fbpx
Connect with us

Narmam

പൊറിഞ്ചേട്ടന്റെ ഒരു ഉപ്പന്‍ കഥ

അബുദബിയില്‍ നിന്ന് HLS-2000 എന്ന കപ്പല്‍ ഖത്തറിലെ അല്‍ഷഹീന്‍ എണ്ണപ്പാടം ലക്ഷ്യമാക്കി യാത്ര തുടങ്ങുന്നു!

കപ്പലിന്റെ ക്രൂ മെസ്സില്‍ (Crew Mess) ഒരു ബൗളില്‍ മുക്കാല്‍ ഭാഗം ചോക്കളേറ്റ് ഐസ്‌ക്രീം നിറച്ച്, അതില്‍ എത്ര ഡൈജസ്റ്റിവ് ബിസ്‌കറ്റുകള്‍ കഷണിച്ച് ചേര്‍ക്കാമെന്ന പരീക്ഷണത്തിലായിരുന്നു, പൊറിഞ്ചേട്ടന്‍. തലേന്ന് മൂന്ന് ബിസ്‌കറ്റ് വരെ പീസ് പീസാക്കി കലര്‍ത്തി കഴിച്ചതാണു. സ്വന്തം പേരിലുള്ള ആ റെക്കോര്‍ഡ് തകര്‍ക്കാനുള്ള ശ്രമത്തിനിടയില്‍ ആണു, ചീഫ് എഞ്ചിനീയറുടെ പേജിംഗ്…

 224 total views

Published

on

അബുദബിയില്‍ നിന്ന് HLS-2000 എന്ന കപ്പല്‍ ഖത്തറിലെ അല്‍ഷഹീന്‍ എണ്ണപ്പാടം ലക്ഷ്യമാക്കി യാത്ര തുടങ്ങുന്നു!

കപ്പലിന്റെ ക്രൂ മെസ്സില്‍ (Crew Mess) ഒരു ബൗളില്‍ മുക്കാല്‍ ഭാഗം ചോക്കളേറ്റ് ഐസ്‌ക്രീം നിറച്ച്, അതില്‍ എത്ര ഡൈജസ്റ്റിവ് ബിസ്‌കറ്റുകള്‍ കഷണിച്ച് ചേര്‍ക്കാമെന്ന പരീക്ഷണത്തിലായിരുന്നു, പൊറിഞ്ചേട്ടന്‍. തലേന്ന് മൂന്ന് ബിസ്‌കറ്റ് വരെ പീസ് പീസാക്കി കലര്‍ത്തി കഴിച്ചതാണു. സ്വന്തം പേരിലുള്ള ആ റെക്കോര്‍ഡ് തകര്‍ക്കാനുള്ള ശ്രമത്തിനിടയില്‍ ആണു, ചീഫ് എഞ്ചിനീയറുടെ പേജിംഗ്…

‘ മെക്കാനിക് പൊറിഞ്ചു, പ്‌ളീസ് കം ടു ചീഫ് എഞ്ചിനീയേഴ്‌സ് ഓഫിസ്…. മെക്കാനിക് പൊറിഞ്ചു, ചീഫ് എഞ്ചിനീയേഴ്‌സ് ഓഫിസ്, പ്‌ളീസ്..’

(കപ്പലില്‍ പബ്‌ളിക് അഡ്രസ് സിസ്റ്റത്തിലൂടെ ജോലിക്കാരെ വിളിയ്ക്കുന്നതിനെ പേജിംഗ് എന്നു പറയും. എവിടെയായിരുന്നാലും, പേജിംഗ് കേള്‍ക്കാവുന്ന വിധം ഉച്ചഭാഷിണികള്‍ സജ്ജീകരിച്ചിട്ടുണ്ടാകും.)

Advertisement

മൂഞ്ഞേലി വാറപ്പന്‍ പൊറിഞ്ചു അഥവാ പൊറിഞ്ചേട്ടന്‍ ഈ ഷിപ്പിലെ സീനിയര്‍ മെക്കാനിക് ആണു. ഇരുപതോളം വര്‍ഷങ്ങളായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്നു. ഭൂരിഭാഗവും ഇതേ കപ്പലില്‍ തന്നെ. പ്‌ളംബിംഗ് സ്‌പെഷ്യലിസ്റ്റ്! ഹൈലിങ്ങ് ഫ്രം വട്ടണാത്ര!

ഒറ്റനോട്ടത്തില്‍ പൊറിഞ്ചേട്ടന്റെ ബയൊഡാറ്റ ഇമ്പ്രെസിവ് ആയി വായനക്കാര്‍ക്ക് തോന്നുമെങ്കിലും, അതില്‍ ചില പുഴുക്കുത്തുകള്‍ ഉണ്ടെന്ന് സമ്മതിയ്ക്കാതെ വയ്യ. ഈ ഹെവി ലിഫ്റ്റ് ഷിപ്പിന്റെ മര്‍മ്മപ്രധാന ഭാഗങ്ങളായ എഞ്ചിന്‍ റൂം, ഡെറിക്ക് ക്രെയിന്‍ തുടങ്ങിയവയൊന്നും പൊറിഞ്ചുവിനെ വിശ്വസിച്ച് ഏല്പ്പിയ്ക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് തെളിയിയ്ക്കപ്പെട്ട വസ്തുതയാണു. അവിടെയൊന്നും ജോലിയെടുത്ത് പേരെടുക്കണമെന്ന വാശിയും അദ്ദേഹത്തിനില്ല.

വട്ടണാത്രയിലെ ‘മേരിമാത’ വര്‍ക്ക്ഷാപ്പില്‍ അപ്രന്റീസ് ആയി തുടങ്ങി, കപ്പലിലെ സീനിയര്‍ മെക്കാനിക് തസ്തിക വരെ എത്തിനില്ക്കുന്ന തന്റെ ഔദ്യോഗിക ജീവിതത്തില്‍ പൊറിഞ്ചേട്ടനു തികഞ്ഞ ആത്മാഭിമാനവും, എറപ്പായി മാലാഖയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടും ഉണ്ട്.

ഐസ്‌ക്രീം ബൗള്‍ വിത് ഡൈജസ്റ്റിവ് ബിസ്‌കറ്റ്, മെസിലെ ഒരു ഒഴിഞ്ഞ കോണിലേയ്ക്ക് മാറ്റി വെച്ച്, പൊറിഞ്ചേട്ടന്‍ ചീഫ് എഞ്ചിനീയറുടെ ഓഫീസിലേയ്ക്ക്… ഡ്യൂട്ടി ഇസ് ഡ്യൂട്ടി! അതില്‍ അദ്ദേഹത്തിനു വിട്ടുവീഴ്ചയില്ല.

Advertisement

ഇറ്റലിക്കാരനായ ആല്ഫ്രഡോ ലാംബ്രട്ട ആണു ചീഫ് എഞ്ചിനീയര്‍.

ലാപ്‌ടോപും, ഇന്റര്‍നെറ്റും കപ്പലുകളില്‍ എത്തിചേര്‍ന്നിട്ടില്ലാത്ത കാലഘട്ടം!

മേശപ്പുറത്ത് നിരന്നിരിയ്ക്കുന്ന ഫയലുകള്‍ക്കും, ഏതാനും സ്‌പെയര്‍ പാര്‍ട്ടുകള്‍ക്കും ഇടയില്‍ നിന്ന് അദ്ദേഹം തലയുയര്‍ത്തി.

‘ പൊറിഞ്ചു, ക്യാന്‍ ഐ അസൈന്‍ യു എ വെരി ഇമ്പോര്‍ട്ടന്റ് ടാസ്‌ക്, നൗ?’

Advertisement

‘ഉവ്വാ, ഉവ്വാ… അത്ര വല്ല്യേ പണ്യാണെങ്ങെ, വേറെ ആമ്പിള്ളേരൊന്നും ക്രൂ ലിസ്റ്റ്‌ല് ഇല്ലേ ഘഡ്ഡീ?’ എന്നാണു പൊറിഞ്ചേട്ടനു ചോദിയ്ക്കാന്‍ തോന്നിയതെങ്കിലും, പുറത്തു വന്നത് കുറെക്കൂടി മയത്തിലായിരുന്നു.

‘ എനി ടൈം, എനി ജോബ്…. പൊറിഞ്ചു ഓക്കെ, ആല്ഫ്രഡോ. ‘

പൊറിഞ്ചു ഇംഗ്‌ളിഷ് പറയുമ്പോഴുള്ള ഒരു ചേപ്രക്കേട് ഇന്നും, ഇന്നലെയും തുടങ്ങിയതല്ല; പക്ഷെ, ഭാഷ ഏതായാലും പൊറിഞ്ചേട്ടന്‍ ആശയവിനിമയം നടത്തിയിരിയ്ക്കും. പലപ്പോഴും, ഭാഷ അദ്ദേഹത്തിനൊരു ആഡംബരമായിരുന്നു, എന്നതാണു വാസ്തവം.

‘ ഗുഡ്! വി ഡു ഹാവ് എ മൈനര്‍ ബ്‌ളോക്ക് ഇന്‍ ദ സിവേജ് ലൈന്‍ (sewage line), നിയര്‍ സ്റ്റാര്‍ബോര്‍ഡ് സൈഡ് അക്കമൊഡേഷന്‍. വി നീഡ് ടു ഫിക്‌സ് ഇറ്റ് ക്വിക്ക് ലി…’ ചീഫ് എഞ്ചിനീയര്‍ വിശദീകരിച്ചു.
(കപ്പലിന്റെ വലതുഭാഗത്തിനെ starboard side എന്നും, ഇടതുവശത്തിനെ port side എന്നുമാണു സാധാരണയായി വിശേഷിപ്പിയ്ക്കുന്നത്.)

Advertisement

പൊറിഞ്ചേട്ടന്‍ സംഗതി മൊത്തത്തില്‍ ഗണിച്ചെടുത്തു. അദ്ദേഹം വേര്‍ഡ്ടുവേര്‍ഡ് തര്‍ജ്ജമയില്‍ വിശ്വസിയ്ക്കുന്നില്ല കപ്പലില്‍ കിടപ്പുമുറികള്‍ സജ്ജീകരിച്ചിരിയ്ക്കുന്ന നിലയില്‍, വരിവരിയായുള്ള ടോയ്‌ലറ്റുകള്‍ നിറഞ്ഞു കവിയാനൊരുങ്ങുന്നു. സിവേജ് പൈപ്പുകളിലെ തടസ്സം പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ സംഗതി വഷളാകും.

പൊറിഞ്ചേട്ടനു ഇത് വെറും ചീളു കേസ്!

ഇത്തരം ബ്‌ളോക്കുകള്‍ എത്ര കണ്ടിരിയ്ക്കുന്നു? എവിടെയൊക്കെ തടസ്സം വരാമെന്ന് അദ്ദേഹത്തിനു മന:പാഠമാണു.

‘.. ദിസ് ഷിറ്റ് ജോബ്….., ഐ എഞ്ചോയ്….. യു റിലാക്‌സ്, ആല്‌ഫ്രെഡോ!’

Advertisement

ദൗത്യം ഏറ്റെടുത്ത പൊറിഞ്ചേട്ടന്റെ മുഖത്ത് സ്ഥായിയായുള്ള ഭക്തഹനുമാന്‍ ലുക്, ഒന്നുകൂടെ കനത്തു. ടൂള്‍ ബോക്‌സില്‍ കൊള്ളാത്ത പൈപ്പ് റെഞ്ച് വലതു തോളില്‍ ഗദയ്ക്കു പകരം വെച്ച്, പൊറിഞ്ചേട്ടന്‍ അഗ്‌നിപര്‍വ്വതം ലക്ഷ്യമാക്കി നീങ്ങാനൊരുങ്ങി.

‘ ആല്‌ഫ്രെഡോ, യു ലൈക് കോഫി നൗ?’

ഇതാണു പൊറിഞ്ചുവിനെ മറ്റ് ജോലിക്കാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. മരണം നേരില്‍ കാണുമ്പോഴും, സഹജീവിയോടുള്ള പരിഗണന. ബോസിനു കാപ്പി വേണോ എന്നാണു ചോദ്യം.

‘ നോ, താങ്ക്‌സ് പൊറിഞ്ചു! യു മേ പ്‌ളീസ് റഷ് ടു ദ ലൊക്കേഷന്‍!’ ചീഫ് എഞ്ചിനീയര്‍ ഗുരുതരാവസ്ഥ കണക്കിലെടുത്ത്, കോഫി തത്ക്കാലം നിരസിച്ചു.

Advertisement

അരമണിക്കൂറിനകം പൊറിഞ്ചേട്ടന്‍ വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കി, ചീഫ് എഞ്ചിനീയര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.

‘ ആല്‌ഫ്രെഡോ, നൊ മോര്‍ ബ്‌ളോക്ക് നൗ, ഓള്‍ ഷിറ്റ്…. ഈസി ഗോയിംഗ്’

കൈ കഴുകി വൃത്തിയാക്കി, പൊറിഞ്ചേട്ടന്‍ ബോസിനു ബ്‌ളാക്ക് കോഫിയിട്ട് കൊടുക്കാന്‍ മറന്നില്ല. അദ്ദേഹത്തിന്റെ നന്ദിയും സ്വീകരിച്ച്, ക്രൂ മെസ്സിലേയ്ക്ക്……. ഐസ്‌ക്രീം ബൗളിനടുത്തേയ്ക്ക്…… സ്ലോ മോഷനില്‍…..

**********************************************

Advertisement

ഖത്തറിലെ തുറമുഖ പരിശോധനകള്‍ക്ക് ശേഷം കപ്പല്‍ അല്‍ഷഹീന്‍ ഫീല്‍ഡിലേയ്ക്ക് കടന്നു. മേഴ്‌സ്‌ക് (MAERSK OIL) എന്ന കമ്പനിയാണു ഈ എണ്ണപ്പാടത്തെ ഖനനവും, സംസ്‌കരണവും നിയന്ത്രിയ്ക്കുന്നത്. ഇവിടെ കപ്പലിന്റെ ഭീമന്‍ ക്രെയിന്‍ ഉപയോഗിച്ച് ഒരു ഉത്പാദന യൂണിറ്റ് കടലില്‍ സ്ഥാപിയ്ക്കുകയാണു പ്രോജക്ട്.

ഇതൊന്നും പൊറിഞ്ചേട്ടനെ ബാധിയ്ക്കുന്ന പ്രശ്ങ്ങളല്ല. വൈകിട്ട് ആറുമണിയോടെ അദ്ദേഹം ജോലിയൊതുക്കി. കവറോളും, സേഫ്റ്റി ബൂട്‌സും അഴിച്ചു. കവറോള്‍ നേരെ ലോണ്ട്രി ബാഗില്‍ നിക്ഷേപിച്ചു. അടിവസ്ത്രവും, സോക്‌സും സ്വന്തമായി കഴുകുകയാണു പതിവ്. കോമണ്‍ ടോയ്‌ലറ്റിലേയ്ക്ക് ഇറങ്ങിയപ്പോഴാണു, വെയര്‍ഹൗസ്മാന്‍ നാണുവണ്ണന്‍ കുറുകെ ചാടിയത്.

‘ പൊറിഞ്ചൂ, നീ ആ ഹെഡ്‌ഫോണിന്റെ കാര്യം മറന്നില്ലല്ലോ, അല്ലേ?’

വടിവൊത്ത അച്ചടി ഭാഷയേ അണ്ണന്‍ മൊഴിയൂ. അറുപതിന്റെ നിറവിലും ആ മുഖത്ത് നാണം നിഴലിച്ചിരുന്നു.

Advertisement

ഫ്‌ളാഷ് ബാക്ക്……

നാണുവണ്ണന്‍ ഉറങ്ങുന്നത് അപ്പര്‍ ബെര്‍ത്തിലാണു. (കപ്പലുകളില്‍ ബങ്ക് ബെഡ് സംവിധാനമാണെന്ന് വായനക്കാര്‍ക്ക് അറിയാമല്ലോ? ) ഉറക്കത്തിനു മുമ്പ് അണ്ണനു അല്പം എരിവും, പുളിയുമുള്ള സിനിമകള്‍ കാണുന്ന പതിവുണ്ട്. താഴത്തെ ബെഡില്‍ കിടക്കുന്ന റേഡിയോ ഓഫീസര്‍ സുബ്രമണിയ്ക്ക് ഈ പൊട്ടലും, ചീറ്റലും ഇഷ്ടപെടുന്നില്ല. നാണുവണ്ണന്റെ വ്യക്തിസ്വാതന്ത്ര്യത്തില്‍ കൈക്കടത്താന്‍ താല്പര്യമില്ലാത്ത ജെന്റില്‍ മാന്‍ സുബ്രമണി, ഈ പതിവ് നിര്‍ത്തലാക്കാന്‍ ആവശ്യപെട്ടില്ല; എന്നാല്‍, ആ അപസ്വരങ്ങള്‍ തന്റെ ഉറക്കം തടസ്സപ്പെടാന്‍ ഇടവരരുതെന്ന് ശാസിച്ചിട്ടുണ്ട്.

അണ്ണന്‍ പ്രാതല്‍സമയത്ത്, ഈ ധര്‍മ്മസങ്കടം പങ്കുവെച്ചപ്പോള്‍, പൊറിഞ്ചേട്ടനിലെ മനുഷ്യസ്‌നേഹി ഉണര്‍ന്നു.

‘ അണ്ണനു ആ സൗണ്ട് ബൂജ്യത്തിലു വെച്ച് മിന്നിച്ചൂഡേ? പിന്നെന്തൂട്ടാ സുപ്രനു കലിപ്പ്?’

Advertisement

‘ അത് ശരിയാകില്ല, പൊറിഞ്ചൂ. സാമാന്യം ഉച്ചത്തില്‍ ശ്രവിച്ചാലേ ആ വികാരതീവ്രത പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ സാധിയ്ക്കൂ…, നിനക്ക് അത് അറിയാനുള്ള പക്വത ആയിട്ടില്ലാത്തതു കൊണ്ടാണു..’

അണ്ണന്‍ നുണക്കുഴി കാട്ടി ചിരിച്ചു.

അത് ശരിയായിരിയ്ക്കും. സിനിമയിലെ കോമഡി രംഗങ്ങള്‍ കാണുമ്പോള്‍, അത്യാവശ്യം വോള്യത്തില്‍ കേള്‍ക്കാന്‍ തന്നെയാണല്ലോ തനിയ്ക്കും ഇഷ്ടം എന്നു പൊറിഞ്ചേട്ടന്‍ ആലോചിച്ചു. പൊറിഞ്ചുവിന്റെ മുഖത്തെ ആലോചനാഭാവം കണ്ടപ്പോള്‍, നാണുവണ്ണന്‍ ഒരു ഡോസ് കൂട്ടി.

‘ പൊറിഞ്ചൂ, ഈ ചലിയ്ക്കുന്ന ഇരുമ്പുപേടകത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍, എന്റെ നിറയൗവനത്തിന്റെ വെയില്‍ അസ്തമിയ്ക്കുന്നത് നീ കാണുന്നില്ലേ?’

Advertisement

‘ഉവ്വ്, നാണ്വണ്ണാ.. കാണണ്‍ന്റ്. കാണണ്‍ന്റ്.. ഇമ്പ്ക്ക് ശെര്യാക്കാം.’ എന്നു സമ്മതിച്ചുകൊണ്ട് മനസ്സിലോര്‍ത്തു, ‘ ബുഡ്ഡയ്ക്ക് ഈയിടെ സാഹിത്യത്തിന്റെ ചെറ്യേ കൊഴ്പ്പംന്റ്. ചെലപ്പോ പറയണേനൊക്കെ ഭയങ്കര അര്‍ത്ഥാ..’

‘എന്താണു പൊറിഞ്ചൂ നീ വീണ്ടും ആലോചിയ്ക്കുന്നത്?’ നാണുവണ്ണന്റെ ഒരു ഫൈനല്‍ പുഷ്.

‘ സിമ്പ്ള്‍! അണ്ണന്റെ വാക്മാന്റെ ഹെഡ്‌ഫോണ്‍ ഞാന്‍ ഒരു അഞ്ച്അഞ്ചര മീട്ര് നീളത്തിലാക്കി തരാട്ടാ…. ഒരറ്റം ടീവീലു കുത്താ…. ടീവി ടു ചെവി… ഡയറക്ട്… പോരേ?’ പൊറിഞ്ചേട്ടന്‍ എല്ലാ പഴുതുകളും അടച്ച് പരിഹാരം നിര്‍ദ്ദേശിച്ചു.

ഫ്‌ലാഷ് ബാക്ക് അവസാനിയ്ക്കുന്നു……

Advertisement

‘ അണ്ണന്‍ ധൈര്യായ്റ്റ് പൊക്കൊ. കെടക്കണേലും മുമ്പ് സാധ്‌നം മുറീലെത്തിയ്ക്കാംട്ടാ.’

കുളിമുറിയിലേയ്ക്ക് നടക്കുമ്പോള്‍, പൊറിഞ്ചേട്ടന്‍ ഹെഡ്‌ഫോണ്‍ ശരിപ്പെടുത്താനുള്ള പ്‌ളാനിംഗ് തുടങ്ങി.

ഇലക്ട്രീഷ്യന്‍ ഫിലിപ്പൈനിയെ കൊണ്ട് ഹെഡ്‌ഫോണ്‍ നീളം വെയ്പ്പിയ്ക്കണമെങ്കില്‍, അവനു ക്യാമ്പ് ബോസ്സിന്റെ (ഷിപ്പിലെ കലവറസൂക്ഷിപ്പുക്കാരന്‍) കൈയില്‍ നിന്നും മിനിമം രണ്ടു കിലോ ഐസ്‌ക്രീം പൗഡര്‍ സംഘടിപ്പിച്ച് കൊടുക്കേണ്ടി വരും…. ക്യാമ്പ് ബോസ്സിന്റെ വീടുപ്പണി നടക്കുന്നതു കൊണ്ട്, അയാള്‍ക്ക് പ്ലംബിംഗ്/വയറിംഗ് മെറ്റീരിയല്‍ ആവശ്യമുണ്ടെന്ന് സൂചിപ്പിച്ചിരുന്നു….. നാണുവണ്ണനു അത് വെയര്‍ഹൗസില്‍ നിന്നും എടുക്കാവുന്നതേ ഉള്ളൂ.

ചെറിയ ക്‌ളാസ്സില്‍, സാമൂഹ്യപാഠത്തില്‍ പഠിച്ച ബാര്‍ട്ടര്‍ സമ്പ്രദായം ഇപ്പോഴും നിലവിലുള്ളത് കപ്പലുകളില്‍ ആണെന്ന് പൊറിഞ്ചേട്ടനു തോന്നി. എന്തായാലും, ലാഭേഛ്ഛ കൂടാതെ പലരേയും സഹായിയ്ക്കാനാവുന്നല്ലോ എന്ന ചിന്ത അദ്ദേഹത്തിനു ഉന്മേഷം പകര്‍ന്നു.

Advertisement

*************************************************

പിറ്റേന്ന് രാവിലെ പൊറിഞ്ചേട്ടന്‍ ആറു മുട്ടയുടെ ഒരു വൈറ്റ് ഓംലെറ്റും, രണ്ട് നേര്‍ത്ത പാന്‍ കേയ്ക്കും കഴിച്ചെന്ന് വരുത്തി, ഡ്യൂട്ടിയ്‌ക്കെത്തിയപ്പോള്‍ വര്‍ക്ക്‌ഷോപ്പില്‍ ശ്മശാനമൂകത!

തലേന്ന് രാത്രി പോര്‍ട്ട് സൈഡ് അക്കൊമൊഡേഷനിലും ടോയ്‌ലറ്റ് ബ്‌ളോക്ക് ഉണ്ടായത്രേ. അത് ഇതുവരെയും പരിഹരിയ്ക്കാനായിട്ടില്ലെന്ന് മാത്രമല്ല, ക്‌ളൈന്റ് (MAERSK) സേഫ്റ്റി ഓഫീസര്‍ ഈ പ്രശ്‌നം കണ്ടുപിടിച്ച് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുകയുമാണു.

‘ പൊറിഞ്ചു, വി ഹാവ് അ സീരിയസ് പ്രോബ്‌ളം ഇന്‍ പോര്‍ട്ട് സൈഡ് അക്കൊമൊഡേഷന്‍… ടോയ്‌ലെറ്റ്‌സ് ആര്‍ അബൗട് ടു ഓവര്‍ഫ്‌ളോ…’ കാര്യം അവതരിപ്പിച്ച ചീഫ് എഞ്ചിനീയറുടെ മുഖത്ത് പൂച്ചയ്ക്കാരു മണി കെട്ടുമെന്ന ചോദ്യമുണ്ടായിരുന്നു.

Advertisement

പൊറിഞ്ചേട്ടനു ചിരിയാണു വന്നത്. ക്രെയിനാണോ, എഞ്ചിന്‍ റൂമാണോ, പ്രൊപ്പല്ലറാണോ അതോ സിവേജ് സിസ്റ്റമാണോ മുഖ്യമെന്ന് ഇന്ന് തീരുമാനമാകട്ടെ.

