fbpx
Connect with us

പ്രണയോപഹാരം

അയ്യാള്‍ ,
അതെ അങ്ങനെ മാത്രമേ ഞാന്‍ അയ്യാളെ സംബോധന ചെയ്യുന്നുള്ളൂ. പേരറിയാഞ്ഞിട്ടല്ല. പക്ഷെ ഒരു പേര് , ഒരൊറ്റ പേര് അതയ്യാള്‍ക്ക് വേണ്ട . ലോകത്തിലെ സകല മനുഷ്യരുടേയും പേരുകളുണ്ട് അയ്യാള്‍ക്കെന്നു കൂട്ടിക്കൊള്ളൂ .
ഇത് വായിക്കുന്നവര്‍ക്ക് ഒരു അവകാശം കൂടി ഞാന്‍ നല്‍കുന്നുണ്ട് . അവരവരുടെ സ്വന്തം പേര് , അതുമല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പേര് അതയ്യാള്‍ക്ക് നല്‍കാം .

 117 total views

Published

on

അയ്യാള്‍ ,
അതെ അങ്ങനെ മാത്രമേ ഞാന്‍ അയ്യാളെ സംബോധന ചെയ്യുന്നുള്ളൂ. പേരറിയാഞ്ഞിട്ടല്ല. പക്ഷെ ഒരു പേര് , ഒരൊറ്റ പേര് അതയ്യാള്‍ക്ക് വേണ്ട . ലോകത്തിലെ സകല മനുഷ്യരുടേയും പേരുകളുണ്ട് അയ്യാള്‍ക്കെന്നു കൂട്ടിക്കൊള്ളൂ .
ഇത് വായിക്കുന്നവര്‍ക്ക് ഒരു അവകാശം കൂടി ഞാന്‍ നല്‍കുന്നുണ്ട് . അവരവരുടെ സ്വന്തം പേര് , അതുമല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട പേര് അതയ്യാള്‍ക്ക് നല്‍കാം .
നഗരത്തിലെ ഒരു ചേരി പ്രദേശത്താണ് അയാള്‍ താമസിക്കുന്നത് . ഭിക്ഷക്കാരും ചവറു പെറുക്കികളും മുതല്‍ ഒരു നേരത്തെ അന്നത്തിനു വേണ്ടി മടിക്കുത്തഴിക്കുന്ന പെണ്ണുങ്ങളും , മാംസ കച്ചവടം തൊഴിലാക്കിയ തെരുവ് വേശ്യകളും വരെ തിങ്ങി പാര്‍ക്കുന്ന ഒരു ചേരി .
ചേരി എന്ന വാക്കിനു സമൂഹം കല്‍പ്പിച്ചു നല്‍കിയിട്ടുള്ള അര്‍ഥങ്ങള്‍ ഇങ്ങനെയാണല്ലോ . ഇതൊക്കെയാണെങ്കിലും നല്ലവരായിരുന്നു ആ ചേരിയിലെ ആളുകള്‍ .
അവിടെയാണ് അയാള്‍ താമസിക്കുന്നത് .
ഒറ്റക്കല്ല കൂടെ അയാളുടെ ഭാര്യയും ഉണ്ട് .അയ്യാള്‍ സ്നേഹിക്കുന്ന , അയ്യാളുടെ സ്നേഹം മാത്രം ആഗ്രഹിക്കുന്ന അയ്യാളുടെ ഭാര്യ . ആ ഒറ്റ മുറി കുടിലില്‍ ഒരു കട്ടിലില്‍ ശരീരം തളര്‍ന്നു കിടക്കുന്ന അയ്യാളുടെ ഭാര്യ . ഉത്തരത്തിലെ ഓല കീറിനിടയിലൂടെ ആകാശം നോക്കി അവള്‍ അങ്ങനെ കിടക്കും .
തന്റെ ഭര്‍ത്താവിന്റെ കാലൊച്ചക്കായി.
പണ്ട് തൊട്ടേ ചവറു പെറുക്കുക എന്നുള്ളതായിരുന്നു അയാളുടെ ജോലി . അയാളുടെ അച്ഛനും ഒരു ചവറു പെറുക്കി ആയിരുന്നു . അച്ഛന്‍ മരിച്ചപ്പോള്‍ അയ്യാള്‍ക്കും ആ ജോലി പിന്‍ തുടരേണ്ടി വന്നു .ഒരു ജന്മാവകാശം പോലെ
അതിനിടയില്‍ നഗരത്തിലെ ഏതോ അഴുക്കു ചാലില്‍ വെച്ചാണ് അയാള്‍ ആ പെണ്‍കുട്ടിയെ ഒപ്പം കൂട്ടുന്നത്‌. പിന്നീട് എപ്പോഴോ അവള്‍ അയ്യാളുടെ ഭാര്യയായി . അത് എന്നാണെന്നോ എപ്പോഴാണെന്നോ ഇപ്പോള്‍ ചോദിച്ചാല്‍ അയ്യാള്‍ കൈമലര്‍ത്തും . ജീവിതത്തിന്റെ യഥാര്‍ത്ഥ സുഖം അറിഞ്ഞത് എന്നാണോ അന്ന് മുതല്‍ അവള്‍ തന്നോടൊപ്പം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാനാണ് അയ്യാള്‍ക്കിഷ്ടം. അരവയര്‍ നിറച്ചു ഉണ്ണാന്‍ വകയില്ലാത്ത ആ കാലത്തും സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു അവരുടേത് . അക്കാലത്തും അവര്‍ ഒരുമിച്ചായിരുന്നു ചവറു പെറുക്കാന്‍ പോയിരുന്നത് .
ഒരിക്കല്‍ ചവറു പെറുക്കാന്‍ പോയ അവളെ ഏതോ വാഹനം ഇടിച്ചിടുകയായിരുന്നു . ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും ശരീരത്തിന്റെ ചലന ശേഷി നഷ്ടപ്പെട്ടിരുന്നു .
പിന്നീട് ഒരിക്കലും ചവറു പെറുക്കാന്‍ അയ്യാള്‍ ആ തെരുവിലേക്ക് പോയിട്ടില്ല .

