പ്രതിഫലത്തിന്റെ കാര്യത്തില്‍ ഈ നായികമാര്‍ സൂപ്പര്‍ സ്റ്റാറുകള്‍ !

  410

  new

  മലയാളത്തിലെന്നല്ല എല്ലാ സിനിമാ ഇന്റസ്ട്രിയിലും നായികമാരുടെ പ്രതിഫലം നായകനെ അപേക്ഷിച്ച് കുറവാണ്. എങ്കിലും വളരെ കുറവൊന്നുമല്ല. നയന്‍താര, മഞ്ജു വാര്യരര്‍, അമല പോള്‍, ലക്ഷ്മി മേനോന്‍, മീര ജാസ്മിന്‍, പ്രിയാമണി, കാവ്യ മാധവന്‍ തുടങ്ങിയവരാണ് മലയാളത്തില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിമാരുടെ നിരയില്‍ മുന്നില്‍.

  ലക്ഷ്മി റായി

  അണ്ണന്‍ തമ്പി ക്രിസ്റ്റന്‍ ബ്രദേഴ്‌സ്, ഇവിടം സ്വര്‍ഗമാണ് എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷമാണ് മലയാളത്തില്‍ റായ് ലക്ഷിയ്ക്ക് ഡിമാന്റ് കൂടിയത്. തമിഴകത്ത് കാഞ്ചന എന്ന ചിത്രം ഹിറ്റായതോടെ താരം പ്രതിഫലവും കൂട്ടി. 10 മുതല്‍ 20 ലക്ഷം വരെയാണ് റായി ലക്ഷ്മിയുടെ പ്രതിഫലം

  ചാര്‍മി കൗര്‍

  ജയസൂര്യയ്‌ക്കൊപ്പം കാട്ടു ചെമ്പകം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ചാര്‍മി മലയാള സിനിമയില്‍ എത്തിയത്. പിന്നീട് താപ്പാന എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പവും ആഗതന്‍ എന്ന ചിത്രത്തില്‍ ദിലീപിനൊപ്പവും ചാര്‍മി വേഷമിട്ടു. അതോടെ 10 മുതല്‍ 25 ലക്ഷം വരെയാണ് ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ ചാര്‍മി വാങ്ങുന്ന പ്രതിഫലം

  സംവൃത സുനില്‍

  വിവാഹം കഴിഞ്ഞു പോകുന്നതുവരെ മലയാളത്തില്‍ ഡിമാന്റുള്ള നായികമാരില്‍ ഒരാളായിരുന്നു സംവൃതയും. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ താരങ്ങള്‍ക്കുമൊപ്പം സംവൃത വേഷമിട്ടിട്ടുണ്ട്. അയാളും ഞാനും തമ്മില്‍, ഡയമണ്ട് നക്ലൈസ്, കോക്ടെയില്‍ എന്നീ ചിത്രങ്ങളൊക്കെ ചെയ്യുമ്പോഴേക്കും 12 ലക്ഷം രൂപയായിരുന്നു സംവൃതയുടെ പ്രതിഫലം

  രമ്യ നമ്പീശന്‍

  നായിക എന്ന നിലയിലും ഗായിക എന്ന തിലയിലും മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെ മികച്ച അഭിപ്രായമാണ് രമ്യയെ കുറിച്ച്. അല്പം ഗ്ലാമറസായി മേക്കോവര്‍ നടത്തിയതോടെ രമ്യയ്ക്ക് അവസരങ്ങളും വന്നുതുടങ്ങി. മലയാള സിനിമയില്‍ 12 ലക്ഷമാണ് രമ്യ വാങ്ങുന്നത്. മറ്റ് ഇന്റസ്ട്രികളില്‍ ഇതിനേക്കാള്‍ കൂടുതലാണെന്നാണ് കേള്‍ക്കുന്നത്.

  റിമ കല്ലിങ്കല്‍

  മലയാളത്തിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ആക്ടറസ് എന്നാണ് റിമയ്ക്കുള്ള വിശേഷണം. ഋതു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ റിമ വിവാഹ ശേഷം അഭിനയിച്ച ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകള്‍. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റാണി പദ്മിനി എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. കരിയറില്‍ ഒത്തിരി ഹിറ്റുകള്‍ സ്വന്തമാക്കി റിമ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ വാങ്ങുന്ന പ്രതിഫലം 12 മുതല്‍ 15 ലക്ഷം വരെയാണ്.

  ഭാവന

  തെന്നിന്ത്യയിലെ സുന്ദരികളായ നടിമാരില്‍ ഒരാളായ ഭാവനയ്ക്ക് ഏത് വേഷവും ഇണങ്ങും. തമിഴിലും മലയാളത്തിലും ഒത്തിരി ഹിറ്റുകള്‍ നേടിയ ഭാവന ഇപ്പോള്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങുന്നത് 10 മുതല്‍ 25 ലക്ഷം രൂപ വരെയാണ്.

  നിത്യ മോനോന്‍

  ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ നിത്യ മേനോന്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമകളില്‍ മുന്‍നിര നായികമാരില്‍ ഒരാളാണ്. കാഞ്ചന, ഓകെ കണ്‍മണി എന്നീ ചിത്രങ്ങളിലെ അഭിനയം താരത്തിന് ഒത്തിരി പ്രശംസകള്‍ നേടിക്കൊടുത്തു. മലയാളത്തില്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ നിത്യ വാങ്ങുന്നത് 15 ലക്ഷം മുതല്‍ 25 ലക്ഷം രൂപവരെയാണ്.

  കാവ്യ മാധവന്‍

  ബാലതാരമായി എത്തിയ കാവ്യ മാധവന്‍ ഇപ്പോള്‍ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ്. മലയാളം വിട്ട് മറ്റൊരു ഇന്റസ്ട്രിയെ കുറിച്ച് ചിന്തിക്കാത്ത കാവ്യ ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത് 17 മുതല്‍ 25 ലക്ഷം രൂപ വരെയാണ്.

  പ്രിയാമണി

  പാലക്കാടുകാരിയായ പ്രിയാമണി ഇപ്പോള്‍ മലയാളത്തിന് പുറമെ തെലുങ്കിലും കന്നടയിലും തമിഴിലും അറിയപ്പെടുന്ന നടിയാണ്. ചെന്നൈ എക്‌സപ്രസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു. പരുത്തിവീരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയ പ്രിയാമണി ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നതിന് വാങ്ങുന്നത് 20 മുതല്‍ 25 ലക്ഷം വരെയാണ്.

  മീര ജാസ്മിന്‍

  തെന്നിന്ത്യയില്‍ ഏറ്റവും ഡിമാന്റുള്ള നടിമാരില്‍ ഒരാളായിരുന്നു മീര ജാസ്മിനും. നിരവധി സ്ത്രീപക്ഷ ചിത്രങ്ങളിലും വേഷമിട്ട മീര ഒത്തിരി പുരസ്‌കാരങ്ങളും നേടി. 25 ലക്ഷം മുതല്‍ മുപ്പത് ലക്ഷം വരെയാണ് മീരയുടെ പ്രതിഫലം. എന്നാല്‍ നടിയിപ്പോള്‍ വളരെ സെലക്ടീവാണ്.

  അമല പോള്‍

  ലാല്‍ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ അമല പോള്‍ വളരെ പെട്ടന്നാണ് തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയായി മാറിയത്. മൈന എന്ന ചിത്രത്തിലൂടെ തമിഴകത്ത് അമലയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നു. സംവിധായകന്‍ എഎല്‍ വിജയ് യുമായുള്ള വിവാഹ ശേഷവും അഭിനയം തുടരുന്ന അമല ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത് മുപ്പത് ലക്ഷം മുതല്‍ ഒരു കോടിവരെയാണ്.

  നയന്‍താര

  തെന്നിന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായികമാരില്‍ മുന്നിലാണ് നയന്‍താര. തമിഴിലും തെലുങ്കിലും അഭിനയിക്കാന്‍ ഒരു കോടിമുതല്‍ ഒന്നരക്കോടിവരെയാണ് ഈ തിരുവല്ലക്കാരിയുടെ പ്രതിഫലം. എന്നാല്‍ മലയാളത്തില്‍ 35 ലക്ഷം മുതല്‍ ഒരു കോടിവരെയാണത്രെ താരത്തിന്റെ പ്രതിഫലം

  മഞ്ജു വാര്യര്‍

  തിരിച്ചുവരവില്‍ ഏറ്റവും ഡിമാന്റുള്ള നടിയാണ് മഞ്ജു വാര്യര്‍. അതുകൊണ്ട് തന്നെ പ്രതിഫലവും താരം ഉയര്‍ത്തി. ഒത്തിരി സ്ഥാപനങ്ങളുടെ ബ്രാന്റ് അംബാസഡര്‍ കൂടെയായ മഞ്ജു ഒരു ചിത്രത്തിന് ആവശ്യപ്പെടുന്നത് 50 ലക്ഷം രൂപയാണത്രെ.