പ്രകൃതി സ്നേഹം മൂത്ത് മരത്തിനെ കല്യാണം കഴിച്ചു ! ചിത്രങ്ങള്‍ കാണാം.

307

01

പ്രകൃതി സ്നേഹം മൂത്ത് പലതും ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു മരത്തെ വിവാഹം കഴിക്കുന്നത്‌ നിങ്ങള്‍ ആദ്യമായിട്ടായിരിക്കും കാണുന്നത്. പെറുവിയന്‍ ആക്ടര്‍ ആയ റിച്ചാര്‍ഡ്‌ ടോറസ് ആണ് തന്റെ പ്രകൃതി സ്നേഹം ലോകത്തെ കാണിക്കുവാന്‍ വേണ്ടി ഒരു വലിയ മരത്തെ തന്നെ കെട്ടിയത്.

ഹോളിവുഡ് താരം ജോണി ഡെപ്പിനെ പോലെയുള്ള ഇദ്ദേഹത്തിന്റെ വിചിത്ര വിവാഹം കാണുവാന്‍ ഒട്ടേറെ പേരായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. സ്ത്രീകള്‍ അടക്കം കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് കാണാമായിരുന്നു. അവസാനം മരത്തിനു ഇദ്ദേഹം ചുടുചുംബനവും നല്‍കി.