fbpx
Connect with us

പ്രണയഗര്‍ഭം

Published

on

ഉണ്ണുന്ന ചോറില്‍ കല്ല്‌ കടിച്ചാലുള്ള അവസ്ഥയാണ് മൊബൈല്‍ ബെല്ലടിച്ചപ്പോള്‍ എനിക്ക് തോന്നിയത്.വരച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിനരികില്‍ നിന്നും പെയിന്ണ്ടും ബ്രഷും മാറ്റിയൊതുക്കി മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ സ്ക്രീനില്‍ സന്തോഷ്‌ നിന്ന് ഇളിക്കുന്നു…എടുത്തു..

“ഹലോ സന്തോഷ്‌ എന്താടാ?”

“എടാ നീ ഇപ്പോള്‍ എവിടാ?” അവന്‍റെ പരിഭ്രമിച്ച സ്വരം.

“എടാ ഞാനിപ്പോള്‍ ടൌണിലാണ്..ഒരു വര്‍ക്ക്‌ ചെയ്തു കൊണ്ടിരിക്കുകയാ…”

എന്‍റെ മറുപടി കേട്ട് അവനൊന്നു മൂളി…

Advertisement

“നിന്നോട് എനിക്ക് നേരിട്ടൊരു കാര്യം പറയാനുണ്ട്…നേരില്‍ കണ്ടിട്ട് പറയാം..”

എന്നെ ആകാംക്ഷയുടെ മുള്‍മുനത്തുമ്പില്‍ പൊക്കി കയറ്റി നിര്‍ത്തിയിട്ടു ആ പഹയന്‍ ഫോണ്‍ കട്ട് ചെയ്തു കളഞ്ഞു. പിന്നീട് എനിക്ക് ഇരുക്കപ്പൊറുതി മുട്ടി.ബ്രഷ് കൈയിലെടുക്കാന്‍ തോന്നിയില്ല…രണ്ടു മൂന്നു വട്ടം മുറിയിലൂടെ തലങ്ങും വിലങ്ങും നടന്നു..ഇതാണ് ഇവന്മ്മാരുടെ ഒരു കാര്യം ..എനിക്കാണെങ്കില്‍ ഒരു കാര്യത്തിന്‍റെ ഒരു തുമ്പ് കേട്ടാല്‍ മുഴുവന്‍ കേള്‍ക്കാതെ അന്ന് ഉറക്കം വരില്ല…(അതറിഞ്ഞു കൊണ്ടാണോ ആ നാറി എന്നെ വിളിച്ചത്?) ഞാനിപ്പോള്‍ എന്തിനു ടെന്‍ഷന്‍ അടിക്കണം.കാര്യമറിഞ്ഞാല്‍പോരെ?..പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടില്ലല്ലോ എന്നോര്‍ത്ത് (മിസ്സഡടിച്ചു മാത്രം പരിചയമുള്ള) അവനെ തിരിച്ചു വിളിച്ചു.

“ടാ എന്താടാ സംഭവം..നേരിട്ട് തന്നെ പറയണംന്ന് വെയ്ക്കണ്ട…ഇപ്പോള്‍ തന്നെ നീ പറഞ്ഞോ”..

“എടാ എന്‍റെ കൂടെ വര്‍ക്ക്‌ ചെയ്യുന്ന ആ ഗിരീശനില്ലെ …അവനെ പോലീസ് പൊക്കി…?

Advertisement

“ങേഹെ!!!!” ട്വിസ്റ്റ്‌… ട്വിസ്റ്റ്‌… ട്വിസ്റ്റ്‌…

“എന്തിനു,എവിടെ,എപ്പോള്‍,എങ്ങനെ????” ഒരു ചോദ്യത്തിന് ഒരായിരം ചോദ്യങ്ങള്‍ നിറച്ച് ഒറ്റ ശ്വാസത്തില്‍ ഞാന്‍ ചോദിച്ചു..

“ഗര്‍ഭം!!!!!!!!!!!!”

“ഗര്‍ഭമോ ആര്‍ക്ക് അവനോ?”

Advertisement

“ഛെ അവനല്ല…ഒരു പെണ്ണിന്.”

“അതിനു അവനെയെന്തിനു പോലീസ് പൊക്കണം…അവര്‍ക്കെന്താ വട്ടുണ്ടോ?”

“ഒരു പെണ്ണിനെ ഗര്‍ഭിണിയാക്കുക… അമ്പത് പവന്‍ സ്വര്‍ണ്ണത്തിന്‍റെ മോഷണ ശ്രമം….ഇതാണ് അവന്‍റെ മേലുള്ള കുറ്റങ്ങള്‍…”

കാര്യകാരണ സഹിതം അവന്‍ വിസ്തരിച്ചു….

Advertisement

സംഭവിച്ചത് ഇതാണ്…കമ്പ്യൂട്ടര്‍ സെന്‍റെറില്‍ പഠിക്കാന്‍ വന്ന ഒരു പെണ്ണുമായി അവിടുത്തെ പ്രായപൂര്‍ത്തിയാകാത്ത (വിവാഹ പ്രായം ഇരുപത്തൊന്ന്. അതാണ്‌ ഞാന്‍ സത്യമായിട്ടും ഉദ്ദേശിച്ചത്) ജോലിക്കാരന്‍ ഗിരീശന്‍ പ്രേമത്തിലായി….ആദ്യം നോട്ടം…രണ്ടാവട്ടം മൊബൈലില്‍ ചാറ്റിങ്ങും സംസാരവും…മൂന്നാംവട്ടം സിനിമതിയ്യറ്റെറും പാര്‍ക്കുമായി പറന്നു നടക്കുന്നതിനിടയ്ക്ക് അവള്‍ക്കു ഗര്‍ഭം ഉണ്ടായത് എങ്ങനെയെന്നു ഈശ്വരനും അവനും മാത്രമേ അറിയൂ…

ആദ്യം അവരൊന്നു ഞെട്ടി.(എന്‍റെ കളരിപരമ്പരദൈവങ്ങളെ!!!!!!!!!) പിന്നെ പരിചയമുള്ള നഴ്സിന്‍റെ കൈയും കാലും പിടിച്ചാണ് ആദ്യത്തെ അബോര്‍ഷന്‍ ശുഭ മുഹൂര്‍ത്തത്തില്‍ മംഗളകരമായി നടത്തിയത്…പക്ഷെ രണ്ടാമതും അബദ്ധം പറ്റുമെന്ന് അവര്‍ രണ്ടു പേരും വിചാരിച്ചില്ലെന്നു തോന്നുന്നു(എവിടെയോ എന്തോ സംഭവിച്ചു!!!)

ഓരോ മാസം കൂടുന്തോറും അവളുടെ വയറിനും അവന്‍റെ മനസ്സിനും ഭാരം കൂടിക്കൂടിക്കൊണ്ടിരുന്നു… രണ്ടും ഒളിപ്പിക്കാന്‍ പറ്റില്ലെന്നു ഉറപ്പായതോടെ ഒളിച്ചോടാന്‍ പദ്ധതിയിട്ടു.ഒരു മാരത്തോണ്‍ ഓട്ടം….ഭാവി മരുമകന്(അതേത് കോന്തനോ?) അച്ഛന്‍ വാങ്ങി വെച്ച അമ്പത് പവന്‍റെ (916) സ്വര്‍ണം അവള്‍ ഗിരീശനെ ഏല്‍പ്പിച്ചു..ഒരാഴ്ചക്ക് ശേഷം നാട് വിടാന്‍ (അല്ലെങ്കില്‍ നാട്ടുകാര് വിടില്ല..) തീരുമാനിച്ചു..സംഗതികളിങ്ങനെ ജോറായി നടക്കുന്നതിനിടയിലാണ് മകളുടെ വയറും അമ്പത് പവന്‍റെ സ്വര്‍ണ്ണ തിരോധാനവും അമ്മയുടെ ശ്രദ്ധയില്‍ പെട്ടത്…

തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ടുകള്‍ അവളുടെ മുഖത്തിരുന്നു പൊട്ടിയപ്പോള്‍ സത്യം പറയാതിരിക്കാനായില്ല….തന്‍റെ ഗിരീസേട്ടനെപ്പറ്റി…

Advertisement

“പോലീസ് സ്റ്റേഷന്‍റെ മുന്നില്‍ കമ്പ്യൂട്ടര്‍ സെന്‍റെര്‍ ആയത് കാരണം സിവില്‍ ഡ്രസ്സിലാണ് അവര്‍ വന്നത്…കൈയ്യോടെ പൊക്കിക്കൊണ്ട് പോവുകയും ചെയ്തു..” സന്തോഷ്‌ പറയുകയാണ്‌…

“വേറാരും കണ്ടില്ലേ” എന്ന എന്‍റെ ചോദ്യത്തിന് അവന്‍റെ മറുപടി ഒരു പുച്ഛച്ചിരിയായിരുന്നു…

“പോലീസിനെ കണ്ടു അതാരെന്നു ചോദിച്ചപ്പോള്‍ ആ നാറിയുടെ മറുപടി എന്താണെന്നോ…അവന്‍റെ അമ്മാവനാണെത്രേ!!!!!!!!

തുഫൂ…” അവന്‍ കാറിത്തുപ്പി… “പക്ഷേ അവന്‍റെ മുഖത്തു ജീവിതത്തില്‍ ഇന്ന് വരെ കാണാത്ത ഭയം കണ്ടു…” അവന്‍ പറഞ്ഞു നിര്‍ത്തി…..

Advertisement

ഞാന്‍ മൊബൈല്‍ ഓഫ്‌ ചെയ്തു..യാന്ത്രികമായി ബ്രഷ് കൈയ്യിലെടുത്ത് ക്യാന്‍വാസില്‍ ചായം തേച്ചു പിടിപ്പിക്കുമ്പോള്‍ ഓര്‍ക്കുകയായിരുന്നു…പരിശുദ്ധിയും നിഷ്കളങ്കതയും നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറയുടെ പ്രണയങ്ങളെപ്പറ്റി…   കമിതാക്കളെപ്പറ്റി….

 

 395 total views,  4 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
history46 mins ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment58 mins ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment1 hour ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment1 hour ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment2 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment2 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment2 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment3 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business3 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment3 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment4 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment5 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment58 mins ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment6 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured8 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment8 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment1 day ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment1 day ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »