1213254649X97mCZ

തലയ്ക്കു മുകളില്‍കത്തിജ്വലിക്കുന്ന സൂര്യന്‍ , അവളുടെ കണ്ണുകള്‍ വരണ്ടു ഉണങ്ങിയിരുന്നൂ ,ചെഞ്ചുണ്ടുകള്‍ വിണ്ടു കീറി , ആ കൊടുംചൂടിലും പ്രതീക്ഷയോടെ അവള്‍ കാത്തിരുന്നൂ പ്രിയതമന്റെ വരവിനായി .ദൃഡപൂര്‍ണ്ണമായ പ്രണയം .സമൂഹം ഇന്ന് കരുതലിന്റെ മറകെട്ടി തിരിചിരിക്കുന്നൂ അവര്‍ക്കിടയില്‍ .

തന്റെ പ്രിയതമയുടെ നെടുവീര്‍പ്പ് അവന്‍ തൊട്ടറിഞ്ഞതുപോലെ,മൈലുകള്‍ക്കപ്പുറത്തുനിന്നും അവന്‍ ലക്ഷ്യത്തിലേക്ക് കുതിച്ചു ,തളര്‍ച്ച അറിയാതെയുള്ള യാത്ര . തീരത്തടുത്തപ്പോള്‍ കൂറ്റന്‍ കരിങ്കല്‍ ഭിത്തികള്‍ അവന്റെ മുന്നില്‍ തലകുനിച്ചു . ഒരു നിമിഷം അവന്‍ കണ്ടൂ വാടി തളര്‍ന്ന പ്രിയതമയെ .

അവന്റെ കണ്ണുകള്‍ നിറഞ്ഞൂ.ആ കണ്ണില്‍ നിന്നും പൊഴിഞ്ഞ അശ്രുബിന്ദുക്കള്‍ അവളുടെ മുഖത്തേക്ക് ഇറ്റുവീണൂ .പെട്ടെന്ന് അവള്‍ കണ്ണ് തുറന്നൂ .വരണ്ടുണങ്ങിയ ആ ചുണ്ടുകളില്‍ പ്രണയസാഫല്യത്തിന്റെ ചെറുചിരി .സന്തോഷം കൊണ്ട് അവന്‍ പൊട്ടിചിരിചൂ ,അവന്റെ ആനന്ദനൃത്തത്തില്‍ അവളും പങ്കുചേര്‍ന്നൂ .അവരുടെ ആനന്ദം പരിധി ലംഘിച്ചുവോ ?

വന്മരങ്ങള്‍ കടപുഴകി ,മണ്‍കുടിലുകള്‍ ഒലിച്ചുപോയി കേരവൃക്ഷങ്ങള്‍ പൊട്ടിപിളര്‍ന്നൂ ..എവിടെ നോക്കിയാലും കൂട്ടകരച്ചില്‍ മാത്രം .കുരുന്നുകളുടെ ദീനരോദനം കേട്ടിട്ടാവണം അവനൊന്നു നിന്നൂ.കുറ്റബോധത്താല്‍ അവന്‍ തലകുനിച്ചു അവളോട് യാത്ര പറഞ്ഞു അവന്‍ വീണ്ടും യാത്ര തുടര്ന്നൂ .ആഴിയുടെ ആഴങ്ങളിലേക്ക് .കണ്ണില്‍ നിന്നും മറയുന്നത് വരെ അവള്‍ ഇമവെട്ടാതെ നോക്കി നിന്നൂ .

ശാന്തമായ അന്തരീക്ഷം ; വിദൂരത്ത് കണ്ണുംനട്ട് അവള്‍ കാത്തിരുന്നൂ അവന്റെ തിരിച്ചു വരവിനായി .അതെ സമയം തകര്‍ന്നടിഞ്ഞ കരിങ്കല്‍ പാളികള്‍ അവളുടെ വശങ്ങളില്‍ വീണ്ടും സുരക്ഷ കവചങ്ങള്‍ തീര്‍ത്തിരുന്നൂ .

You May Also Like

സഹതാപം

കോടതി വിചാരണ കഴിഞ്ഞിറങ്ങുമ്പോള്‍ എന്റെ തണുത്തുറച്ച ഹൃദയം ആര്‍ക്കോ വേണ്ടി തെങ്ങികൊണ്ടിരുന്നു…ഹൃദയം മാത്രം . ചുറ്റിലും കാണികളായി സ്ത്രീകളും പുരുഷന്മാരും . സഹതാപത്തോടെ നോക്കുന്ന ഒരു കണ്ണും ഞാന്‍ കണ്ടില്ല.. കടിച്ചു കീറാന്‍ ഒരുങ്ങി നില്‍ക്കുന്ന ചെന്നായകള്‍.. അവരുടെ സഹതാപത്തിന് ഞാന്‍ അര്‍ഹയല്ല ..

ഉത്സവം

ഇടതു കാലിലെ വൃണത്തില്‍ അയാള്‍ ഒന്ന് കൂടി അടിച്ചൂ. കാലില്‍ തുടങ്ങിയെ ആ വേദന അവന്റെ ശരീരമാസകലം പടര്‍ന്നു, അവന്റെ തല പിളരുന്നത് പോലെ തോന്നി. ഇല്ല ഇനി സഹിക്കാന്‍ വയ്യ പ്രതികരിക്കുക തന്നെ. ദാഹജലം പോലും തരാതെ എത്രെ അമ്പല പറമ്പുകള്‍, എത്ര ഉത്സവ രാവുകള്‍, കൂച്ച്ചു വിലങ്ങിട്ടുള്ള പോരിവേയിലത്തെ നില്‍പ്പ്. ഒരു മോചനം എനിക്ക് വേണം.. തന്റെ തുമ്പിക്കൈ ഉയര്‍ത്തി അവന്‍ ചിന്നം വിളിച്ച്ചുകൊണ്ട് അയല്‍ക്കിട്റ്റ് ഒരു അടി കൊടുത്തു. ദൂരേയ്ക്ക് തെരിച്ച്ചു വീണ അയാളുടെ നെഞ്ചിന്റെ മുകളിലൂടെ തന്നെ അവന്‍ ഓടി.

ഫിലോമിനയുടെ ആ കണ്ണീരിനു അവരെ വഞ്ചിച്ച ഒരുപാട് പേരുടെ താരത്തിളക്കം ഉണ്ടായിരുന്നു

അച്ചാമ്മ ആയി ഫിലോമിന അല്ലാതെ വേറെ ആരെയും പറ്റില്ലെന്നു സിദ്ദീഖ് ലാൽ പറഞ്ഞപ്പോൾ അവരെ തപ്പി ഇറങ്ങിയ പ്രൊഡക്ഷൻ കൺട്രോളർ കാണുന്നത് നീല ടാർപോളിൻ കൊണ്ട് മൂടിയ

പര്‍വ്വതാരോഹണം എത്രമാത്രം ഭയാനകമാണ്; ശ്വാസമടക്കിപ്പിടിച്ച് കാണേണ്ട വീഡിയോ !

അത്രയും ടെന്‍ഷന്‍ നമ്മുടെയെല്ലാം മനസ്സില്‍ കയറ്റി വെച്ചാണ് ഈ യുവതി മലകയറ്റം പഠിക്കുന്നത്. ഒന്ന് അടി തെറ്റിയാല്‍, ഒന്ന് പിടി വിട്ടാല്‍ കാലങ്ങളോളം കിടപ്പിലാവുന്ന അവസ്ഥയായിരിക്കും ഫലം.