പ്രതീഷ് വിശ്വനാഥിന്റെ സ്ഥാനത്ത് ഒരു മുസ്‌ലിം പേരുകാരൻ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു ഇപ്പോഴത്തെ സ്ഥിതി?

116

Sreeja Neyyattinkara എഴുതുന്നു 

ഇതെത്രാമത്തെ തവണയാണ് ഹിന്ദുത്വ വാദി ഹിന്ദു സേനാ നേതാവ് പ്രതീഷ് വിശ്വനാഥ്‌ കേരളത്തിൽ കലാപാഹ്വാനം നടത്തുന്നത്? വർഗീയ വിഷം വമിപ്പിക്കുന്ന വാക് പ്രയോഗങ്ങൾ നടത്തുന്നത്? പ്രതീഷ് വിശ്വനാഥിന്റെ സ്ഥാനത്ത് ഒരു മുസ്‌ലിം പേരുകാരൻ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു ഇപ്പോഴത്തെ സ്ഥിതി? എത്ര റെയ്ഡുകൾ ഇതിനോടകം നടന്നിട്ടുണ്ടാകുമായിരുന്നു? എന്തൊക്കെ കഥകൾ ഇതിനോടകം പ്രചരിക്കുമായിരുന്നു? മുസ്ലീങ്ങളുടെ വീട്ടിലെ ഇഷ്‌ടിക വരെ മാരകായുധങ്ങളുടെ കണക്കിൽ പെടുമായിരുന്നില്ലേ? അയാൾ എപ്പോഴേ ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലിലാകുമായിരുന്നു .? എന്ന് മാത്രമല്ല മുസ്‌ലിം സമുദായം മുഴുവൻ പഴികേൾക്കേണ്ടി വരുമായിരുന്നില്ലേ? ഇവിടത്തെ പൊതുബോധം മുസ്ലീങ്ങളെ മുഴുവൻ തീർവ്രവാദികളാക്കി മുദ്രകുത്തുമായിരുന്നില്ലേ?

പ്രതീഷ് വിശ്വനാഥ്‌ താൻ പൂജയ്ക്ക് വച്ച മാരകായുധങ്ങൾ ഫോട്ടോയെടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തിട്ടും പച്ചയായ കലാപാഹ്വാനം നടത്തിയിട്ടും അയാൾക്കെതിരെ എന്ത് നിയമനടപടിയാണ് ആഭ്യന്തര വകുപ്പ് ഇതിനോടകം സ്വീകരിച്ചത്? ഇടതുപക്ഷം ഭരണം കയ്യാളുന്ന നാട്ടിൽ മാരകായുധങ്ങൾ പരസ്യമാക്കാൻ അയാൾക്ക് ധൈര്യം കിട്ടുന്നത് തന്നെ ആഭ്യന്തരം തങ്ങളുടെ കൈകളിലാണെന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടല്ലേ? മാരകായുധം പ്രദർശിപ്പിച്ചാലും പ്രയോഗിച്ചാലും പോലീസ് തങ്ങളെ ഒരു പുല്ലും ചെയ്യില്ലെന്ന ഉറപ്പ് അയാൾക്കുള്ളത് കൊണ്ടല്ലേ അയാൾ ഈ ക്രിമിനൽ ആക്ടിവിറ്റി ചെയ്യാൻ ധൈര്യപ്പെട്ടത്? മുസ്‌ലിം സ്ത്രീകളെ മുഴുവൻ ബലാൽസംഗം ചെയ്യണമെന്നാഹ്വാനം ചെയ്‌തുകൊണ്ട്‌ രാധാകൃഷ്ണ പിള്ള എന്നൊരു സംഘിയിട്ട പോസ്റ്റ് ഷെയർ ചെയ്ത് ആ ആഹ്വാനത്തിന് ഐക്യദാർഢ്യം നൽകിയ വംശഹത്യാ വാദിയാണ് പ്രതീഷ് വിശ്വനാഥ്‌… തീവ്ര ഹിന്ദുത്വ വാദിയും പക്കാ ക്രിമിനലുമാണയാൾ…

ബ്രണ്ണൻ കോളേജിൽ സംഘ് പരിവാറിന്റെ വാളുകൾക്കിടയിലൂടെ ഭയലേശമന്യേ നടന്നുപോയ ചരിത്രമുള്ള സഖാവ് സാക്ഷാൽ പിണറായി വിജയനാണ് കേരളം ഭരിക്കുന്നത് എന്ന് മാത്രമല്ല ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന്റെ കൈകളിലാണ് താനും… ബ്രണ്ണൻ കോളേജിൽ സഖാവിനെ വാൾ കാട്ടി ഭയപ്പെടുത്താൻ കഴിയാത്ത സംഘ് പരിവാറിന് അതേ സഖാവ് കേരളം ഭരിക്കുമ്പോൾ സഖാവിന്റെ വകുപ്പ് വരെ കൈയ്യിൽ വച്ച് അമ്മാനമാടാൻ കഴിയുന്നെങ്കിൽ എവിടെയാണ് പ്രശ്നം എന്ന് തിരിച്ചറിയേണ്ടത് സഖാവ് തന്നെയാണ്. ആയുധ ശേഖരം നിരത്തി വച്ച് ആയുധം താഴെ വയ്ക്കാൻ സമയമായിട്ടില്ല എന്നൊരു ഹിന്ദു തീവ്രവാദി പരസ്യമായി മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം നടത്തിയിട്ടും ആ ആയുധങ്ങൾ പിടിച്ചെടുത്തവനെ തൂക്കിയെടുത്തകത്തിടാൻ കഴിയാത്ത ഭരണാധികാരിക്ക് എന്ത് ഇരട്ടച്ചങ്ക് ഉണ്ടെന്നാണ് നിങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്?

രാധാകൃഷ്ണ പിള്ള എന്ന സംഘി മുസ്‌ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ ആഹ്വാനം ചെയ്തിട്ട ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്തവനാണ് പ്രതീഷ് വിശ്വനാഥ്.ഇരുവർക്കെതിരെയും ഞാൻ നൽകിയ പരാതിക്ക് പോലീസ് ആസ്ഥാനത്തു നിന്നും മാസങ്ങൾക്കു ശേഷം എനിക്ക് കിട്ടിയ മറുപടി പിള്ളയുടെ ഫേസ്‌ബുക്ക് കാണാനില്ല എന്നും ഫേസ്‌ബുക്ക് അധികൃതർ വിവരങ്ങൾ നൽകുന്നില്ല എന്നൊക്കെ യുള്ള ഉഡായിപ്പ് ആയിരുന്നു.ഇന്ന് പച്ചമലയാളത്തിൽ മുസ്ലീങ്ങൾക്കെതിരെ കലാപാഹ്വാനം നടത്തിയ പ്രതീഷ് വിശ്വനാഥനെതിരെ ആഭ്യന്തര വകുപ്പിനും ഡി ജി പി ക്കും പരാതി നൽകുകയാണ് നീതി പ്രതീക്ഷിച്ചിട്ടല്ല കൊടും അനീതിക്കെതിരെ മൗനം പാലിക്കാൻ കഴിയാഞ്ഞിട്ടാണ്.


എന്നാൽ പ്രതീഷ് വിശ്വനാഥിനെതിരെ യുവ അഭിഭാഷകൻ ശ്രീജിത്ത് പെരുമനയും രംഗത്ത് വന്നിട്ടുണ്ട്. പെരുമനയുടെ വാക്കുകൾ

ആയുധ പൂജയെ മറയാക്കി കലാപത്തിന് ആഹ്വാനം നൽകിയ ഹിന്ദുത്വ തീവ്രവാദിക്കെതിരെ പരാതി നൽകി. ആയുധം താഴെ വെക്കാന് സമയമായിട്ടില്ല എന്ന കലാപാഹ്വാനവുമായി രംഗത്തെത്തിയ പ്രതീഷ് വിശ്വനാഥ് എന്നയാൾ ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും, പോസ്റ്റുകളും ഗുരുതരമായ ക്രിമിനൽ കുറ്റമാണ് എന്ന് ചൂണ്ടി കാണിച്ച് സംസ്ഥാന മുഖ്യമന്ത്രിക്കും, പോലീസ് മേധാവിക്കും രേഖാമൂലം പരാതി നൽകി. ആയുധ പൂജാ ദിനത്തോടനുബന്ധിച്ചുള്ള പോസ്റ്റിലാണ് കലാപാഹ്വാനവുമായി പ്രതീഷ് വിശ്വനാഥ് ഫെയിസ്ബുക്കിൽ പരസ്യ കലാപ പ്രചാരണം നടത്തുന്നത്
ആയുധം താഴെവയ്ക്കാന് ആയിട്ടില്ലെന്നും ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണെന്നുമാണ് പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കില് എഴുതിയത്.
മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില് വിശ്രമത്തിനുള്ള സമയമല്ല ഇതെന്നും ആയുധം താഴെ വയ്ക്കാനുള്ള സമയമായിട്ടില്ലെന്നും പോസ്റ്റില് പറയുന്നു. പലതരം ആയുധങ്ങള് പൂജയ്ക്ക് വെച്ച ഫോട്ടോയും പ്രതീഷ് പോസ്റ്റില് ഉള്പ്പെടുത്തിയിട്ടുണ്ട്.കലാപ ആഹ്വാനം നടത്തുകയും, മത സപർദ്ധ വളർത്തി സംഘർഷങ്ങൾക്ക് ആഹ്വാനം നൽകുകയും സാമുദായിക ഐക്യം തകർത്ത് വംശീയമായി വേർതിരിവുണ്ടാക്കുന്ന രീതിയിൽ ക്രിമിനൽ ഗൂഡാലോചനയുടെ ഭാഗമായി നടത്തിയിട്ടുള്ള പരാമർശങ്ങളും ആയുധ പ്രദർശനങ്ങളും ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളാണ് എന്നതിനാൽ എതിർ കക്ഷിക്കെതിരെ Arms Act
ലെയും, പീനൽ കോഡിലെയും, ഐടി ആക്റ്റിലെയും വിവിധ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം FIR രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടു