പ്രവാസം : മഴയും കുളിരും തെന്നലും സ്വപ്നങ്ങളില്‍ മാത്രം ഒതുങ്ങുന്ന ജീവിതം

  0
  682

  DSC_0057
  പ്രവാസം, അല്ലെങ്കില്‍ പ്രവാസികളുടെ ജീവിതതെ കുറിച്ച് ബൈജു മടവൂര്‍ എഴുതിയ കവിത

  അടരുന്ന ദിനങ്ങളില്‍…

  കൊഴിയുന്നു ജീവിതം

  മരുഭൂവിന്‍ മടിത്തട്ടില്‍

  ഉരുകുന്നു പ്രവാസം…

  മഴയും, കുളിരും, ഇളം തെന്നലും

  പ്രിയമാര്‍ന്നവര്‍ തന്‍ പുഞ്ചിരിയും

  പിച്ചവക്കും പൈതലിന്‍ കൊഞ്ചലും

  നാട്ടുവഴിയും, നാട്ടു പച്ചയും…

  നിറയുന്നൂ ഉരുകുമെന്‍മനക്കോണില്‍…