പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ “ക്ലീന്‍ ഇന്ത്യ” വെല്ലുവിളി സ്വീകരിച്ച സച്ചിന് ടെണ്ടുല്‍ക്കര്‍ മുംബൈ നഗരം അടിച്ച് വൃത്തിയാക്കി.
ഇന്നലെ പുലര്‍ച്ചെയാണ് സച്ചിനും കൂട്ടരും നഗരം വൃത്തിയാക്കാനിറങ്ങിയത്. നഗരം വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ സച്ചിന് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതി വളരെ നല്ല കാര്യമാണെന്നും എല്ലാവരും ഒരുമിച്ച് അതിന് തയ്യാറാകണമെന്നും ചലഞ്ച് ഏറ്റെടുത്തു കൊണ്ട് സച്ചിന് പറഞ്ഞു.
Advertisements