Share The Article

അങ്ങനെ ഒരു വലെന്റയിന്‍സ് ദിനം കൂടി കടന്നു പോയി. മനസ്സില്‍ പ്രണയം കാത്തു സൂക്ഷിക്കുന്നവര്‍ക്ക് വേണ്ടി ഒരു ദിനം. പ്രണയത്തിന്റെ ഉത്സവം ആണ് വലെന്റയിന്‍സ് ദിനം. ഇന്ത്യയില്‍ വേലയും കൂലിയും ഇല്ലാത്ത ചില തെമ്മാടി രാഷ്ട്രീയ പാര്‍ടികള്‍ തങ്ങളുടെ രാഷ്ട്രീയ അസ്ഥിത്വം വെളിപെടുത്തുന്ന ഒരു ദിനം കൂടി ആണ് ഇത്. ഭാരതീയ സംസ്കാരത്തിന്റെ കാലാള്‍പടയായ ഇവര്‍ സംസ്കാരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി, സ്ത്രീപുരുഷന്മാരെ എവിടെ ഒരുമിച്ചു കണ്ടാലും ചവിട്ടിയും, തല്ലിയും ചെകിട്ടതടിച്ചും മുതുകില്‍ തൊഴിച്ചും ആഘോഷിക്കും. നല്ല സംസ്കാരം എന്ത് എന്ന് ദ്രിശ്യമാധ്യമങ്ങളിലൂടെ രാഷ്ട്രം കണ്ടു പഠിക്കും. സിതയുടെയും അഹല്യയുടെയും പാര്‍വതിയുടെയും പാതിവൃത്യത്തെ പറ്റി കവല പ്രസംഗം നടത്തി ഹൈന്ദവസംസ്കാരത്തിന്റെ മേന്മകളെ പറ്റി രാഷ്ട്രത്തെ ഉത്ബോധിപിക്കും. എന്നിട്ട് വീട്ടില്‍ പോയി മൊബൈലിലും ലാപ് ടോപ്പിലും സൂക്ഷിചിടുള്ള പതിനാറു വയസ്സുള്ള പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കണ്ടു യുവജനത എങ്ങനെയാണ് വഴിതെറ്റുന്നത് എന്ന് വിലയിരുത്തും. വേണമെങ്കില്‍ ജനാതിപത്യത്തിന്റെ ശ്രീകോവില്‍ ആയ നിയമസഭയില്‍ പോയി ഇരുന്നും വിലയിരുത്തും. അതാണ്‌ സംസ്കാരത്തോടുള്ള കൂറ്.

