പൈസയും കുറയ്ക്കില്ല മുടിയും വെട്ടില്ല, നായികയെ കിട്ടാതെ ലാല്‍ ജോസ് അലഞ്ഞു

168

new

നീന എന്നാ തന്റെ പുതിയ ചിത്രത്തിന്റെ കഥ മനസ്സില്‍ വന്നത് മുതല്‍ താന്‍ ഒരു നായികയെ തേടിയുള്ള ഓട്ടത്തില്‍ ആയിരുന്നു. ഈ ഓട്ടം അവസാനിക്കാന്‍ 4 വര്‍ഷം എടുത്തു…പറയുന്നത് ലാല്‍ ജോസ്. പുതിയ ചിത്രമായ നീനയെ കുറിച്ചാണ് ലാല്‍ ജോസ് പറയുന്നത് എങ്കിലും അദ്ദേഹം പലപ്പോഴും ഉദ്ദേശിക്കുന്നത് മലയാളത്തിലെ മാറുന്ന നായിക സ്വഭാവങ്ങളെ തന്നെയാണ്.

നീനയ്ക്ക് വേണ്ടി താന്‍ പുതുമുഖങ്ങളെ തേടിയത് ഗതികേട് കൊണ്ടാണെന്നും സൂപ്പര്‍സ്റ്റാറുകളുടെ പ്രതിഫലം താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ് എന്നും ലാല്‍ ജോസ് പറയുന്നു. നീന എഴുതിയപ്പോള്‍  ആദ്യം മനസ്സില്‍ വന്ന ഒരു പ്രമുഖ നായികയെ താന്‍ പോയി കണ്ടു കഥ പറഞ്ഞു, പക്ഷെ അവര്‍ ചോദിച്ചാല്‍ പ്രതിഫലം കൊണ്ട് എനിക്ക് നീന പോലെ മറ്റൊരു സിനിമ കൂടി എടുക്കാം എന്നാ അവസ്ഥയായിരുന്നു.

നീനയ്ക്ക് വേണ്ടി വേറെയും നടിമാരെ തേടിയിട്ടുണ്ട്. എന്നാല്‍ മുടിമുറിയ്ക്കാന്‍ തയ്യാറാവാത്തതിനാല്‍ അവരും പിന്മാറുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നായികയെ ലഭിക്കാത്തതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളം നീന മാറ്റി വച്ച ശേഷം കഴിച്ച ആഴ്ചയാണ് ആന്‍ അഗസ്റ്റിന്‍, ദീപ്തി സതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച നീന പുറത്ത് ഇറങ്ങിയത്.