ഇന്ന് നഗരത്തിലെ ഒരു പാര്‍ക്കിലെ തൂപ്പുകാരന്‍ ആണയ്യാള്‍. ദിവസവും നിരവധി ആളുകള്‍ വന്നു പോകുന്ന മനോഹരമായ ഒരു പാര്‍ക്ക്. എല്ലാ ദിവസവും രാവിലെ അയ്യാള്‍ പാര്‍ക്കിലേക്ക് പോകും . തലേ ദിവസം അവിടെ വന്നു പോയവര്‍ ഉപേക്ഷിക്കുന്ന ചവറുകള്‍ അയ്യാള്‍ തൂത്തു കൂട്ടും . മാസാവസാനം ഒരു ചെറിയ തുക കോര്‍പ്പറേഷന്‍കാര്‍ അയ്യാള്‍ക്ക് നല്‍കും . അതും വാങ്ങി ഭാര്യക്കുള്ള മരുന്നുമായി അയ്യാള്‍ വീട്ടിലേക്കു മടങ്ങും.
പിന്നീട് ഭാര്യയുമായി ചിലവഴിക്കുന്ന ആ നിമിഷങ്ങള്‍. അവളെ കുളിപ്പിക്കുന്നതും , വസ്ത്രങ്ങള്‍ ഇടീപ്പിക്കുന്നതും , മരുന്ന് കൊടുക്കുന്നതും എല്ലാം അയ്യാളാണ്. അത് മാത്രമായിരുന്നു അയ്യാളുടെ ലോകം .
ഒരിക്കല്‍ പാര്‍ക്ക് വൃത്തിയാക്കുമ്പോള്‍ ഒരു വിശ്രമ ബെഞ്ചില്‍ നിന്നും അയാള്‍ക്കൊരു വാടിയ പനിനീര്‍ പൂവ് കിട്ടി . ഒരൂ ചുവന്ന പനിനീര്‍ പൂവ് .
തലേ ദിവസം ഈ ബെഞ്ചില്‍ ഏതെങ്കിലും കമിതാക്കള്‍ കണ്ടു മുട്ടിയിരിക്കാം . ഒന്നുകില്‍ കാമുകന്‍ കാമുകിക്ക് അല്ലെങ്കില്‍ കാമുകി കാമുകന് സമ്മാനിച്ചതായിരിക്കാം ഈ പൂവ് .
ആ പനിനീര്‍ പൂവ് കയ്യിലെടുത്തു അയാള്‍ പുറത്തേക്കോടി അയ്യാളുടെ ഭാര്യയുടെ അടുത്തേക്ക് . അവളുടെ അടുത്തെത്തി പ്രണയപൂര്‍വ്വം ആ പൂവ് അയ്യാള്‍ അവള്‍ക്കു സമ്മാനിച്ചു.
പിന്നീടുള്ള ഓരോ പ്രഭാതങ്ങളിലും ഇത് തന്നെ സംഭവിച്ചു . ആ ബെഞ്ചില്‍ നിന്നു കിട്ടുന്ന ഓരോ പൂക്കളും അയാള്‍ അടുത്ത നിമിഷം തന്റെ ഭാര്യക്ക്‌ സമ്മാനിച്ചിരുന്നു .
അയാളുടെ ഭാര്യയുടെ കണ്ണുകളില്‍ അപ്പോഴൊക്കെ പ്രണയത്തിന്റെ നിലാവ് ഉദിക്കുമായിരുന്നു . ആ നിലാവില്‍ അയാള്‍ മുങ്ങി കുളിക്കുമായിരുന്നു
ഒരിക്കല്‍ പോലും ആ പ്രണയികള്‍ ആരാണെന്നു അറിയാന്‍ അയാള്‍ ശ്രമിച്ചില്ല .
സുന്ദരമായ പ്രണയത്തില്‍ അലിഞ്ഞിരിക്കുന്ന ആ പ്രണയികള്‍ അവര്‍ കൈ മാറുന്ന ആ പ്രണയോപഹാരം തന്റെ ജീവിതത്തിലും സന്തോഷത്തിന്റെ അലയൊലികള്‍ തീര്‍ക്കുന്നത് അയാള്‍ അറിഞ്ഞു .

ഒരു ദിവസം ,
ആ പ്രണയോപഹാരത്തിന്റെ ബാക്കിപത്രം ഏറ്റു വാങ്ങാന്‍ പാര്‍ക്കില്‍ എത്തിയ അയ്യാള്‍ക്ക് ആ പൂക്കള്‍ കാണാന്‍ കഴിഞ്ഞില്ല . അവിടെയുള്ള മുഴുവന്‍ ബെഞ്ചുകളിലും അയ്യാള്‍ ആ പൂക്കള്‍ക്കായി അലഞ്ഞു . പക്ഷെ അത് അവിടെയെങ്ങും ഉണ്ടായിരുന്നില്ല . നിരാശനായി വീട്ടിലേക്കു മടങ്ങിയ അയ്യാള്‍ പെട്ടെന്ന് ഒരു കാഴ്ച കണ്ടു . ചേരിയുടെ അടുത്തുള്ള ആ റെയില്‍വേ ട്രാക്കില്‍ ചതഞ്ഞരഞ്ഞ നിലയില്‍ ഒരു പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും ശവ ശരീരം . അതൊരു കാമുകനും, കാമുകിയും ആയിരുന്നുവെന്നു ആള്‍ക്കൂട്ടത്തില്‍ നിന്നും അയാള്‍ വേദനയോടെ മനസ്സിലാക്കുന്നു .
ഉള്ളില്‍ എരിയുന്ന വേദനയോടെ അയാള്‍ തിരിഞ്ഞു നടന്നു , താന്‍ കൊണ്ട് വരുന്ന ആ പ്രണയോപഹാരത്തിനായി കൊതിയോടെ കാത്തിരിക്കുന്ന ഭാര്യയുടെ അടുത്തേക്ക് ……………

 118 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
history16 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment16 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment16 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment16 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment17 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment17 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment17 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment17 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business18 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment18 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment19 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment20 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment7 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment6 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment16 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment21 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured23 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment23 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment3 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment4 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment4 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment5 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »