പ്രമേഹം, ഒരു ‘നിശബ്ദ കൊലയാളി’

1372

Dr. Abdul Salam’s Column

നമ്മുടെ കൊച്ചു കേരളം ജനസംഖ്യാനുപാതികമായി ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രമേഹ ബാധിതരുള്ള പ്രദേശമാണ് (20%). ഇന്ത്യ ‘ലോകത്തിലെ പ്രമേഹ ഹബ് ‘ (Global Diabetic Hub) എന്നറിയപ്പെടുന്നു. കാരണം ഇന്ത്യയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികള്‍ ഉള്ള  രാജ്യം. ( 6.24 കോടി).   അതായത് ഇന്ത്യയില്‍ 100 പേരില്‍ ഏകദേശം 5 പേര്‍ക്ക് പ്രമേഹം ഉണ്ട്.  കൊച്ചു കേരളത്തില്‍ 100 ഇല്‍ 20 പേരും പ്രമേഹ രോഗികളാണ്. അതില്‍ പകുതിയോളം പേര്‍ക്ക് തങ്ങള്‍ക് പ്രമേഹം ഉണ്ട് എന്നറിയില്ല. അതുകൊണ്ട് തന്നെ പലപ്പോഴും അവസാന ഘട്ടത്തില്‍ ഹൃദയാഘാതമോ പക്ഷാഘാതമോ അല്ലെങ്കില്‍ മറ്റേതെങ്കിലും ദൂഷ്യ ഫലങ്ങള്‍ വന്നതിനു ശേഷം മാത്രമാണ് അവര്ക് പ്രമേഹം ഉള്ളതായി അറിയുക. പക്ഷെ നഷ്ട്ടപ്പെട്ട ആരോഗ്യവും കാഴ്ചശക്തിയും ഒന്നും പിന്നീട് തിരിച്ചെടുക്കാന്‍ സാധ്യമല്ല! അതുകൊണ്ട് തന്നെ പ്രമേഹത്തെ (രക്ത സമ്മര്ധത്തെയും) ‘സയലന്റ് കില്ലര്‍’ എന്ന് വിളിക്കെപ്പെടുന്നു.

എന്താണ് പ്രമേഹം?:

പ്രമേഹം (Diabetes Mellitus)എന്നത് ഇന്‍സുലിന്റെ കുറവ് കൊണ്ടോ അല്ലെങ്കില്‍ ഉള്ള ഇന്‍സുലിന്‍ പ്രവര്‍ത്തിക്കാത്തത് കൊണ്ടോ (insulin resistance) ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്ന ഒരു വ്യതിയാനമാണ്. സുഗരിന്റെ അളവ് കൂടുക, ചിലപ്പോള്‍ കുറഞ്ഞു പോകുക,മൂത്രത്തില്‍ ഷുഗര്‍ ഉണ്ടാകുക, കൂടിയ കൊളസ്ട്രോള്‍, ഇപ്പോഴും മൂത്രം ഒഴിക്കുക, എപ്പോഴും ദാഹം അനുഭവപ്പെടുക, അമിതമായി ഭക്ഷണം കഴിക്കാന്‍ തോന്നുക, പെട്ടെന്ന് ഭാരം കുറയുക  തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

“Diabetes mellitus is a group of metabolic disorder characterized by Hypo-Hyperglycemia (high or  low blood glucose levels) , glycosuria, hyperlipidemia, polyuria, polyphagia, polydipsia, negative nitrogen balance and sometime ketonemia,   that result from defects in insulin secretion, or defective response of insulin, or both”

പൊതുവേ കരുതപ്പെടുന്നത്  പോലെ പ്രമേഹം ഒരു രോഗമല്ല, പക്ഷെ അനേകം രോഗങ്ങള്‍ക് കാരണമായ  ഉപാപചയ പ്രവര്‍ത്തനത്തിലെ ഒരു വ്യതിയാനമാണ്.

പ്രമേഹം രണ്ടു തരം:

1. Type-I Diabetes (Insulin Dependent DM) :

ഇത് പൊതുവേ കുടികളില്‍ കാണപ്പെടുന്ന പ്രമേഹമാണ്. പാന്‍ക്രിയാസില്‍ നിന്നും ഇന്‍സുലിന്‍ ഉല്‍പാതിപ്പിക്കാതതാണ് പ്രധാന കാരണം. 5-10% മാത്രമേ ഇത്തരം പ്രമേഹം കാണപ്പെടുന്നുള്ളൂ. ഇതിന്റെ പ്രധാന ചികിത്സ ഇന്‍സുലിന്‍ ഇന്‍ജെക്ഷന്‍ ആണ്. (വ്യായാമവും മറ്റു നിയന്ത്രണങ്ങളും ബാധകമാണ്)

2. Type-II Diabetes (Non Insulin Dependent DM):

ലോകത്ത് കാണപ്പെടുന്ന 90-95% പ്രമേഹവും ഈ വിഭാഗത്തില്‍ പെടുന്നതാണ്. ആഡംബര ജീവിതവും , വ്യായാമക്കുറവും, അമിത ഭാരവും, കൊഴുപ്പിന്റെ അമിത ഉപയോഗവും ആണ് പ്രധാന കാരണങ്ങള്‍. തുടക്കത്തില്‍ ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് നോര്‍മലോ അല്ലെങ്കില്‍ കൂടുതലോ ആയിരിക്കും. പക്ഷെ കഴുപ്പും അമിത വണ്ണവും കാരണം ഇന്‍സുലിനു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥ വരുന്നു (Insulin Resistance). ഭക്ഷണ ക്രമീകരണവും വ്യായാമവും ആണ് പ്രധാന ചില്കില്സ. മരുന്ന് കൊണ്ടുള്ള ചികിത്സ ഒരു അനുബന്ധ ചികിത്സയായെ കാണാന്‍ പറ്റൂ. കുറെ വര്‍ഷങ്ങള്‍ക് ശേഷം ചിലപ്പോള്‍ ഇന്‍സുലിന്‍ ഇന്‍ജെക്ഷന്‍ വേണ്ടി വന്നേക്കാം.

3. ഗര്‍ഭകാലത്തുള്ള പ്രമേഹം (Gestational DM):

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഷുഗരിന്റെ അളവ് കൂടാറുണ്ട് , 2-5% അമ്മമാരില്‍.  അമിതമായ ഭക്ഷണ രീതിയും ചെറിയ തോതില്‍ പോലും ഉള്ള വ്യായാമത്തിന്റെ അഭാവവും, മാനസിക സങ്കര്ഷവും, പാരമ്പര്യവും ഒക്കെയാണ് പ്രധാന കാരണങ്ങള്‍. പ്രസവം കഴിഞ്ഞാല്‍ ഷുഗര്‍ സാധാരണ നിലയിലേക്ക് മടങ്ങി വരും. പ്രസവ സമയത്ത് സിസേറിയന്‍ അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഇത് കാരണം ഉണ്ടാകാം. ഇങ്ങനെ ജനിക്കുന്ന കുട്ടികല്കും അമ്മയ്കും ഭാവിയില്‍ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ് (20-50%).

4. IGT -Impaired Glucose Tolerance (Pre-Diabetes):

ചില ആളുകളില്‍ തുടക്കത്തില്‍ രക്തത്തിലെ ഷുഗര്‍ സാധാരണ അളവില്‍ നിന്നും കൂടി പക്ഷെ പ്രമേഹത്തിന്റെ അളവിലേക്ക് എത്താതെ നില്‍ക്കും. ഈ അവസ്ഥയെ Pre-Diabetes or IGT  എന്ന് വിളിക്കുന്നു.(this amount to another 8% of Indian population). ഇത്തരം ആളുകള്‍ ഭക്ഷണത്തിലും വ്യായാമത്തിലും ശ്രദ്ധിച്ചാല്‍ സാധാരണ നിലയിലേക്ക് തിരിച്ചു പോകാന്‍ സുഖമാമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ പ്രമേഹതിലെക്കുള്ള വഴിയും ഒട്ടും ദൂരെയല്ല!

പ്രമേഹത്തിന്റെ പ്രധാന കാരണങ്ങള്‍:

 • കുടവയറും അമിത ഭാരവും
 • വ്യായാമം ഇല്ലായ്മ
 • അമിതമായ കൊഴുപ്പിന്റെയും ഫാസ്റ്റ് ഫുഡിന്റെ  ഉപയോഗം
 • പാരമ്പര്യം
 • പാന്‍ക്രിയാസിന്റെ തകരാറുകള്‍ (Type-I)
 • മാനസിക സങ്കര്‍ഷം (mental stress)

 ഇന്ത്യയിലെ വര്‍ദ്ധിച്ച പ്രമേഹത്തിന്റെ കാരണങ്ങള്‍:

 • ഗര്‍ഭകാലത്തെ പോഷകാഹാരത്തിന്റെ കുറവ് (thrifty phenotype). ഇങ്ങനെയുള്ള കുട്ടികള്‍ പിന്നീട് പ്രമേഹ രോഗികള്‍ ആകാനുള്ള സാധ്യത കൂടുതലാണ്.
 • അരി ഭക്ഷണത്തിന്റെ അമിതമായ ഉപയോഗം. (പ്രത്യേകിച്ച് കേരളത്തില്‍)
 • മൈദയുടെ അമിതമായ ഉപയോഗം.
 • ഭക്ഷണം സ്റ്റോര്‍ ചെയ്യാനുള്ള ജനിതകമായ  പ്രവണത. ((thrifty Genotype).
 • പെട്ടെന്ന് കൂടി വന്ന സമ്പത്തും അമിത ഭക്ഷണവും (ഈ അടുത്ത കാലത്ത് വരെ തീരെ ഇല്ലായിരുന്നു)

ഇന്ത്യയിലെ മറ്റൊരു എടുത്തു പറയേണ്ട കാര്യം യുവാകളിലും അമിത ഭാരം ഇല്ലാത്തവരും, ഒരു പക്ഷെ ആവശ്യത്തിന്നു പോലും ഭാരം ഇല്ലാത്തവരും ആയ ആളുകളില്‍ കൂടി വരുന്ന പ്രമേഹവും ഹൃദയാഘാതവും ആണ്. 25 വയസ്സ് ഉള്ള ആളുകളില്‍ വരെ പ്രമേഹവും  ഹൃദയാഘാതവും കണ്ടു വരുന്നു. മേല്‍ പറഞ്ഞ കാരണങ്ങള്‍ തന്നെയാണ് ഇതിന്റെയും കാരണങ്ങള്‍ എന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.

പ്രമേഹത്തിന്റെ ദൂഷ്യ ഫലങ്ങള്‍:

 • ഹൃദയാഘാതത്തിന്റെയും പക്ഷാഘാതതിന്റെയും മുഖ്യമായ ഒരു കാരണം പ്രമേഹമാണ് (No:1 and 2 Killers)
 • കാഴ്ച ശക്തി നഷ്ട്ടപ്പെടുന്നു. (Diabetic Retinopathy)
 • Kidney Failure (would require dialysis in later stage)
 • ലൈംഗിക ശേഷി ഇല്ലായ്മ
 • ഉണങ്ങാതെ പഴുക്കുന്ന മുറിവുകള്‍
 • സ്പര്‍ശന ശേഷി നഷ്ട്ടമാകുന്നു
 • കായിക ശേഷി നഷ്ട്ടപ്പെടുന്നു

സാധാരണ ഷുഗരിന്റെ അളവ്:

Condition 2 hour glucose Fasting glucose HbA1C
mmol/l(mg/dl) mmol/l(mg/dl) %
Normal <7.8 (<140) <6.1 (<110) <6.0
Impaired fasting glycaemia <7.8 (<140) ≥ 6.1(≥110) & <7.0(<126) 6.0–6.4
Impaired glucose tolerance ≥7.8 (≥140) <7.0 (<126) 6.0–6.4
Diabetes mellitus ≥11.1 (≥200) ≥7.0 (≥126) ≥6.5

 പ്രമേഹത്തിന്റെ പ്രതിരോധ മാര്‍ഗങ്ങള്‍

 • നിര്‍ബന്ധമായും വ്യായാമം ചെയ്യുക
 • മിതമായി ഭക്ഷണം കഴിക്കുക
 • ശരീര ഭാരം നിയന്ത്രിക്കുക. ( BMI less than 24)
 • പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക
 • അരി ഭക്ഷണം കുറയ്ക്കുക, ഗോതമ്പ് അടങ്ങിയ ഭക്ഷണം പ്രോത്സാഹിപ്പിക്കുക
 • മൈദ പൂര്‍ണമായും ഉപേക്ഷിക്കുക
 • മാനസിക സങ്കര്‍ഷം നിയന്ത്രിക്കുക (പ്രാര്‍ത്ഥനയും യോഗയും etc)
 • സമയത്തിന് ഭക്ഷണം കഴിക്കുക
 • കഴുപ്പു അടങ്ങിയതും ഫസ്റ്റു ഫുഡും ഉപേക്ഷിക്കുക
 • 30  വയസ്സ് കഴിഞ്ഞാല്‍ എല്ലാ വര്‍ഷവും ഹെല്‍ത്ത്‌ ചെക്ക്‌ അപ്പ്‌ നിര്‍ബന്ധമായി ചെയ്യുക.
 • പുകവലി, മദ്യം, ലഹരി ഉപേക്ഷിക്കുക
 • പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ നിര്‍ബന്ധമായും ഡോക്ടറെ സമീപിക്കുക

എല്ലാവര്ക്കും നല്ല ആരോഗ്യം ആശംസിക്കുന്നു!