പ്രധാനമന്ത്രിയെ ഞാനപ്പനയും ഹരിനാമകീര്‍ത്തനവും വായിച്ചു കേള്‍പ്പിക്കണം: സുഭാഷ് ചന്ദ്രന്‍

339

subhash-chandran

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനാണ് സുഭാഷ് ചന്ദ്രന്‍. കേരള സാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തോട് ഈയിടെ ഒരാള്‍ ഒരു ചോദ്യം ചോദിച്ചു, ” ഇന്ത്യന്‍ പ്രധാനമമന്ത്രിക്ക് ഒരു പുസ്തകം വായിച്ചു കേള്‍പ്പിക്കാന്‍ ഒരു അവസരം ലഭിച്ചാല്‍ നിങ്ങള്‍ ഏത് പുസ്തകം വായിക്കും”.?

അദ്ദേഹം ആദ്യം ഒന്ന് ചിരിച്ചു, പിന്നെ ഒരു നിമിഷം ആലോചിച്ച ശേഷം മറുപടി, “ആദ്യം ഞാനപ്പാന പിന്നെ ഹരിനാമ കീര്‍ത്തനം”.!!!

“കൃപ കൂടാതെ പീടിപ്പിച്ചിടുന്ന നൃപന്‍ ചത്ത്‌ കൃമിയായി പിറക്കുന്നു” എന്ന ഭാഗമാണ് ആദ്യം അദ്ദേഹത്തെ വായിച്ചു കേള്‍പ്പിക്കേണ്ടത് എന്നും അതിനു ശേഷം അത്തിപ്പഴത്തില്‍ ഇരിക്കുന്ന കീടത്തിനുഇതിലും സുഖം മറ്റൊരിടത്തും കിട്ടില്ലയെന്ന്‍ അര്‍ഥം വരുന്ന ഭാഗവും വായിച്ചു കേള്‍പ്പിക്കണമെന്നു അദ്ദേഹം പറയുന്നു.

ആദ്യ ചെറുകഥാസമാഹാരത്തിനും (ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം) ആദ്യ നോവലിനും (മനുഷ്യന് ഒരാമുഖം) കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച നോവലിസ്റ്റാണ് സുഭാഷ്‌ ചന്ദ്രന്‍.