‘ ആല്‌ഫ്രെഡോ, യു കൗണ്ട് ഹണ്ട്രെഡ്…ബിഫോര്‍ ഐ ഡിസോള്‍വ് ആള്‍ ഷിറ്റ്…’ പൊറിഞ്ചേട്ടന്‍ ഞൊടിയിടയില്‍ സമരമുഖത്തേയ്ക്കിറങ്ങി.

ചീഫ് എഞ്ചിനീയര്‍ നൂറു വരെ എണ്ണിക്കഴിഞ്ഞു, മൂന്ന് മണിക്കൂറെങ്കിലും കഴിഞ്ഞു കാണും. പൊറിഞ്ചു തിരിച്ചുവന്നില്ല.

MAERSK ജീവനക്കാരുടെ താമസസൗകര്യങ്ങളിലും, സുരക്ഷിതത്വത്തിലും നിര്‍ബന്ധബുദ്ധിയുള്ളവരാണു. പത്തു മണിയ്ക്കകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍, കപ്പല്‍ ഫീല്‍ഡില്‍ നിന്ന് പുറത്താക്കുന്നത് വരെ കാര്യങ്ങള്‍ എത്തിയിരിയ്ക്കുന്നു, എന്നാണു സൂപ്രണ്ട് അറിയിച്ചിട്ടുള്ളത്. അങ്ങനെ സംഭവിച്ചാല്‍, കമ്പനിയ്ക്ക് ഭീമമായ നഷ്ടവും, ചീഫ് എഞ്ചിനിയര്‍ക്ക് മോശപ്പേരും ആണു. അദ്ദേഹം നിരാശയോടെ പ്രതിനിധികളുമായുള്ള മീറ്റിംഗിനു തയ്യാറെടുത്തു.

Advertisement

‘ ആല്‌ഫ്രെഡോ, ദിസ് ഇസ് ബ്‌ളോക്ക് ആഫ്റ്റര്‍ ബ്ലോക്ക്..ഐ ഫെയില്‍ ഫസ്റ്റ് ടൈം ഇന്‍ ലൈഫ്… സോറി, ബോസ്. ‘

ക്ഷീണിച്ച് അവശനായി എത്തിയ പൊറിഞ്ചു സറണ്ടര്‍ ആയി. ചീഫ് എഞ്ചിനിയര്‍ മലയാളം സിനിമകള്‍ കാണാറുണ്ടായിരുന്നെങ്കില്‍ ‘പവനായിയും ശവമായി’ എന്ന് മനസ്സില്‍ തോന്നിയേനെ.

അദ്ദേഹം കുറ്റപ്പെടുത്തിയില്ല. ആ മുഖത്ത് നിരാശ പ്രകടമായിരുന്നെങ്കിലും, പതിവിലും ശാന്തതയുണ്ടായിരുന്നെന്ന് പൊറിഞ്ചേട്ടനു തോന്നി.

‘വാഷ് യുവേര്‍സെല്ഫ് ആന്റ് ലെറ്റ് അസ് ഗൊ ഫോര്‍ ദ മീറ്റിംഗ്..’ വിശദീകരിയ്ക്കാന്‍ സാവകാശമില്ലാത്തതു കൊണ്ട് ആല്‌ഫ്രെഡൊ മെക്കാനിക്കിനെ കൂടെ മീറ്റിംഗിനു കൊണ്ട് പോകാന്‍ തീരുമാനിച്ചു.

Advertisement

കപ്പലിന്റെ ഒന്നാം നമ്പര്‍ കോണ്‍ഫറന്‍സ് റൂം!

വട്ടമേശയുടെ ഒരു വശത്തായി MAERSK ന്റെ’രണ്ട് പ്രതിനിധികളും, സേഫ്റ്റി ഓഫിസറും, മറുവശത്ത് ഷിപ്പിന്റെ സൂപ്രണ്ടും, ചീഫ് എഞ്ചിനീയറും ഇരുന്നു. ഇരുവശത്തും ചേരാത്തവിധം നടുവിലായി യോഗതീരുമാനങ്ങള്‍ എഴുതാന്‍ ഒരു ക്ലാര്‍ക്കും. ക്‌ളാര്‍ക്കിന്റെ അടുത്താണു പൊറിഞ്ചേട്ടന്റെ സീറ്റ്.

സേഫ്റ്റി ഓഫിസര്‍ റിപ്പോര്‍ട്ട് എല്ലവരെയും വായിച്ചുകേള്‍പ്പിച്ചു. കപ്പലിലെ താമസസൗകര്യങ്ങള്‍ മോശമല്ലെങ്കിലും, സിവേജ് സിസ്റ്റം ഇടയ്ക്കിടെ തകരാറിലാകുന്നത് ഗുരുതരമായ ശുചിത്വപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും, ഇത് MAERSKനു അംഗീകരിയ്ക്കാനാവില്ലെന്നും ആയിരുന്നു ചുരുക്കം.

റിപ്പോര്‍ട്ടിനു ശേഷം, ക്‌ളൈന്റ് പ്രതിനിധികളില്‍ പ്രധാനി കപ്പലിന്റെ സൂപ്രണ്ടിനെ നോക്കി.

Advertisement

‘ വില്ലി, വാട്ട് ഡു യു തിങ്ക്? ക്യാന്‍ ദിസ് ബി സോര്‍ട്ടഡ് ഔട്ട്?’

