പ്രണയമില്ലാത്ത പ്രണയം…(കഥ)
”ഉഷേ…ബദറുല്‍ മുനീറും, ഹുസനുല്‍ ജമാലും പരസ്പരം പ്രണയിച്ചവരാണ്..
അവര്ക്കൊന്നിക്കാനായില്ല.. മുനീര്‍ കരഞ്ഞു മരിച്ചു..അതറിഞ്ഞു ഹൃദയം
പൊട്ടി അവളും മരിച്ചു..”
ഒന്നു നിര്‍ത്തി ജോസ് തുടര്‍ന്നു..
543 total views, 3 views today

”ഉഷേ…ബദറുല്‍ മുനീറും, ഹുസനുല്‍ ജമാലും പരസ്പരം പ്രണയിച്ചവരാണ്..
അവര്ക്കൊന്നിക്കാനായില്ല.. മുനീര്‍ കരഞ്ഞു മരിച്ചു..അതറിഞ്ഞു ഹൃദയം
പൊട്ടി അവളും മരിച്ചു..”
ഒന്നു നിര്‍ത്തി ജോസ് തുടര്‍ന്നു..
”പരീക്കുട്ടിയും, കറുത്തമ്മയുടെയും പ്രണയ കാവ്യം ”ചെമ്മീന്‍” എത്ര തവണ
ഞാന്‍ കണ്ടെന്നോ..! അവരും മരണത്തിലാണ് ഒന്നിച്ചത്..യഥാര്‍ത്ഥ
പ്രണയിതാക്കളെ ഒന്നിച്ചു മരിക്കൂ…നമ്മളും അങ്ങനെ തന്നെ..”
”എല്ലാം ജോസ് പറയും പോലെ.. എനിക്ക് ജോസ് ഇല്ലാതെ
ജീവിക്കാനാവില്ല…അതിനു മുന്‍പ് നമുക്ക് ഒന്നാകണം…”
തേങ്ങിക്കൊണ്ട് അവള് പറഞ്ഞു..
”വേണ്ട ഉഷേ.. നീ കന്യകയായി തന്നെ ദൈവത്തെ നമുക്ക് കണ്ടു മുട്ടാം”
അവനവളെ കരഞ്ഞു കൊണ്ട് കെട്ടിപ്പിടിച്ചു..
പ്രണയം എന്തെന്ന് അവരറിഞ്ഞു..
പിന്നെ ഒരു മരത്തില്‍ ആ ദിവ്യ പ്രണയങ്ങള്‍ ഇളകിയാടി..
**********************
”കണ്ടോ, ഒന്നിച്ചു മരിക്കണമെങ്കില്‍ ഉഷയും ജോസും എത്രമാത്രം
സ്നേഹിച്ചിരിക്കണം..!”
പത്ര വാര്‍ത്ത കാണിച്ചു അരുണ്‍ പറഞ്ഞു… അത് കേട്ട് ഒന്നും മിണ്ടാതെ രമ്യ
നിന്നു..
”ഇവിടൊരാള്‍ക്ക് വലുത് വീട്ടുകാരും, ഭാവിയുമാ… അതോ ജാതിയോ?”
”അരുണിന്റെ ജാതിയല്ല എന്റെ പ്രശ്നം.. നിനക്ക് വയസ്സ് 20, എനിക്ക് 18…
നിന്നോടൊപ്പം എവിടേയ്ക്ക് ഇറങ്ങി വരാനാണ് നീ പറയുന്നത്..?
തെരുവിലെക്കോ..? ഒരു ജോലി പോലുമില്ലാതെ നമ്മളെങ്ങിനെ ജീവിക്കും..?
പാട്ടും പാടി നടക്കാന്‍, സിനിമയല്ല ജീവിതം.. ഈ സ്നേഹമൊന്നും രണ്ടു
ദിവസം പട്ടിണി കിടക്കുമ്പോ കാണില്ല…പിന്നെ പരസ്പരം പഴി ചാരും,
മടുക്കും.. ”
” ഓ.. നീ അത്രടം വരെ ചിന്തിച്ചു തുടങ്ങിയോ…? ഇനി ഇത് മുന്നോട്ട് പോവില്ല..
നമുക്ക് പിരിയാം”
അവള് ഒന്നും മിണ്ടിയില്ല.. ആ മൗനം അവനു ഷോക്കായി..
”ഇതാ നിന്റെ ഫോട്ടോസ്.. പേടിക്കേണ്ട, നമ്മള് ചെയ്തതൊന്നും ഞാന്‍
മൊബൈലില്‍ പിടിച്ചിട്ടില്ല ..നീ ഫ്രഷ് അല്ലെന്നു പറഞ്ഞു കല്യാണം മുടക്കാനും
ഞാന്‍ വരില്ല… ബൈ…”
അവന് തിരിഞ്ഞു നോക്കാതെ നടന്നു…എങ്കിലും പ്രണയം ചെറുതായി അവനെ
നോക്കിക്കൊണ്ടിരുന്നു..
****************
”അന്ന് ഞാന്‍ ഒരുപാട് കരഞ്ഞു സുബൈര്‍ക്കാ..”
”കരയും..അരുണ്‍…..,.. കരയണമല്ലോ.. അതല്ലേ പ്രണയം..”
സുബൈര്‍ പറഞ്ഞു…
ഇരുവരും ദുബായില്‍ ഒരു കമ്പനിയില്‍ ഡ്യൂട്ടിയിലാണ്.. സുബൈറിന് പ്രായം
നാല്‍പ്പതു കഴിഞ്ഞു… ഓവര്‍ ടൈം ജോലിയിലാണ് കക്ഷി…
”മോനെ അരുണേ.. നമ്മളെക്കാള്‍ പ്രാക്റ്റിക്കലായി ചിന്തിക്കുന്നവരാ
സ്ത്രീകള്‍……,.. ആ കുട്ടി നിന്നെ ചതിച്ചതല്ല… സാഹചര്യം.. അങ്ങനെ കരുതിയാ
മതി.. ഒരു പക്ഷെ അന്നങ്ങനെ പിരിഞ്ഞത് കൊണ്ടാവാം അരുണ്‍ ഇപ്പോഴും
അവളെ സ്നേഹിക്കുന്നത്…ഓര്‍മിച്ചു വിഷമിക്കുന്നത്..! പക്ഷെ
ഇനിയവളെ തേടി പോകരുത്.. കാരണം, ഈ വേദനയാണ് പ്രണയം.. അത്
പിന്നെ ഇല്ലാതാകും..”
അരുണ്‍ ശ്രദ്ധിച്ചു… സുബൈര്‍ തുടര്‍ന്നു..
” നിനക്കറിയോ, സ്നേഹം.. അതിങ്ങനെ മാറി വരും…ഞാന്‍ ഒരുപാട്
സ്നേഹിച്ച എന്റെ ആദ്യ ഭാര്യ മരിച്ചപ്പോ ഇനിയാരും വേണ്ടെന്നു
കരുതിയതാ.. അപ്പോഴാണ് രേഖയെ കാണുന്നത്… സ്വന്തം അച്ഛന്
വരെ ഉപദ്രവിക്കാന്‍ നോക്കിയ അമ്മയില്ലാത്ത, പാവം പെണ്‍കുട്ടി…
‘കല്യാണം കഴിച്ചെന്നെ രക്ഷിക്കാമോ” എന്ന അവളുടെ ചോദ്യം വളരെ
മടിച്ചാണ് ഞാന്‍ സ്വീകരിച്ചത്..പക്ഷെ അവളുടെ സ്നേഹത്തില്‍ എന്റെ ആദ്യ
പെണ്ണിനെ ഞാനിപ്പോ മറന്നു.. ..രേഖ ഇന്ന് സമീറ ആണ്.. മുസ്ലിമാവാന്‍
അവളാണ് നിര്‍ബന്ധം പിടിച്ചത്.. ഇന്നവളും എന്നോടൊപ്പം
ഗള്‍ഫിലുണ്ട്.. എന്നെക്കാള്‍ ഭക്തയാണ് അവള് ..അവളിനി സുഖം മാത്രം അറിയട്ടെ…ആ കണ്ണുകള്‍ ഇനി നിറയരുത്.. അതിനാണ് ഞാനിങ്ങനെ ചത്തുപണിയെടുക്കുന്നത്….ഞാന്‍ മരിച്ചാലും എന്റെ സമീറയും,മക്കളും വഴിയാധാരമാവരുത്…”
അരുണ്‍ അത് കേട്ട് സന്തോഷിച്ചു…
”അരുണ്‍ നീയും വിവാഹം കഴിക്കണം… ഒരു പക്ഷെ ആ പെണ്ണായിരിക്കും
നിന്റെ യഥാര്‍ത്ഥ പ്രണയിനി..”
അരുണ്‍ പുഞ്ചിരിച്ചു…ഒരു പുതിയ പ്രണയം കാത്ത്.. എന്നിട്ടും രമ്യ അവനെ
വേദനിപ്പിച്ചു കൊണ്ടിരുന്നു..
*********************
ബിരിയാണിയുടെ ഏമ്പക്കം വിട്ടു, എ. സി. യുടെ തണുപ്പില്‍ രേഖ എന്ന സമീറ എന്ന മതഭക്ത കിടന്നു.. മൊബൈല്‍ ഫോണ്‍ എടുത്തു..
” എന്താ സമീറ.. സുബൈര്‍ ഇല്ലേ..?”
” ഇല്ല ..ജോയ് .. ഇന്നും ഓവര്‍ ടൈം ജോലിയാ..പണം എന്ന ഒറ്റ വിചാരമല്ലേ മൂപ്പര്‍ക്കുള്ളൂ… സ്നേഹമില്ലാത്ത മനുഷ്യന്…!”
