പൊരുതി തോറ്റ ഇന്ത്യന്‍ നായകന്റെ വീടിനു “കര്‍ശനസുരക്ഷയുമായി” കേന്ദ്ര സര്‍ക്കാര്‍ !

    172

    new

    ഇനി ഓസ്ട്രേലിയ- ന്യൂസിലാന്‍ഡ്‌ ലോകകപ്പ്‌ ഫൈനല്‍. ഇന്ന് നടന്ന സെമിയില്‍ ഇന്ത്യ ഓസ്ട്രലിയയോട് തോറ്റതോടെയാണ് ഓസ്ട്രേലിയ ഫൈനല്‍ പ്രവേശനം നേടിയത്. അതിനു തൊട്ടു പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ വീടിന് സുരക്ഷ ശക്തമാക്കി കൊണ്ടുള്ള സര്‍ക്കാര്‍ നടപടി.

    ആരാധകരുടെ പ്രതികരണത്തെ ഭയന്നാണ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത്. മറ്റു താരങ്ങളുടെ വീടുകള്‍ക്കും സുരക്ഷ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളുടെ യാത്ര സംബന്ധമായ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

    സെമിയില്‍ ഓസ്‌ട്രേലിയയോട് 95 റണ്‍സിനാണ് ഇന്ത്യ തോറ്റത്. 329 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 46 ഓവറില്‍ 233 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയാണ് ടീം ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ശിഖര്‍ ധവാന്‍ 45 റണ്‍സും അജിങ്ക്യ രഹാനെ 44 റണ്‍സുമെടുത്തു.