പൊക്കം കൊണ്ട് ലോകം കീഴടക്കിയ ലിയോനിഡ് സ്റ്റാഡ്നിക്ക് അന്തരിച്ചു

0
199

leonidstadnyk-(63)

ആദ്യമായി ലിയോയുടെ പൊക്കം അളക്കാന്‍ വേണ്ടി ഗിന്നസ് ബുക്ക് അധികൃതര്‍ വന്നപ്പോള്‍ ലിയോ എവിടെയോ കയറി ഒളിച്ചിരുന്നു…!!! ആവരുടെ മുന്നിലേക്ക് പോകാന്‍ ലിയോയ്ക്ക് മടിയായിരുന്നു, എന്തോ ഒരു ചമ്മല്‍.. ഒടുവില്‍ അവന്‍ അവരുടെ മുന്നില്‍ എത്തിയപ്പോള്‍ അവര്‍ അവന്റെ പൊക്കം അളന്നു, 8 അടി 4 ഇഞ്ച്‌..!!! അങ്ങനെ ലിയോ ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ മനുഷ്യനായി ലോകം അംഗീകരിച്ചു.

kpj4ai 09readgiant1lg

kpli9h spn big1 lg

rt Leonid Stadnyk 080328 ssv

യുക്രയിന്‍കാരനായ ഈ പൊക്കകാരന്‍ കഴിഞ്ഞ ദിവസം, തന്റെ 44ആം വയസില്‍ ബ്രെയിന്‍ ഹെമറേജ് ബാധിച്ചു ഇഹലോക വാസം വെടിഞ്ഞു. ജീവിച്ചിരുന്ന കാലമത്രയും അദ്ദേഹം പഴിച്ചിരുന്നത് തന്റെ പൊക്കത്തെയായിരുന്നു. ഈ പൊക്കം തനിക്ക് ഒരു ശാപമാണെന്നും മറ്റുള്ളവരെ പോരെ ഇരിക്കാന്‍ താന്‍ ഒരുപാട് ആഗ്രഹിക്കുന്നു എന്നും പല കുറി ലിയോ പറഞ്ഞിട്ടുണ്ട്.

Stadnyk Leonid Reuters One Talks to Mother 42104

Ukrainian Olena Stadnyk

Ukrainian Olena Stadnyk (1)

ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാന്‍ പോലും അദ്ദേഹത്തിന് തീരെ താല്‍പ്പര്യം ഇല്ലായിരുന്നു. 18 ഇഞ്ച്‌ നീളമുള്ള തന്റെ കാലിനെ നോക്കി അദ്ദേഹം എപ്പോഴും വിഷണനായി ഇരിക്കാറുണ്ടായിരുന്നു. തന്റെ പൊക്കത്തില്‍ അദ്ദേഹം തീരെ ഹാപ്പി അല്ലായിരുന്നു. അതു കൊണ്ട് തന്നെ ആദ്യകാലങ്ങളില്‍ ഗിന്നസ് അധികൃതരെ തന്റെ പൊക്കം എടുക്കുന്നതില്‍ നിന്നും ലിയോ വിലക്കിയിരുന്നു. സ്വന്തം പൊക്കത്തില്‍ ഇദ്ദേഹം അഹങ്കരിച്ചില്ല, മറിച്ചു പരിതപിച്ചു.. ഒടുവില്‍ ആ പൊക്കം അദ്ദേഹം അംഗീകരിച്ചപ്പോള്‍ രോഗം അദ്ദേഹത്തെ കാര്‍ന്നു തിന്നു കഴിഞ്ഞിരുന്നു…