”നിന്നെ സ്നേഹിക്കാന്‍ ഞാനില്ലേ… എന്റെ മുത്തെ.. ചക്കരെ.. താമരേ….നിന്റെ പിള്ളേരൊക്കെ ഉറങ്ങിയോ..?”
”ഉറങ്ങി..”
” അത് നന്നായി…. ”
അതും പറഞ്ഞു ജോയ് തന്റെ മറ്റു മൊബൈലുകള്‍ നിശബ്ധമാക്കി.. അതിലേക്കും ഒരു പാട് മിസ്ഡു കോളുകള്‍ വരുന്നുണ്ടായിരുന്നു..
” ജോയ്ച്ചാ.. ജോയിച്ചന്‍ വേണ്ടി ഞാന്‍ ക്രിസ്ത്യാനിയാകാനും തയ്യാറാണ്..”
” എനിക്കറിയാം സമീറ….നമ്മുടെ പ്രണയം അത്ര ദിവ്യമാണ്… എന്നാല്‍
തുടങ്ങാം..?”
”ഉം..”
” ഏതാ ഡ്രസ്സ്..?”
” നൈറ്റി..”
” ഞാനത് മെല്ലെ ഊരിയെടുക്കുകയാണ്… പിന്നെ നിന്റെ കാലിലൂടെ….”
ഫോണിലൂടെ ”ദിവ്യ പ്രണയം” തിളച്ചു മറിഞ്ഞു കൊണ്ടിരുന്നു.. സമീറയുടെ
ഷെല്‍ഫില്‍ ഹിന്ദു, മുസ്ലിം മത ഗ്രന്ഥങ്ങള്‍ക്ക് ശേഷം ഒരു ബൈബിളും
വെക്കപ്പെട്ടു…ആ ഷെല്‍ഫില്‍ പ്രണയം മാത്രം കണ്ടില്ല..
******************
സമീറയുടെ മകന് വലുതായപ്പോള്‍ അവന്റെ ഗേള്‍ ഫ്രണ്ട് ചോദിച്ചു
” ഈ പ്രണയം എന്ന് വെച്ചാല്‍ എന്താടാ ?”
” അത്.. മക്കളെ ഉപേക്ഷിച്ചു ചെറുപ്പക്കാരനോടൊപ്പം ഒളിച്ചോടുന്നതും പിന്നെ
തെണ്ടി നടന്നു അവസാനം തിരികെ വരുന്നതുമായ എന്തോ ഒന്നാണ്… ”
”അതൊന്നുമല്ല റീന.. ഞാന്‍ പറയാം…” രാഹുല്‍ ഇടയ്ക്ക് കയറി..
”ഈ പ്രണയം എന്ന് വെച്ചാ ഞാന്‍ കേട്ടത് അത് രണ്ടു പേര്‍ക്ക് തോന്നുന്ന ഒരു
വികാരം എന്നാണ്…..ഒരു തരം സുഖമുള്ള വേദന.. മരണം വരെ ഉണ്ടാകും
എന്നൊക്കെയാ കേട്ടത്…”
”എന്നാലും രണ്ടു പേര് മാത്രമായാല്‍ എന്തൊരു ബോര് ആയിരിക്കും..?
അല്ലെ..?”
റീന ചോദിച്ചു..
”പിന്നല്ലാതെ… എന്നും ഒരേ ആള്ക്കാര്….,..! ഒരു വ്യത്യസ്തത വേണ്ടേ… മാറി…
മാറി.. അതല്ലേ രസം.. അതാവണം പ്രണയം..!”
അവര്‍ പ്രണയത്തെ പറ്റി സംസാരിച്ചു കൊണ്ടേ ഇരുന്നു.. പിന്നെ മൂവരും ഒരു
ഹോട്ടലില്‍ മുറിയെടുത്തു..
പിന്നീടും റീന പ്രണയത്തെ പറ്റി ചോദിച്ചു ..അത് വേറൊരുത്തനോടായിരുന്നു..
അവനും ഹോട്ടലില്‍ മുറിയെടുത്തു..
*********************
പ്രണയ കഥ എഴുതാനിരുന്ന എഴുത്തുകാരന് ഇതെല്ലാം കണ്ടു വട്ടായി..
പ്രണയ മഹത്വം എഴുതാന്‍ അയാള്‍ പേന നോക്കി..
ആ പഴയ പേന കാണാനില്ല…!
അയാള്‍ പുതിയ ഒരു പേന വാങ്ങിച്ചു.. ഒരു മോഡേണ്‍ പേന..
പക്ഷെ അത് വെച്ചെഴുതിയപ്പോള്, വന്നത് ഇങ്ങനെ..
” പ്രണയം , ദിവ്യം, മഹാത്ഭുതം
എനിക്കും കിട്ടണം ഒന്നിനെ പലതിനെ…”‘
544 total views, 4 views today
