ലോകത്തെ നടുക്കിയ പെഷവാര്‍ ആക്രമണത്തിനുപിന്നില്‍ ഇന്ത്യയാണ് എന്ന പ്രസ്താവനയുമായി പുതിയ വിവാദത്തിനു തിരികൊടുത്തിരിക്കുകയാണ് പര്‍വേസ് മുഷറഫ്.
133 കുട്ടികള്‍ അടക്കം 155 പേരുടെ മരണത്തിനുകാരണമായ പെഷവാറിലെ സ്കൂളിലെ ആക്രമണത്തിനു തീവ്രവാദികളെ സഹായിച്ചത് മുന്‍ കര്‍സായി സര്‍ക്കാരിലെ ചിലരും പിന്നെ ഇന്ത്യയുമാണ് എന്നാണ് മുഷറഫിന്റെ പ്രസ്താവന. ഇന്ത്യയുടെ രഹസ്യാന്വഷണ വിഭാഗമായ റോയാണ് തീവ്രവാദികള്‍ക്ക് പരിശീലനവും ആയുധങ്ങളും കൊടുത്തതെന്നാണ് മുഷറഫിന്റെ ആരോപണം.
മുഷറഫിനെ പിന്താങ്ങി ജമാ-ഉദ്-ദവ നേതാവ് ഹഫീസ് സയീദും രംഗത്തെത്തി. അമേരിക്കയെ സഹായിക്കാന്‍ അഫ്ഗാനിസ്താനിലേക്ക് ഇന്ത്യക്ക് സേനയെ അയക്കാമെങ്കില്‍ കശ്മീരിലെ ജനതയ്ക്ക് വേണ്ടി തങ്ങള്‍ക്കും ആകാം എന്ന് ഹഫീസ് സയീദ് ട്വിറ്ററില്‍ കുറിച്ച്. സയീദിന്റെ ട്വിറ്റര്‍ ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണ്.