സ്‌കൂള്‍ ജീവനക്കാരെയും നിര്‍ദാക്ഷണ്യം വെടിവെച്ചു കൊന്ന താലിബാന്‍ ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവന്നു. താലിബാന്‍ കുടുംബങ്ങളിലെ ആയിരക്കണക്കിന് കുട്ടികളെയും സത്രീകളെയും കൊലപ്പെടുത്തുന്ന പാക് സൈന്യത്തിന്‍റെ  നടപടികള്‍ക്കെതിരായാണ് ആക്രമണം എന്ന അവകാശവാദവും  താലിബാന്‍ ഉന്നയിച്ചു.

കാരുണ്യമില്ലാതെ  തലയിലേക്ക് വെടിവെച്ച് നൂറിലേറെ കുട്ടികളെ കൂട്ടക്കുരുതി നടത്തിയവരുടെ ഫോട്ടോ പാക് താലിബാനാണ് പുറത്തുവിട്ടത്. സൈന്യവുമായി ബന്ധമുള്ള എല്ലാ സ്ഥാപനങ്ങളില്‍നിന്ന് സിവിലിയന്‍മാര്‍ വിട്ടു നില്‍ക്കണമെന്നും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാവുമെന്നുമാണ് താലിബാന്‍ വക്താവ് മുഹമ്മദ് ഖുറസാനി പറഞ്ഞു.

സായുധരായ ഏഴ് താലിബാന്‍കാരുടെ ചിത്രവും, പ്രാദേശിക താലിബാന്‍ നേതാവിനൊപ്പം നില്‍ക്കുന്ന മറ്റൊരു ചിത്രവുമാണ് പുറത്തു വന്നത്. പാക് ഗോത്ര മേഖലയില്‍ വെച്ച് പകര്‍ത്തിയതാണ് ഈ ചിത്രങ്ങളെന്നുമാണ്  താലിബാന്‍ വക്താവ് അഭിപ്രായപ്പെട്ടത്.

 

10428008 10153361962157119 6766057275748146896 n

10846015 10153361962237119 4208976656331340478 n

Advertisements