o-RAMADAN-CUTE-570

മാലിന്യ സമരത്തിനിടെ തലശ്ശേരി നഗരസഭയുടെ ലോറി കത്തിച്ച പ്രതികളെ പിടികൂടാന്‍ പിറകെ ഓടിയ പോലീസുകാര്‍ ശരിക്കും ശശിയായി. ഒരു മണിക്കൂറോളം പോലീസിനു മുന്‍പില്‍ നിന്ന പ്രതികളെ പോലീസിനു തൊടാനാവാത്തത് നാണക്കേടായി എന്ന് തന്നെ പറയാം. തോക്കും ലാത്തിയുമായി എത്തിയ പോലിസിനെ കണ്ടു പ്രതികള്‍ കടലില്‍ ചാടുകയായിരുന്നു. തുടര്‍ന്ന് കടല്‍ പാറയില്‍ നിലയുറപ്പിച്ചു. നീന്തലറിയാത്ത ഡി വൈ എസ് പി എസ് ഐയെ നോക്കിയെങ്കിലും എസ് ഐ പിറകോട്ടു മാറി. മറ്റു പോലീസുകാരും തഥൈവ. അവസാനം പ്രതികള്‍ പോലീസുകാര്‍ക്ക് മുന്‍പിലൂടെ കൂളായി ഒരു ബോട്ടില്‍ രക്ഷപ്പെടുന്നത് വീഡിയോയില്‍ കാണാം.

Advertisements
ഇപ്പോള്‍ മുഴുവന്‍ സമയം ബൂലോകത്തില്‍ - അല്ലറ ചിലറ ടെക്, ഹെല്‍ത്ത്, ഫണ്ണി പോസ്റ്റെഴുതി സമയം കളയുന്നു !