പേരും ഊരും മാറ്റി സിനിമയില്‍ തിളങ്ങിയ നായികമാര്‍ !

  422

  malayalam-actress-without-makeup-(1)

  നമ്മുടെ മിക്ക താരങ്ങളും ഇന്നറിയപ്പെടുന്നത് അവരുടെ യഥാര്‍ത്ഥ പേരിലല്ല. സിനിമയില്‍ പ്രവേശിച്ചാലുടന്‍ പലരും അവരുടെ യഥാര്‍ത്ഥ പേരുകള്‍ മാറ്റിയിട്ടുണ്ട്.

  ഇപ്പോള്‍ നാടന്മാര്‍ മാറ്റുന്നതിനേക്കാള്‍ അധികം നടിമാരാണ് പേര് മാറ്റുന്നത്. ഇങ്ങനെ പേര് മാറ്റിയ ചില മലയാളി നടിമാരെ പരിചയപ്പെടാം.

  ശാരദ

  സരസ്വതി ദേവി എന്നാണ് ആദ്യകാല നടിയും ദേശീയപുരസ്‌കാര ജേതാവുമായ ശാദരയുടെ യഥാര്‍ത്ഥ പേര്.

  ഷീല

  മലയാള സിനിമയുടെ തുടക്കകാലത്ത് തിളങ്ങിയ നായികനടിമാരില്‍ മുന്നിലുള്ള ഷീലയുടെ ശരിയായ പേര് ക്ലാര എന്നാണ്.

  കെപിഎസി ലളിത

  മഹേശ്വരി എന്നാണ് കെപിഎസി ലളിതയുടെ യഥാര്‍ത്ഥപേര്. പ്രശസ്ത നാടക ട്രൂപ്പായ കെപിഎസിയില്‍ വന്നതിന് ശേഷമാണ് ലളിത എന്ന പേര് സ്വീകരിച്ചത്.

  രേവതി

  ആശ കേളുണ്ണി നായര്‍ എന്നാണ് രേവതിയുടെ ശരിയായ പേര്.  തന്റെ ആദ്യ ചിത്രത്തിന് വേണ്ടി സംവിധായകന്‍ ഭാരതി രാജ നിര്‍ദ്ദേശിച്ചത് പ്രകാരമാണ് രേവതി എന്ന പേര് സ്വീകരിച്ചത്.

  പാര്‍വ്വതി

  അശ്വതി കുറുപ്പ് എന്നാണ് പാര്‍വ്വതിയുടെ യഥാര്‍ത്ഥ പേര്. സിനിമയില്‍ പാര്‍വ്വതി എന്ന് അറിയപ്പെടുന്ന നടി യഥാര്‍ത്ഥ ജീവിതത്തില്‍ അശ്വതി എന്നു തന്നെയാണ് അറിയപ്പെടുന്നത്

  ഉര്‍വശി

  കവിത രഞ്ജിനി എന്ന പേരിലാണ് ഉര്‍വശിയുടെ ജനനം. ആദ്യ ചിത്രത്തിന് ശേഷം സംവിധായകനാണ് ഉര്‍വശി എന്ന പേര് നിര്‍ദ്ദേശിച്ചത്

  നവ്യ നായര്‍

  ആദ്യ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് സംവിധായകന്‍ സിബി മലയിലാണ് ധന്യ നായരെ നവ്യ നായരാക്കിയത്

  നയന്‍താര

  ആദ്യ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ് ഡയാന മറിയം കുര്യാന്‍ എന്ന നടിയെ നയന്‍താര ആക്കിയത്.

  ഭാവന

  കാര്‍ത്തിക മേനോന്‍ എന്നായിരുന്നു ഭാവനയുടെ പേര്. എന്നാല്‍ നേരത്തെ ഈ പേരില്‍ അറിയപ്പെടുന്ന ഒരു നായിക ഉള്ളതുകൊണ്ട് ആദ്യ ചിത്രത്തില്‍ തന്നെ കാര്‍ത്തിക മേനോന്റെ പേര് മാറ്റ്

  ഭാമ

  രഖിത കുറുപ്പ് എന്നായിരുന്നത്രെ ഭാമയുടെ യഥാര്‍ത്ഥ പേര്. നിവേദ്യം എന്ന ആദ്യ ചിത്രത്തിന് വേണ്ടി സംവിധായകന്‍ ലോഹിതദാസാണ് ഭാമ എന്ന പേരിട്ടത്