ഞാന്‍ വിമതന്‍ ആയി മാറിയത്  sfiക്ക്  വേണ്ടി 4 കൊല്ലം എഞ്ചിനീയറിംഗ് കോളേജില്‍ “വിവ റെബേലിയാ ” മുദ്രാവാക്യം വിളിച്ചത് കൊണ്ട് മാത്രമല്ല,അത് മുഴുവനായി പുറത്ത് ചാടിയത് തൊപ്പി ഇടാറുള്ള ഒരു പയ്യന് കൊന്ത ഇട്ട പെണ്ണിനെ വേളി കഴിക്കാന്‍ പറ്റില്ല എന്നാ സാഹചര്യത്തില്‍ നിന്നാണ്..,

ഞാന്‍ ഇവിടെ  പറയാന്‍ പോകുന്നത് ഒരു വിമതനേതാവിന്റെ  പോരാട്ടകഥ  അല്ല ,ഒരു അനശ്വരപ്രണയകഥയുമല്ല..,മറിച്ച്‌  ഒരു പാവം വിമതന്റെ പ്രണയത്തിന്റെ ക്ലൈമാക്സ്‌ ആണ്…

എന്റെ  തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിലെ 4 വര്‍ഷത്തെ സ്വാതന്ത്ര്യത്തിന്റെയും …

ക്ലൈമാക്സ്‌ രംഗം തലശ്ശേരി ബസ്‌ സ്റ്റാന്റ്

ദിവസം മെയ്‌ 6 ,സമയം 7.10

ഹോസ്റ്റലില്‍ ഉറങ്ങിയത് 3 മണിക്ക്, രാവിലെ 10നു വീട്ടില്‍ പോകണമായിരുന്നു.പഴയ  വിമതനെതാവും ഇപ്പോ യാഥാസ്ഥിക ബൂര്‍ഷ്വാസിയുമായ വാപ്പചിക്ക് ഡോക്ടറെ കാണാന്‍ പോകേണ്ടത് കൊണ്ട് അന്ത്യശാസനം തനിരികുകയാണ്  രാവിലെ 10നു വീടിലെത്താന്‍.”പരീക്ഷയൊക്കെ  തീര്‍ന്നിട്ട് ഒരാഴ്ച ആയല്ലോ?   ഇതെന്താ വീട്ടിലെത്താത്തത്??” എന്നും പറഞ്ഞു  വാളെടുത്തിരുന്നു  ഇന്നലെ ഫോണ്‍ വിളിച്ചപ്പോ..

ജോലിയൊന്നും ഇനിയും ശരിയാവാത്തത് കൊണ്ട് മൂപ്പരുടെ അടുത്ത വിമതന്‍ ആവുന്നത് അന്നത്തിനു മുട്ടുണ്ടാക്കും ,,അത്കൊണ്ട് 10 മണിക്ക് തന്നെ എത്താമെന്ന്  കരുതി..അവളെ വിളിച്ച്  പറഞ്ഞു  7നു സ്റ്റാന്‍ഡില്‍ എത്താന്‍ .

10 മിനിറ്റ് കഴിഞ്ഞിട്ടും അവളെ കാണുന്നില്ല ,ഇനി എന്റെ ഉദ്ദേശം മുന്‍കൂട്ടി  കണ്ടിട്ടാണോ…!!

ഹേയ് ,അവള്‍ സ്വപ്നത്തില്‍ പോലും കരുതില്ല…

കറങ്ങി നോക്കാം എന്ന്  കരുതി,ദാ നില്കുന്നു അവള്‍..

ഉറങ്ങി എഴുന്നെറ്റ് കണ്ണ് പോലും മര്യാദക്ക്  കഴുകിയിട്ടില്ല ,ഏതോ ഒരു അവിഞ്ഞ ചൂരിദാറും  ഇട്ടോണ്ട്  വന്നിരിക്കുന്നു തെണ്ടി..

എന്റെ നോട്ടം  കണ്ടപ്പോ തന്നെ അവള്‍ പറഞ്ഞു”പിന്നേ ,നിന്നെ കാണാന്‍ വരുമ്പോ ഞാന്‍ ഒരുങ്ങി ഇറങ്ങണോ,ഒന്ന് പോടോ ”

ഇവള്‍ ഇങ്ങനെയാ   മനസില്‍ കണ്ടത് അവള്‍ ഒറ്റ അടിക്ക് ഊഹിച് കളയും ..

“റിജു വരൂലേ?”

ഒരല്പം ഹിസ്റററി…റിജു എന്റെ ഫ്രണ്ട് ആണ്,അവന്റെ ഫ്രണ്ട് എന്ന നിലയിലാണ് ഞാന്‍ ഇവളെ ആദ്യം പരിചയപ്പെടുന്നത്,ഞാനും ഇവളും  ഫ്രണ്ട്സ് ആകുമ്പോഴെകും ഇവര്‍ ബെസ്റ്റ് ഫ്രണ്ട്സ് എന്ന സ്റെപ്പ്  കഴിഞ്ഞിരുന്നു .കോളേജ് മൊത്തം ഇവരെ ലവേര്‍സ് എന്ന് വിളിച്ചപ്പോഴും എനിക്കറിയായിരുന്നു,അവര്‍ ഒരിക്കലും അങ്ങനെ ആവില്ലെന്ന്…

കാരണം എനിക്കവരെ അറിയാം,ഒരു പക്ഷെ എന്നെക്കാളും..

k ,”ഉച്ചക്ക് വരുമെന്ന് പറഞ്ഞു,നീ എന്താ ഇന്നലെ കല്യാണത്തിന് വരാത്തിരുന്നെ?”

“ഇന്നലെ ഹോസ്റ്റലില്‍ ട്രിപ്പ്‌ പോയിരുന്നു”

“ഓ ,നിനക്ക് ഹോസ്റ്റല്‍ മതിയല്ലോ,നമ്മളെ ഒന്നും വേണ്ടാളൂ..”

അവള്‍ സംസാരിച്ചു കൊണ്ടേയിരുന്നു,അവളുടെ ഹോസ്റ്റെലിലെ  തലേ ദിവസത്തെ പരിപാടികളെ പറ്റി ,ഇനിയുള്ള ബോറന്‍ ലൈഫിനെ  പറ്റി ..

ഞാന്‍ കളിയാക്കാറുണ്ടായിരുന്നു റേഡിയോ ആണെന്നും പറഞ്ഞ്.,കേള്‍ക്കാന്‍ ഒരാള്‍ ഉണ്ടേല്‍ അവള്‍ എത്ര വേണേലും സംസാരിക്കും..

കുറെ കഴിഞ്ഞ് അവള്‍ പെട്ടെന്ന് നിറുത്തി..,”നീ എന്താ ഞാന്‍ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ?”

ശരിയാണ്,അവളുടെ ഒരു വാക്ക് പോലും മിസ്സ്‌  ചെയ്യാത്ത ഞാന്‍ ഇപ്പൊ പറഞ്ഞതൊന്നും കേട്ടിട്ടില്ല..,

“ഡാ,നിനക്കെന്തോ പറയാനുണ്ടല്ലോ..അത് പറ..

എന്നിട്ട ഞാന്‍ സംസാരിക്കാം ”

അപ്പൊ തോന്നി പറയേണ്ടാന്നു..

പക്ഷെ അവളുടെ കൈ പിടിച്ചു ഞാന്‍ പറഞ്ഞു,” ഈ കോളേജില്‍ നിന്ന്  നീ നല്ല ഓര്‍മകളുമായി പോയാല്‍ മതി..”

“നീ പറടോ ”

“എനിക്ക് കഴിഞ്ഞ 3 വര്‍ഷമായി ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ്”

“എന്നിട്ട്  നീ പറഞ്ഞില്ലല്ലോ  എന്നോടും രിജുവിനോടും”

അവളുടെ കണ്ണില്‍ നോക്കി ഞാന്‍ പറഞ്ഞു”കഷ്ടകാലത്തിനു അത് നീ ആയിരുന്നു”

അവളുടെ കണ്ണില്‍ അന്ന് ഉണ്ടായിരുന്ന വികാരം,അല്ലേല്‍ ഭാവം എന്താണെന്ന് എനിക്ക് ഇത് വരെ മനസിലായിടില്ല…,

അവള്‍ ഒന്നും പറയുന്നില്ല..

എന്റെ ചാന്‍സ് ആണ്

“നീ എന്നോട് കാണിച്ച ഫ്രണ്ട്ഷിപ്പോ കെയറോ കണ്ടിട്ടല്ല എനിക്കിങ്ങനെ തോന്നിയത്,

i dont know why it happened ….

sorry for all”

ഒന്നു മാത്രം ഓര്‍മയുണ്ട്.അവളുടെ കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു..

“ഇനി ഞാന്‍ ഇവിടെ നന്നാല്‍ ആള്‍ക്കാര്‍ ശ്രദ്ധിക്കും, ഞാന്‍ പോയ്കൊട്ടെ”

എനിക്കറിയായിരുന്നു ഇനി അവള്‍ അവിടെ നിന്നാല്‍  പൊട്ടിക്കരഞ്ഞു പോകും എന്ന്..

“k ,all the best”

ഞാന്‍ കൈ നീട്ടി ,അവള്‍ തന്നില്ല കൈ,,

എത്ര പ്രശ്നമുണ്ടായാലും ഞാന്‍ കരയുന്നത് അവള്‍ കണ്ടിട്ടില്ല,ഒരു പക്ഷെ അത് കാണാന്‍ താല്പര്യമില്ലാത്തത് കൊണ്ടാവാം അവള്‍ പതുക്കെ കൈ തന്നു…

എന്നിട്ട്  ഒരു പോക്ക്..

ആ പോയ പോക്ക് ഞാന്‍ ഇപ്പോഴും മനസ്സില്‍ കാണുന്നുണ്ട്..

at that time,she is  the most beautiful woman i ever seen…..

NB: ഇതില്‍ മെയിന്‍ വിഷയം പ്രണയം ആയത് കൊണ്ട് ഒരല്പം പൈങ്കിളി ആയിട്ടുണ്ട്..

സദയം ക്ഷമിക്കുക,ഇപ്പൊ ഞാന്‍ പൂര്‍ണമായും വിമതന്‍ ആണ്..

ഒരു പ്രണയവും എന്നെ ഇനി അലട്ടില്ല,,

You May Also Like

ന്യൂജനറഷന്‍ മിമിക്രി ദരിദ്രരുടെയും,വിരൂപരുടെയും കലയോ?

ഇന്നത്തെ ഏതെങ്കിലും മിമിക്രിയോ, ചാനലുകളിലെ കോമഡി കൊപ്രാട്ടിതരങ്ങള്‍ കാണുന്ന ഏതൊരു മനുഷ്യനും സ്വാഭാവികമായി തോന്നുന്ന ഒരു സംശയമാണ് ഇത്. ആധുനീക മിമിക്രി അഥവാ ന്യൂജനറഷന്‍ മിമിക്രി ദരിദ്രന്‍മാരുടെയും, വിരൂപരുടെയും മാത്രം കലയാണോ എന്ന സംശയം.

പിറന്നാള്‍ സമ്മാനം!

രോഗികളുടെ തിരക്കൊഴിഞ്ഞപ്പോഴാണ് മീര, രാഹുലിന്റെ റൂമിലേക്ക്‌ ചെന്നത്.

കൂട്ടുകാരെ കബളിപ്പിച്ച കൊച്ചു പ്രതികാരമോഹം

കേട്ടോ രാധികേ ,സത്യത്തിൽ ഈ ഗോപൻ മാഷ് അന്ന് അറുത്ത കൈക്ക് ഉപ്പുതേക്കാത്തവൻ ആയത് നന്നായിപ്പോയെന്ന് ഇപ്പൊ തോന്നുന്നു !ഭക്ഷണം കഴിച്ചോണ്ടിരിക്കുന്നതിനിടയിൽ

എൻ്റെ മകൾ അന്ത്യ വിശ്രമം കൊള്ളുന്നത് നിങ്ങൾ തുന്നി തന്ന ഷർട്ടിൽ ആണ്. സുരേഷ് ഗോപിയുടെ വാക്കുകൾ ഓർത്ത് ഇന്ദ്രൻസ്

മലയാളികളുടെ ഇഷ്ടപ്പെട്ട താരമാണ് ഇന്ദ്രൻസ്