fbpx
Connect with us

പൊതു ഇടം നഷ്ട്ടപ്പെടുന്ന കുട്ടികള്‍ ..

ഇതെന്റെ ആകുലതകളാണ്..

കൂടുതല്‍ കൂടുതല്‍ മതവല്‍ക്കരിക്കപ്പെടുന്ന ഒരു ‘മതേതര ജനാധിപത്യ’ രാഷ്ട്രത്തിലെ നിസ്സഹായനായ ഒരു പുല്‍ക്കൊടിയുടെ ആകുലതകള്‍

സ്ഥാനവും പദവിയും സ്ഥാപനങ്ങളും തുടങ്ങി പ്രണയവും സൗഹൃദവും ചിന്തകളും വരെ മതത്തിന്റെ പേരില്‍ പങ്കു വെക്കപ്പെടുന്ന ആസുര വര്‍ത്തമാനത്തിന്റെ നേരറിവുകളില്‍ ശ്വാസം മുട്ടുമ്പോള്‍ മനസ്സില്‍ ഉണരുന്ന ചില ചോദ്യങ്ങള്‍ ..

എന്തിലും ഏതിലും ‘സാമുദായിക സന്തുലിതത്വം’ തിരയുന്ന നവ മാധ്യമങ്ങളുടെ പിടിയില്‍ വിചാരങ്ങളെ പണയപ്പെടുത്താതിരിക്കാനൊരു കരുതല്‍ ..

ഭാവി കൂടുതല്‍ ഇരുണ്ടതാകുമോ???

 83 total views

Published

on

ഇതെന്റെ ആകുലതകളാണ്..

കൂടുതല്‍ കൂടുതല്‍ മതവല്‍ക്കരിക്കപ്പെടുന്ന ഒരു ‘മതേതര ജനാധിപത്യ’ രാഷ്ട്രത്തിലെ നിസ്സഹായനായ ഒരു പുല്‍ക്കൊടിയുടെ ആകുലതകള്‍

സ്ഥാനവും പദവിയും സ്ഥാപനങ്ങളും തുടങ്ങി പ്രണയവും സൗഹൃദവും ചിന്തകളും വരെ മതത്തിന്റെ പേരില്‍ പങ്കു വെക്കപ്പെടുന്ന ആസുര വര്‍ത്തമാനത്തിന്റെ നേരറിവുകളില്‍ ശ്വാസം മുട്ടുമ്പോള്‍ മനസ്സില്‍ ഉണരുന്ന ചില ചോദ്യങ്ങള്‍ ..

എന്തിലും ഏതിലും ‘സാമുദായിക സന്തുലിതത്വം’ തിരയുന്ന നവ മാധ്യമങ്ങളുടെ പിടിയില്‍ വിചാരങ്ങളെ പണയപ്പെടുത്താതിരിക്കാനൊരു കരുതല്‍ ..

Advertisementഭാവി കൂടുതല്‍ ഇരുണ്ടതാകുമോ???

അപരിചിതത്വവും പരസ്പരം അറിയായ്കയുമാണ് വ്യക്തികള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നത് എന്ന് വായിച്ചതോര്‍ക്കുന്നു . പുതുതായി ജോലി ചെയ്യാന്‍ പോകുന്ന ഓഫീസിലെ സഹപ്രവര്‍ത്തകരോട് ആദ്യ ദിനങ്ങളിലുണ്ടാകുന്ന അകല്‍ച്ച ഈ പ്രസ്താവന ശരി വെക്കുന്നു..

പരസ്പരം അറിയാതെ അവരവരുടെ മതങ്ങളുടെ , ആശയങ്ങളുടെ തുരുത്തുകളില്‍ ഒതുങ്ങി കഴിയുമ്പോള്‍ ഇനിയും അകലില്ലേ നമ്മള്‍ ..

വളര്‍ച്ചയുടെ നിര്‍ണ്ണായക കാലയളവില്‍ നമുക്കൊരു ‘ പൊതു ഇടം’ ഉണ്ടായിരുന്നു.. പൊട്ടിയ സ്ലൈറ്റും കടം വാങ്ങിയ കളര്‍ പെന്‍സിലുമായി മഴ നനഞ്ഞു നമ്മള്‍ ഓടിയണഞ്ഞിരുന്ന പള്ളിക്കൂടം.

Advertisementഫിറോസും സുനിയും സീമയും സുഹ്‌റയും സാബുവും ഒക്കെയായുള്ള സൗഹൃദത്തിന്റെ ആദ്യ നാമ്പുകള്‍ മൊട്ടിട്ട പ്രിയപ്പെട്ട സ്‌കൂള്‍ കാലം .

അരവണയും നേര്‍ച്ച ചീരണിയും കള്ളപ്പവും ഒക്കെ പങ്കു വച്ചിരുന്ന ചോര്‍ന്നൊലിക്കുന്ന ക്ലാസ് റൂമുകളില്‍ നമ്മള്‍ കൈമാറിയിരുന്നത് വ്യത്യസ്ത സംസ്‌കാരങ്ങള്‍ കൂടെയായിരുന്നു..

അറിയാതെ അറിഞ്ഞിരുന്ന അറിവുകള്‍ ..!!

കറുപ്പ് തുണിയുടുത്ത ‘സുനി സ്വാമിക്ക്’ കൂട്ടിരിക്കാന്‍ ഉച്ചഭക്ഷണ പൊതിയില്‍ നിന്നും മീനിനെയും മുട്ടയെയും ഒഴിവാക്കിയതും റംസാന്‍ മാസം കൂട്ടുകാര്‍ എല്ലാവരും ഉച്ചപ്പട്ടിണിക്കാരായതും ആരും മതേതരത്വത്തിന്റെ പാഠങ്ങള്‍ ഉറക്കെയുറക്കെ പഠിപ്പിച്ചു തന്നിട്ടല്ലായിരുന്നു ..

Advertisementആ പൊതു ഇടം നല്‍കിയ അനുഭവങ്ങളല്ലേ നമ്മളില്‍ പലരുടെയും ചിന്തകളെ വിശാലമാക്കിയത് . ഇന്നും നമ്മള്‍ മഹാ ഭൂരിപക്ഷത്തെയും വര്‍ഗീയ വാദികളല്ലാതാക്കിയത്

ഇന്ന് ഗ്രഹാതുരതത്വത്തിന്റെ ഓര്‍മ്മക്കൂട്ടില്‍ നിന്നും നമ്മള്‍ പൊടി തട്ടിയെടുക്കുന്ന തെളിമയാര്‍ന്ന സ്‌കൂള്‍ ദിനങ്ങളെ അത് ലഭിക്കാത്ത പുതിയ തലമുറയിലെ കുട്ടികളുമായി താരതമ്യം ചെയ്തു സഹതപിക്കാറുണ്ട്.

എന്നാല്‍ സ്‌കൂള്‍ ഇറയത്ത് ഇത്തിരിയിടത്തു നമ്മള്‍ കളിച്ചിരുന്ന കുട്ടിയും കോലും കളിയിലെ ആരവം ക്രിക്കറ്റ് മൈതാനത്ത് അവര്‍ കണ്ടെത്തുന്നുണ്ടാകാം. സ്‌നേഹത്തോടെ നുണഞ്ഞിറക്കിയ തേന്‍മിട്ടായിയുടെ മധുരം കാഡബറിയിലും ലേയ്‌സിലും അവരറിയുന്നുണ്ടാകാം . ഗോട്ടി കളിയിലെ ഉന്നം വീഡിയോ ഗൈമുകളില്‍ പരീക്ഷിക്കുന്നുണ്ടാകാം.. അവരുടെ ബാല്യം അവരും ആസ്വദിക്കുന്നുണ്ടാകും.. അവരുടേതായ രീതിയില്‍ ..

പക്ഷെ ആ ‘പൊതു ഇടം’.. അവിടെയല്ലല്ലോ ഇപ്പോള്‍ അവര്‍ ..

Advertisementനിലവാരത്തകര്‍ച്ചയുടെയും അടിസ്ഥാന സൗകര്യമില്ലായ്മയുടെയും പേര് പറഞ്ഞു നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചു പൂട്ടുമ്പോള്‍ ജോലി നഷ്ടപ്പെടുന്ന അധ്യാപകരെ കുറിച്ച് മാത്രമേ നാമോര്‍ത്തുള്ളു. പകരം മതത്തിന്റെയും ജാതിയുടെയും ഉപജാതിയുടെയും അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ സ്‌കൂളുകളും സ്വകാര്യ സ്‌കൂളുകളും പകുത്തു നല്‍കുമ്പോള്‍ നമ്മുടെ കുട്ടികള്‍ക്ക് നഷ്ടമാകുന്ന ഈ പൊതു ഇടത്തെ പറ്റി ആരും ചിന്തിച്ചില്ല.

മത വിദ്യാഭ്യാസം കൂടെ നല്‍കപ്പെടും എന്ന കാരണത്താല്‍ ഒരു മതത്തിലെ കുട്ടികള്‍ മാത്രം നിറഞ്ഞിരിക്കുന്ന ക്ലാസ്സ് മുറികളാണ് ഈ സ്‌കൂളുകളില്‍ ഭൂരിപക്ഷത്തിലും..

അറിയാതെ പഠിച്ചിരുന്ന ആ മതേതരത്വത്തിന്റെ പാഠങ്ങള്‍ ഈ കുട്ടികള്‍ക്കന്യമാകുന്നില്ലേ ??

അന്യ സംസ്‌കാരത്തെ തൊട്ടറിയാന്‍ ഒരു പൊതു ഇടം അവര്‍ക്കില്ലല്ലോ..

Advertisementആ അപരിചിതത്വം അവരില്‍ കൂടുതല്‍ അരക്ഷിതാവസ്ഥയും അസഹിഷ്ണുതയും നിറക്കുന്നില്ലേ??

അഞ്ചു വര്‍ഷത്തോളം അത്തരം സ്‌കൂളുകളില്‍ അധ്യാപകനായിരുന്ന എന്റെ അനുഭവപാഠം അതെ എന്ന ഉത്തരമാണ് എനിക്ക് നല്‍കുന്നത്. PT സാര്‍ ഹിന്ദുവായത് കൊണ്ടാണ് ഞങ്ങളെ കൂടുതല്‍ തല്ലുന്നത് എന്ന് പരാതി പറഞ്ഞ എന്റെ ബന്ധുവായ നാലാം ക്ലാസ്സുകാരന്‍ മുതല്‍ ഈസ്‌റെറിനു ഉണ്ടാക്കിയ വിഭവം എനിക്ക് ഇഷ്ടമാകുമോ എന്ന് മടിച്ചു തരാതിരുന്ന ഞാന്‍ താല്‍ക്കാലികമായി ക്ലാസ്സ് എടുക്കാന്‍ പോയ ക്രിസ്ത്യന്‍ മാനേജ്മന്റ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി വരെയുള്ള അസംഖ്യം കുട്ടികളില്‍ ഞാന്‍ കണ്ടത് ഈ അപരിചിതത്വത്തിന്റെ അകല്‍ച്ചയാണ് .

ജീവിതത്തില്‍ സ്വഭാവ രൂപീകരണത്തിന്റെ നിര്‍ണായക കാലയളവാണ് ഈ സ്‌കൂള്‍ കാലം എന്നും ചിന്തിക്കേണ്ടതാണ്..

ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടത് ഇതേ സ്‌കൂളുകളിലെ കുട്ടികള്‍ടെ മേല്‍ രക്ഷിതാക്കള്‍ അടിച്ചേല്‍പ്പിക്കുന്ന സ്വാര്‍ത്ഥ ചിന്താഗതിയാണ്..

Advertisementഉച്ച ഭക്ഷണത്തിന് മകന്‍ ഭക്ഷണം മറ്റുള്ളവരുമായി പങ്കു വെക്കുന്നതിനു പരാതി പറയാന്‍ വന്ന അമ്മയെ എനിക്കറിയാം. അവര്‍ ഒരു പാട് നല്ല ഭക്ഷണം മകന് വേണ്ടി മാത്രം കൊടുത്തയക്കുന്നതാണത്രേ. സ്‌കൂള്‍ ബസില്‍ മകന്‍ സ്ഥിരമായി ഇരിക്കുന്ന സീറ്റില്‍ ബസിന്റെ റൂട്ട് ഒന്ന് മാറ്റിയപ്പോള്‍ വേറെ കുട്ടി ഇരുന്നു തുടങ്ങിയതിനും പരാതി പറയാനെത്തിയിട്ടുണ്ട് രക്ഷിതാവ്. ഒരുപാടുണ്ട്, പങ്കുവെക്കലിനെ അസഹ്യതയോടെ കാണുന്ന മോഡേണ്‍ രക്ഷിതാക്കളുടെ കഥകള്‍

പരസ്പരം അറിയാതെയിരിക്കുന്ന, സ്വാര്‍ഥത അവകാശമായി മാറ്റിയ ഈ തലമുറ നമുക്ക് കാത്തു വെക്കുന്നത് കൂടുതല്‍ ഭീതിജനകമായ ദിനങ്ങളല്ലേ ??

അറിയാന്‍ , പങ്കു വെക്കാന്‍ , സ്‌നേഹിക്കാന്‍ , മനസ്സിലാക്കാന്‍ ഒരു പൊതു ഇടം നിര്‍മ്മിച്ച് നല്‍കേണ്ടി വരുമോ നമ്മളിവര്‍ക്ക്..

അതോ ഇതെന്റെ മാത്രം വെറും ആകുലതകളാണോ ?

Advertisementഅഭിപ്രായം ഇവിടെ രേഖപ്പെടുത്തുമല്ലോ

 84 total views,  1 views today

Advertisement
Entertainment44 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment3 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment3 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment6 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment6 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment7 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment7 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment7 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment7 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment7 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment7 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment44 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment9 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment12 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement