പൈറസി നിയമങ്ങള്‍ ലംഘിക്കാതെ സിനിമകള്‍ എങ്ങനെ ഓണ്‍ലൈന്‍ ആയി കാണാം?

0
165

piracy
നമ്മള്‍ എല്ലാവരും തന്നെ സിനിമകള്‍ കാണുവാന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. ഏതെങ്കിലും ഒരു ചിത്രം കാണണമെന്ന് തോന്നുമ്പോള്‍ സേര്‍ച്ച് എന്‍ജിനുകളില്‍ ഒന്ന് പരതിനോക്കിയാല്‍ മതി. ഏറ്റവും വേഗതയോടെ വീഡിയോ സ്ട്രീമിംഗ് ലഭ്യമാക്കുന്ന ഒട്ടനേകം ഓപ്ഷനുകള്‍ മുന്നില്‍ എത്തുകയായി. എന്നാല്‍, ഇവയില്‍ പലതും നിയമാനുസൃതമല്ല എന്നതാണ് സത്യം.

സാമ്പത്തികലാഭം മാത്രമല്ല പലപ്പോഴും ഇത്തരം ഓണ്‍ലൈന്‍ സങ്കേതങ്ങളെ ആശ്രയിക്കുന്നവരുടെ ലക്ഷ്യം. വിദേശത്ത് ഉള്ളവര്‍ക്ക് പ്രത്യേകിച്ചും, സിനിമകള്‍ അവരുടെ നാട്ടില്‍ റിലീസ് ആകാതെ വരുമ്പോള്‍ അവ കാണാനുള്ള ഒരു മാര്‍ഗം കൂടിയാണ് ഇത്. മറ്റു ചിലര്‍ക്ക് കണ്ട ചിത്രങ്ങള്‍ തന്നെ വീണ്ടും കാണുവാനുള്ള ആഗ്രഹം കൊണ്ടും. എന്നാല്‍, അജ്ഞത കൊണ്ടാണ് പലപ്പോഴും നമ്മള്‍ പൈറസി നിയമങ്ങള്‍ ലംഘിക്കുന്നത്. സിനിമകള്‍ നിയമാനുസൃതമായി കാണുവാനുള്ള ഒരു മാര്‍ഗം ഉണ്ടായിരുന്നെകില്‍ ഞാന്‍ ഇങ്ങനെ ചെയ്യുകയില്ലായിരുന്നു എന്ന് പലരും സമ്മതിക്കുകയും ചെയ്യും.

അങ്ങനെ പൈറസി നിയമങ്ങള്‍ ലംഘിക്കാതെ തന്നെ സിനിമകള്‍ സൌജന്യമായി കാണുവാന്‍ ഉള്ള സൗകര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ലഭ്യമാണെങ്കിലോ? അത്തരം ചില സാധ്യതകളെ ഈ ലേഖനത്തിലൂടെ നമ്മുക്ക് പരിചയപ്പെടാം. എന്നാല്‍, ഇത്തരം സൈറ്റുകളിലൂടെ ലഭ്യമാവുക അല്‍പ്പം പഴയ ചിത്രങ്ങള്‍ ആവുമെന്ന് മാത്രം. ക്ലാസിക് സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അതൊരു പ്രശ്‌നമേ ആവില്ലല്ലോ.

  • പബ്ലിക് ഡൊമെയിന്‍

പബ്ലിക് ഡൊമയിനില്‍ പ്രധാനമായും ചിത്രങ്ങള്‍ എത്തുക അവയുടെ കോപ്പിറൈറ്റ് കാലാവധി അവസാനിക്കുമ്പോഴോ അല്ലെങ്കില്‍ ഉടമസ്ഥന്‍ പബ്ലിക് ഡൊമെയിനുകളിലേയ്ക്ക് അവ സംഭാവന ചെയ്യുമ്പോഴോ ആണ്.ഇത്തരം സൈറ്റുകളിലൂടെ ലഭ്യമാവുക അല്‍പ്പം പഴയ ചിത്രങ്ങള്‍ ആവുമെന്ന് മാത്രം. ക്ലാസിക് സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അതൊരു പ്രശ്‌നമേ ആവില്ലല്ലോ. ഒട്ടേറെ പ്രശസ്തമായ അന്താരാഷ്ട്ര ചിത്രങ്ങള്‍ ഇങ്ങനെ കാണുവാന്‍ കഴിയും. ദി ഇന്റര്‍നെറ്റ് ആര്‍ക്കൈവ്, റെട്രോവിഷന്‍ എന്നിവ ഏറെ പ്രശസ്തമായ പബ്ലിക് ഡൊമെയിനുകള്‍ ആണ്.

  • ഫ്രീ സ്ട്രീമിംഗ് സൈറ്റുകള്‍

ഹുലു, യൂട്യൂബ്, ഗൂഗിള്‍ വീഡിയോ, ക്രാക്കിള്‍ തുടങ്ങിയവീഡിയോ സ്ട്രീമിംഗ് സൈറ്റുകളിലൂടെയും സൗജന്യമായി സിനിമകള്‍ കാണുവാന്‍ കഴിയും. ഒട്ടേറെ ചിത്രങ്ങള്‍ ഈ വിധത്തില്‍ ലഭ്യമാണ്. സിനിമകള്‍ക്കിടയില്‍ പരസ്യങ്ങള്‍ ചേര്‍ത്ത് അതില്‍നിന്നുള്ള വരുമാനത്തിലാണ് ഇങ്ങനെയുള്ള സൈറ്റുകള്‍ നിലനില്‍ക്കുന്നത് തന്നെ. ഈയിടെ തുടങ്ങിയ ഹോട്ട്സ്റ്റാര്‍ എന്ന സൈറ്റ് ഇതില്‍ നല്ലൊരു ഇന്ത്യന്‍ ഉദാഹരണമാണ്.

  • പണം നല്‍കിയും സിനിമകള്‍ കാണാം

തിയേറ്ററുകളില്‍ എത്തുന്ന അതെ സമയത്ത് തന്നെ പ്രേക്ഷകര്‍ക്ക് പണം അടച്ച് ഓണ്‍ലൈന്‍ ആയി സിനിമ കാണുവാനുള്ള സൗകര്യങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിലവിലുണ്ട്. തിയേറ്റര്‍ റിലീസിന് ഒപ്പം അല്ലെങ്കില്‍ കൂടിയും രാജീവ് രവി ഒരുക്കിയ ‘ഐ ആം സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രം ഇത്തരത്തില്‍ ഓണ്‍ലൈന്‍ റിലീസ് നടത്തിയിരുന്നു.

മേല്‍പ്പറഞ്ഞ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ഏതു വിഭാഗത്തില്‍ പെട്ട സിനിമയും കാണുവാന്‍ സാധിക്കും എന്നതാണ് ഏറ്റവും വലിയ സവിശേഷത. അതുകൊണ്ട് പൈറസി നിയമങ്ങള്‍ക്ക് അനുസൃതമായ രീതികളിലൂടെ നടത്തപ്പെടുന്ന സേവനങ്ങള്‍ മാത്രം ഉപയോഗിച്ച് സിനിമകള്‍ കാണാന്‍ ഇനിമുതല്‍ ശ്രദ്ധിക്കുക. പൈറസിക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ മാത്രം പോരാ, ചെയ്തു കാണിക്കുക കൂടി വേണമെന്ന് സാരം.

Advertisements