പോലീസ് പെട്രോളിംഗ് പഴങ്കഥ ; ഇനി പീഡനം ചെറുക്കാന്‍ ചെറുവിമാനങ്ങള്‍..

183

457986734

യൂബര്‍ ടാക്‌സി പീഡനക്കേസി തുടര്‍ന്ന്‍  സുരക്ഷ ശക്തമാക്കാന്‍ ഡല്‍ഹി പൊലീസ് ആളില്ലാ ചെറു നിരീക്ഷണ വിമാനങ്ങള്‍ (ഡ്രോണ്‍) ഉപയോഗിക്കുന്നു. രാജ്യത്ത് ആദ്യമായാണു നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍   ഉപയോഗിക്കുന്നത്. നഗരത്തിലെ ഇടുങ്ങിയ, വെളിച്ചമില്ലാത്ത റോഡുകളില്‍ നിരീക്ഷണക്കണ്ണുകളുമായി ഇനി ഡ്രോണ്‍ ഉണ്ടാകും.യൂബര്‍ ടാക്‌സി പീഡനം റിപ്പോര്‍ട്ട് ചെയ്ത വടക്കന്‍ ഡല്‍ഹിയില്‍ അടുത്ത മാസം പദ്ധതി തുടങ്ങാനാണ് തീരുമാനം

രാജ്യത്തു പൂര്‍ണമായി രഹസ്യ ക്യാമറാ നിരീക്ഷണമുള്ള ആദ്യ ജില്ലയായി ഇതോടെ വടക്കന്‍ ഡല്‍ഹി മാറും. 200 മീറ്റര്‍ ഉയരത്തിലാകും ഡ്രോണുകള്‍ പറക്കുക. ക്യാമറ ഒപ്പിയെടുക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ ദ്രുതകര്‍മസേനയ്ക്കു ലഭ്യമാക്കാനും പദ്ധതിയുണ്ട്. അനിഷ്ട സംഭവങ്ങള്‍ കണ്ണില്‍പ്പെട്ടാല്‍ നിമിഷനേരം കൊണ്ടു സേനയ്ക്കു സ്ഥലത്തു കുതിച്ചെത്താന്‍ ഇതു സഹായിക്കും.

[ads1]

അതിനിടെ, ഡല്‍ഹിയിലെ യൂബര്‍ ടാക്‌സി മാനഭംഗക്കേസില്‍ പ്രതിയായ ഡ്രൈവര്‍ ശിവകുമാര്‍ യാദവിനെ 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. യാദവിന്റെ ലൈസന്‍സ് യഥാര്‍ഥമോയെന്നു പരിശോധിക്കാതിരുന്ന കമ്പനിക്ക് എതിരെ കേസെടുക്കാത്തതിനെ കോടതി വിമര്‍ശിച്ചു. കേസിലെ നിര്‍ണായക തെളിവായ യാദവിന്റെ ഫോണും മാനഭംഗസമയത്തു ധരിച്ചിരുന്ന വസ്ത്രങ്ങളും പൊലീസ് മഥുരയില്‍ നിന്നു കണ്ടെടുത്തിരുന്നു.