പൈറസിക്കും ഫെയ്ക്ക് റിവ്യൂകള്‍ക്കും എതിരെ ഉയരുന്ന യുവശബ്ദം, ഈ ഷോര്‍ട്ട് ഫിലിം

    163

    premampolorupadam
    എല്ലായിടത്തും ഇപ്പോഴും സംസാരം പ്രേമത്തെക്കുറിച്ച് തന്നെയാണ്. ഇതില്‍ സന്തോഷിക്കുന്നവര്‍ അധികം ഉണ്ടായില്ലെങ്കിലും ഇത് കേട്ട് ചൊറിച്ചില്‍ ഉണ്ടാകുന്നവര്‍ ഒരുപാട് കാണും. ഇനിയെങ്കിലും ഇതൊക്കെ ഒന്ന് നിര്‍ത്തിക്കൂടെ എന്ന് അമര്‍ഷം പ്രകടിപ്പിക്കുന്നവരും ഉണ്ടാകും. എന്നാല്‍, ഓരോ ട്രെന്‍ഡ് ഉണ്ടാകുമ്പോഴും അതില്‍ എന്തെങ്കിലും പുതുമ കണ്ടെത്തി ക്രിയാത്മകമായി ചിന്തിക്കുന്നവര്‍ ഇപ്പോഴും ഉണ്ടാകും എന്നതിന് തെളിവാണ് ഈ ഷോര്‍ട്ട് ഫിലിം.

    പ്രേമത്തിന് പിന്നാലെ പായുന്ന മലയാളിയെയും സെന്‍സര്‍ കോപ്പി വിവാദത്തെയും അന്യഭാഷാചിത്രങ്ങളില്‍ നിന്നുള്ള കോപ്പിയടിയെയും, എല്ലാറ്റിനും ഉപരി റിലീസ് ആയി ആദ്യ ദിവസം തന്നെ സിനിമ കാണുകപോലും ചെയ്യാതെ റിവ്യൂ എഴുതി കൊന്നുകൊലവിളിക്കുന്ന സോഷ്യല്‍ വേസ്റ്റ്കളെയും എല്ലാം സമം ചേര്‍ത്ത് ഒരു മികച്ച ഷോര്‍ട്ട് ഫിലിം ആണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. കിടിലന്‍ ഡയലോഗുകളെക്കുറിച്ച് പറയാതിരിക്കാന്‍ ആവില്ല. ഇങ്ങനെ പ്രതികരിക്കുന്ന യുവാക്കളെയാണ് നമ്മുക്ക് വേണ്ടത്. കൂടുതല്‍ പറഞ്ഞു വഷളാക്കുന്നില്ല. കണ്ടു തന്നെ അറിയുക. ‘പ്രേമം പോലൊരു പടം പിടിച്ചാലോ’