സ്ത്രീയും പുരുഷനും തമ്മില്‍ പ്രണയിക്കുന്നത്‌ ഭാരതീയ സംസ്കാരത്തിന് എതിരാണ്. അപ്പോള്‍ പിന്നെ സ്ത്രീയും സ്ത്രീയും തമ്മില്‍ പ്രണയിക്കുന്ന ഒരു സിനിമ പണ്ട് ദീപ മേഹ്ത എന്ന സ്ത്രീ പടച്ചു വിട്ടപ്പോള്‍ ഇതേ സദാചാര കമ്മിട്ടികാരുടെ സാംസ്കാരിക ഇടപെടല്‍ മൂലം നിര്‍ത്തിവേക്കേണ്ടി വന്നു. അത് പ്രദര്‍ശിപിച്ച തിയേറ്ററില്‍ ഇനി ഭക്തകുചേല മാത്രമേ പ്രദര്ശിപ്പികാവൂ എന്ന ഒത്തുതീര്‍പ്പും ആയി. ചുരുക്കി പറഞ്ഞാല്‍ പ്രണയം നമുക്ക് നിഷിദ്ധം ആണ്. ആരും പ്രണയിക്കാന്‍ പാടില്ല. വേറെ എന്തെല്ലാം രസമുള്ള കാര്യങ്ങള്‍ ഉണ്ട് ഹൈന്ദവ ജനതയ്ക്ക് നേരം പോകാന്‍.. അടുത്ത് പള്ളി ഉണ്ടെങ്കില്‍ അവിടെ ചെന്ന് അലമ്പ് ഉണ്ടാക്കാം. പറ്റുമെങ്കില്‍ അതൊന്നു അടിച്ചു തകര്‍ക്കാം. ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്ന ചിത്രകാരന്മാര്‍ ഉണ്ടെങ്കില്‍ അവരുടെ ചിത്ര പ്രദര്‍ശനം അലങ്കൊലപെടുത്താം. ചിത്രങ്ങള്‍ വലിച്ചു കീറാം. വര്‍ഗീയ ലഹളകള്‍ സംഘടിപിച്ചു കായിക അധ്വാനത്തില്‍ ഏര്‍പ്പെടാം. സ്ത്രീകളെയും കുട്ടികളെയും റോഡില്‍ ഇട്ടു തല്ലാം, ഗര്‍ഭിണികളുടെ ഗര്‍ഭപാത്രം വെട്ടി പൊളിച്ചു ഭ്രൂണത്തെ റോഡില്‍ എറിയാം. ലവ് ജിഹാദ്, ലവ് ജിഹാദ് എന്ന് ഉറക്കെ കൂവി വിളിച്ചു ആളുകളെ പരിഭ്രാന്തരാക്കം. ഇതൊന്നും അല്ലെങ്കില്‍ കാക്കി ജട്ടിയും ഇട്ടു കുറിവടിയും പിടിച്ചു കവലയില്‍ പോയി നിന്ന് കോപ്രായം കാണിക്കാം. അങ്ങനെ നാടിനു പ്രയോജനം ഉള്ള എന്തെല്ലാം ചെയ്യാം. അല്ലാതെ പാശ്ചാത്യ സംസ്കാരത്തിന്റെ വൃത്തികെട്ട വശങ്ങള്‍ നമ്മള്‍ എന്തിനു പകര്‍ത്തണം. പഞ്ച പണ്ടാവന്മാരെ പോലെ, ഇന്ദ്ര ദേവനെ പോലെ, ശ്രീ കൃഷ്ണ ഭഗവാനെ പോലെ സ്ത്രീ എന്ന് കേട്ടാല്‍ നമുക്കും മുഖം തിരിച്ചു കളയാം. പ്രണയം എന്ന് കേട്ടാല്‍ കാര്‍ക്കിച്ചു തുപ്പാം. ഈ വാലെന്റയിന്‍സ് ദിനവും നമുക്ക് ബഹിഷ്കരിക്കാം.

അടികുറിപ്പ്: ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളുടെയും ഏറ്റവും അടിസ്ഥാനപരമായ ആവശ്യം പ്രത്യുല്പാദനം ആണ്. എല്ലാത്തിന്റെയും നിലപില്‍പിന്റെ ഉദ്ദേശം തന്നെ പ്രത്യുല്‍പാധന പ്രക്രിയ തുടരുക എന്നതാണ്. പൂക്കള്‍ വിരിയുന്നതും, പക്ഷികള്‍ പാടുന്നതും, മയില്‍ നൃത്തം വെക്കുന്നതും എല്ലാം അതിനു വേണ്ടി തന്നെ. ആത്മ ബോധം ഉള്ള മനുഷ്യനില്‍ ഈ വികാരം കുറച്ചു കൂടി ഉദാത്തമായ പ്രണയം എന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നു. എല്ലാ മനുഷ്യന്റെയും ഹൃദയത്തിന്റെ ആഴങ്ങളില്‍ ഇറങ്ങി ചെന്നാല്‍ കാണുന്ന വികാരം ഇത് തന്നെ.

പ്രണയം ഇല്ലാത്തവന്‍ മനുഷ്യനെ അല്ല. മനുഷ്യന്റെ എല്ലാ സര്‍ഗാത്മകതയുടെയും ചാലക ശക്തി പ്രണയം തന്നെ ആണ്. പ്രണയം ഇല്ലാത്തവന് സര്‍ഗ ശേഷിയും ഇല്ല. പ്രണയത്തെ പരിപോഷിപ്പിക്കുന്ന ജീവ ശക്തി ലൈങ്കികത തന്നെ ആണ്. ആരോഗ്യകരമായ ലൈങ്കികതയിലൂടെ മാത്രമേ ആരോഗ്യകരമായ ശാരീരികവും മാനസികവും ആയ അവസ്ഥ രൂപപ്പെടുകയുള്ളൂ. അതിലൂടെ മാത്രമേ ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങള്‍ രൂപപ്പെടുകയുള്ളൂ.

എന്നാല്‍ സംസ്കാരം എന്ന പേരില്‍ മനുഷ്യന്‍ പടച്ചു വിട്ടതൊക്കെയും ലൈങ്കികതയുടെ അടിച്ചമര്‍ത്തല്‍ മാത്രം ആണ്. വികലമായ ഈ ലൈങ്കിക അടിച്ചമര്‍ത്തല്‍ മനുഷ്യനെ കൊണ്ടെത്തിക്കുന്നത് അപകടകരമായ അവസ്ഥയില്‍ ആണ്. അടിച്ചമര്‍ത്തപെട്ട ലൈങ്കികതയില്‍ നിന്നാണ്, വെറുപ്പും വിദ്വേഷവും യുദ്ധവും ഉണ്ടാകുന്നത്. ഈ ലോകം ഹിംസാത്മകം ആയി നിലനിക്കുനുണ്ടെങ്കില്‍ അതിനു കാരണം മതങ്ങള്‍ അടിചേല്‍പ്പിക്കുന്ന വികലമായ സദാചാര സങ്കല്പങ്ങളും അതിലൂടെ മനുഷ്യന്‍ എത്തി നില്‍കുന്ന ലൈങ്കിക ദാരിദ്ര്യം എന്ന അവസ്ഥയും ആണ്. ലൈന്കികതയെ മതങ്ങള്‍ ഇത്രകണ്ട് വെറുക്കുന്നതിനു കാരണവും മറ്റൊന്നല്ല.

മതങ്ങള്‍ക്ക് വേണ്ടത് മനോരോഗികളെ ആണ്. മതങ്ങള്‍ സൃഷ്ടിക്കുന്നതും ഇത്തരം ആളുകളെ ആണ്. ലൈങ്കികത പാപം ആണെന്ന് മനുഷ്യന്റെ ഉപബോധ മനസ്സിനെ പഠിപ്പിച്ചതും മതങ്ങള്‍ ആണ്. ഇതുവഴി മനുഷ്യന്‍ ഒരിക്കലും പാപബോധത്തില്‍ നിന്നും മുക്തനാകില്ല എന്ന് മതങ്ങള്‍ക്ക് അറിയാം. പാപ ബോധം ഉള്ള മനുഷ്യന്‍ എപ്പോഴും മതങ്ങളെയും അതിന്റെ സ്ഥാപനങ്ങളെയും ആശ്രയിച്ചു നിലനില്‍ക്കാന്‍ നിര്‍ബന്ധിതന്‍ ആകും. ഇതാണ് അവരുടെ വിപണന തന്ത്രം. ആധുനിക മാനേജ്‌മന്റ്‌ ഗുരുക്കന്മാര്‍ ജന്മം എടുക്കുന്നതിനും എത്രയോ യുഗങ്ങള്‍ക്കു മുന്‍പ് ഗുഹാമുഖങ്ങളില്‍ ഇരുന്നു പ്രാകൃത മനുഷ്യന്‍ കണ്ടെത്തിയ വിപണന തന്ത്രം!