Health
പ്രണയം അറിയാന്‍ ബ്ലഡ് ടെസ്റ്റ് !
ഇനി പ്രണയവും ഒരു ബ്ലഡ് ടെസ്റ്റിലൂടെ അറിയാം. കാമുകിയ്ക്ക് കാമുകനോടുള്ള സ്നേഹം , ശരീരത്തിലെ ഒക്സിട്ടോസിന് എന്ന ഹോര്‍മോണ്‍ അളവുകൊണ്ട് മനസ്സിലാക്കാന്‍ കഴിയുമെന്ന് പുതിയ പഠനം കണ്ടെത്തിയിരിക്കുകയാണ് . സാധാരണയായി മുലപ്പാല്‍ കൊടുക്കുന്ന സ്ത്രീകളിലാണ് ഈ ഹോര്‍മോണ്‍ കൂടുതലായി കാണപ്പെടുന്നത് . എന്നാല്‍ പ്രണയ ബന്ധങ്ങള്‍ ഉള്ളവരിലും പുതുതായി കുട്ടികള്‍ ഉണ്ടാകുന്ന രക്ഷിതാക്കളിലും ഈ ഹോര്‍മോണ്‍ കൂടുതലായി കാണും എന്നാണു പുതിയ കണ്ടെത്തല്‍.
നൂറ്റി അറുപത്തി മൂന്നു പേരിലാണ് ഈ പഠനം നടത്തിയത്. അതില്‍ നൂറ്റി ഇരുപതു പേര് പുതുതായി പ്രേമ ബന്ധം ആരംഭിച്ചവരും ബാക്കി ആളുകള്‍ ഒറ്റയ്ക്ക് താമസിക്കുന്നവരും ആയിരുന്നു. കമിതാക്കളില്‍ ഉയര്‍ന്ന അളവില്‍ ഒക്സിട്ടോസിന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഏറ്റവും കൂടുതല്‍ അളവില്‍ ഈ ഹോര്‍മോണ്‍ ഉള്ളവരുടെ സ്നേഹ ബന്ധം കൂടുതല്‍ നാള് നില നില്‍ക്കുമെന്നും ഈ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
By : James Bright
267 total views, 3 views today