സൂപ്രണ്ട് സാവകാശം ചീഫ് എഞ്ചിനിയറെ നോക്കി. ആല്‌ഫ്രെഡോ വളരെ പതിഞ്ഞ സ്വരത്തില്‍ ചര്‍ച്ച ഇങ്ങനെ ആരംഭിച്ചു.

‘ ജെന്റില്‌മെന്‍, ഐ വുഡ് ലൈക് ടു പ്രൊവൈഡ് യു ഫസ്റ്റ് ഹാന്‍ഡ് ഇന്‍ഫൊര്‍മേഷന്‍… മൈ സിവേജ് ലൈന്‍ സ്‌പെഷ്യലിസ്റ്റ്, പൊറിഞ്ചു വില്‍ എക്‌സ്പ്‌ളൈന്‍ ദി പ്രോബ്‌ളം, ‘ പൊറിഞ്ചേട്ടനെ നോക്കി ചിരിച്ചു കൊണ്ട് ആല്‌ഫ്രെഡോ തുടര്‍ന്നു, ‘… ആന്‍ഡ് പോസിബ്‌ളി, ദ ബെസ്റ്റ് വേ ഫോര്‍വേര്‍ഡ്.’ (മാന്യരെ, ഈ വിഷയത്തിലെ വിദഗ്ദന്‍ പൊറിഞ്ചു സ്ഥിതിഗതികള്‍ വിശദീകരിയ്ക്കുകയും, സാധിയ്ക്കാവുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിയ്ക്കുകയും ചെയ്യും.)

ഇടതുകൈയിലെ തള്ളവിരല്‍ കുഴിനഖം മൂലം വേദനിയ്ക്കുന്നതിനു ഒരു ചെറുനാരങ്ങാപ്രയോഗം നടത്തണം എന്നലോചിച്ചിരിയ്ക്കുകയായിരുന്നു, പൊറിഞ്ചേട്ടന്‍. പൊടുന്നനെ എല്ലാവരും തന്നെ നോക്കുന്നത് കണ്ടപ്പോള്‍ ആല്‌ഫ്രെഡൊ തന്നെ സിംഹകൂട്ടിലേയ്ക്ക് എറിഞ്ഞു കൊടുത്തിരിയ്ക്കുകയാണെന്ന് മനസ്സിലായി. എന്തു പറയണം, എങ്ങനെ പറയണം, അതിന്റെ ഭവിഷ്യത്തുകള്‍ എന്തൊക്കെ എന്നോര്‍ത്തപ്പോള്‍ അദ്ദേഹത്തിനു തല കറങ്ങുന്നതു പോലെ അനുഭവപ്പെട്ടു.

Advertisement

ഇത്തരം ആപത്ഘട്ടങ്ങളില്‍, അപ്പന്റെ ഉപദേശമായിരുന്നു, എന്നും പൊറിഞ്ചേട്ടനു തുണ. ‘ ആന വരും, കുത്തും, ചവിട്ടും, കൊല്ലും… പക്ഷെ, അതിനു നിന്റെ ഒരു രോമം പോലും പിഴുതെടുക്കാന്‍ പറ്റ്വോ, പൊറിഞ്ചൂ?’

ഇല്ല… താങ്ക്‌സ്, അപ്പാ.. പൊറിഞ്ചേട്ടന്‍ മനോധെര്യം വീണ്ടെടുത്തു. എറപ്പായി മാലാഖയ്ക്ക് വെള്ളി കൊണ്ട് ഒരു ആള്രൂപം നേര്‍ന്നു. കവറോളിന്റെ കോളര്‍ ഇമ്രാന്‍ ഖാന്‍ സ്‌റ്റൈലില്‍ നിവര്‍ത്തി വെച്ചു, എണീറ്റ് നിന്നു, ഇരു കൈകളും കൂപ്പി, ഇടത് ഭാഗത്തേയ്ക്ക് തലയ്‌ക്കൊപ്പം ചരിച്ച് കൊണ്ട്, തുടങ്ങി.

‘ സഭയ്ക്ക് വന്ദനം! സിവേജ് പൈപ്പ്‌സ് …. ഒണ്‍ലി വണ്‍ ആന്റ് ഹാഫ് ഇഞ്ച് ഡയാ…. ഷിറ്റ് പീസസ് കമിംഗ് അറ്റ് ടു ഇഞ്ച് ഡയാ… സൊ, ആള്‍വേയ്‌സ് ബ്‌ളോക്ക്…വാട്ട് ടു ഡു?’

‘ വാട്ട്?’

Advertisement

വിചിത്രമായ ആംഗ്യങ്ങളും, മുറി ഇംഗ്‌ളിഷും ക്‌ളൈന്റ് പ്രതിനിധിയെ അമ്പരപ്പിച്ചുവെന്ന് വ്യക്തം.

സിവേജ് പൈപ്പുകള്‍ ഒന്നര ഇഞ്ച് വ്യാസമേ ഉള്ളുവെന്നതും, അതിനേക്കാള്‍ വ്യാസം കൂടിയ വിസര്‍ജ്ജ്യവസ്തുക്കള്‍ കടത്തിവിടാനാകാത്തതാണു ഇടയ്ക്കിടെ തടസ്സമുണ്ടാകാന്‍ കാരണമെന്നാണു പൊറിഞ്ചേട്ടന്റെ വിദഗ്ദാഭിപ്രായം. മലയാളി ക്‌ളാര്‍ക്ക് ഇത് തര്‍ജ്ജമ ചെയ്തു കൊടുത്തു.

MAERSK പ്രതിനിധികള്‍ സ്വരം താഴ്ത്തി കുശുകുശുത്തു.

ഉദ്വേഗഭരിതമായ നിമിഷങ്ങള്‍! പൊറിഞ്ചേട്ടന്റെ ലോജിക് ബോദ്ധ്യപ്പെട്ടിട്ടോ, അതോ അയാളുടെ നിഷ്‌കളങ്കത രസിച്ചിട്ടോ എന്നു വ്യക്തമല്ലെങ്കിലും, അവസാനം അവര്‍ പൊട്ടിചിരിച്ചു. അവരില്‍ പ്രധാനിയ്ക്ക് വീണ്ടും സംശയം.

Advertisement

‘ ഓക്കെ, പൊറിഞ്ചൂ…നൗ, എനി സൊലൂഷന്‍ ടു ദിസ്?’

രണ്ടും കല്പിച്ച് ഒരു ചാവേറിനെ പോലെ നില്ക്കുന്ന പൊറിഞ്ചുവിന്റെ കുറിയ്ക്കു കൊള്ളുന്ന മറുപടി.

‘ എഗൈന്‍, സഭയ്ക്ക് വന്ദനം! ടു സൊലൂഷന്‍സ്..

  1. മെയ്ക്ക് ബിഗ്ഗര്‍ പൈപ്പ്… ഒണ്‍ലി പൊസ്സിബിള്‍… നെക്സ്റ്റ് െ്രെഡ ഡോക്ക് (വ്യാസം കൂടിയ പൈപ്പുകള്‍ ഉപയോഗിയ്ക്കുക. അത് അടുത്ത ഷിപ്പ് റിപ്പയര്‍ സമയത്തേ സാദ്ധ്യമാകൂ.)
  2. സ്‌റ്റോപ്പ് ആള്‍ ചിക്കന്‍, മട്ടണ്‍, ബീഫ് …ഇന്‍ മെസ്സ് (ഷിപ്പിന്റെ മെസ്സില്‍ മാംസാഹാരം ഒഴിവാക്കുന്നത് ഒരു പരിധി വരെ ഈ ബ്ലോക്ക് ഇല്ലാതാക്കാന്‍ സഹായകമാവും.)’

ക്‌ളൈന്റ് രണ്ടാമതൊന്ന് ആലോചിച്ചില്ല.

‘താങ്ക്‌സ് വെരി മച്ച്, പൊറിഞ്ചു,’ അദ്ദേഹം സൂപ്രണ്ടിനു നേരെ തിരിഞ്ഞു കൊണ്ട് തുടര്‍ന്നു.

Advertisement

‘ വി വില്‍ ആള്‍ ഹാവ് ഒണ്‍ലി വെജിറ്റബ്ള്‍സ് ഒണ്‍ബോര്‍ഡ്, ഫ്രം ദിസ് മൊമെന്റ്. ലെറ്റ് അസ് ‘ഗോ ഗ്രീന്‍’, ആസ് പൊറിഞ്ചു കോള്‍ഡ് ഫോര്‍…’

വാല്ക്കഷ്ണം:

തുടര്‍ന്ന് ആ പ്രൊജക്ടില്‍ പച്ചക്കറി മാത്രമെ ഉപയോഗിച്ചിരുന്നുള്ളൂ എന്നും, സിവേജ് ബ്‌ളോക്കുകള്‍ ഇല്ലാതെ വിജയകരമായി ജോലി തീര്‍ത്ത് കപ്പല്‍ അബുദബിയിലേയ്ക്ക് മടങ്ങിയെന്നുമാണു, കഴിഞ്ഞ ക്രിസ്മസ് കാലത്ത് പൊറിഞ്ചേട്ടന്‍ എന്നോട് പറഞ്ഞത്.

ഈ അവധിയിലും എനിയ്ക്ക് വേണ്ടി ഒരു സായാഹ്നം മാറ്റി വെയ്ക്കാമെന്ന് അദ്ദേഹം വാക്കുപറഞ്ഞിട്ടുണ്ട്. പൊറിഞ്ചേട്ടന്റെ കടലിലെ വീരഗാഥകള്‍ എന്തെങ്കിലുമൊന്ന് വീണുകിട്ടുമായിരിയ്ക്കും. ഉപ്പുരസമുള്ള പൊങ്ങച്ചങ്ങളായതു കൊണ്ടാകണം, വട്ടണാത്രയില്‍, ഇവ ‘ഉപ്പന്‍ കഥകള്‍’ എന്നാണറിയപ്പെടുന്നത്.

Advertisement

 225 total views,  1 views today

Advertisement
history16 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment17 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment17 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment17 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment17 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment17 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment18 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment18 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business18 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment19 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment19 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment21 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment7 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment6 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment17 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment21 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured24 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment1 day ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment3 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment4 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment4 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment5 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »